ഇരിങ്ങാലക്കുടയിൽ വാഹനാപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു

ഇരിങ്ങാലക്കുട : തിങ്കളാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിനു സമീപം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ കടലായി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ ശശിധരൻ (62) മരിച്ചു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഭാര്യ: ശാന്ത. മക്കൾ - സജ്ഞിത്ത് (മസ്ക്കറ്റ്), രജ്ഞിത്ത്, മഞ്ജു. മരുമക്കൾ കവിത,ശ്രുതി, സുജിത്ത്. സംസകാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.

പൂർവ വിദ്യാർഥികൾ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വ്യക്തിത്വ വികസന ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനക്ക് വേണ്ടി 90-96 ബാച്ച് പൂർവ വിദ്യാർഥികൾ സ്കൂളിൽ വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന ക്ലാസ്സ്‌ സംഘടപ്പിച്ചു. ഹെഡ്മിസ്ട്രസ് ഉഷ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥി സംഘടനക്ക് വേണ്ടി അനൂപ് സി ആർ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ശിവൻ നെന്മണിക്കരയാണ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പരിശീലനം നൽകിയത്ത്. കുട്ടികൾക്ക് ഉപഹാരങ്ങളും ചടങ്ങിൽ നൽകി.

ജീവന്‍രക്ഷാ പതകിനു അര്‍ഹനായ അബിന്‍ ചാക്കോയ്ക്ക് ഇരിങ്ങാലക്കുട രൂപത സിഎല്‍സി ആദരം നല്‍കി

ഇരിങ്ങാലക്കുട : ചുഴിയിലകപ്പെട്ട രണ്ടു വിദ്യാര്‍ഥികളെ സ്വജീവന്‍ പണയംവെച്ച് തുമ്പൂര്‍മൂഴിയിലെ അപകട കയത്തിൽനിന്നും രക്ഷിച്ചതിനു രാഷട്രപതിയുടെ ജീവന്‍രക്ഷാ പതകിനു അര്‍ഹനായ മാപ്രാണം സ്വദേശി അബിന്‍ ചാക്കോയ്ക്ക് ഇരിങ്ങാലക്കുട രൂപത സിഎല്‍സി ആദരം നല്‍കി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അബിന്‍ ചാക്കോയക്ക് ഉപഹാരം നല്‍കി. മാപ്രാണം മാടായിക്കോണം സ്വദേശി കുന്നുമ്മക്കര തൊമ്മാന വീട്ടില്‍ ചാക്കോയുടെ മകന്‍ അബിനാണു രാഷ്ട്രപതിയുടെ പുരസ്‌കാരത്തിനു അര്‍ഹനായത്. 2016 ഏപ്രിലിലാണു സംഭവം. അതിരപ്പിള്ളിയില്‍ വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു അബിന്‍. രണ്ടു

ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് നിയോജകമണ്ഡലം നേതൃത്വ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : ബൂത്ത് കമ്മറ്റികൾ പ്രഹസനമാക്കാതെ പ്രവർത്തനം സജീവമാക്കാനും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പരമാവധി വോട്ടുകൾ ചേർക്കാനും പ്രവർത്തകർ മുന്നിട്ട് ഇറങ്ങണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് അഡ്വ. വി.ഡി സതീശൻ എം എൽ എ പറഞ്ഞു. ഇരിങ്ങാലക്കുടയിൽ ചേർന്ന കോൺഗ്രസ്സ് നിയോജകമണ്ഡലം നേതൃത്വ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തൃശൂർ പാർലിമെന്റ് മണ്ഡലത്തിന്റെ ചുമതലയുള്ള അദ്ദേഹം. കോൺഗ്രസ്സ് സംഘടന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കെ

കർഷകദ്രോഹ നയങ്ങൾക്കെതിരെ വനിതാ കർഷകധർണ

ഇരിങ്ങാലക്കുട : കേന്ദ്ര ഗവൺമെന്‍റിന്‍റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ, കേരള കർഷകസംഘം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ വനിതാ കർഷധർണ നടത്തി. കാർഷിക വിളകൾക്ക് ന്യായവില നടപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, പെട്രോൾ-ഡീസൽ വില വർദ്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കർഷക ധർണ കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട്

മുൻകൂറായി പൈസയടച്ചിട്ടും പൈപ്പിടാനായ് കുഴിച്ച റോഡ് നഗരസഭാ ശരിയാക്കാത്തതിൽ പ്രതിഷേധിച്ച് സേവാദൾ പ്രവർത്തകർ കുഴിയടച്ചു

ഇരിങ്ങാലക്കുട : ഏറെ തിരക്കുള്ള ബസ്സ്റ്റാൻഡ് കൂടൽമാണിക്യം റോഡിൽ പൈപ്പിടാനായ് റോഡ് കുറുകെ പൊളിച്ച് മാസങ്ങളായിട്ടും നഗരസഭാ ശരിയാക്കാത്തത് , ഇപ്പോൾ നാലമ്പലകാലത്ത് ഗതാഗത തടസത്തിന് കാരണമായതിൽ പ്രതിഷേധിച്ച് സേവാദൾ പ്രവർത്തകർ കുഴികൾ സിമെന്‍റിട്ടു അടച്ചു. സ്വകാര്യ വ്യക്തി കുടിവെള്ള പൈപ്പിനായ് പൊളിച്ച റോഡിൻറെ അറ്റകുറ്റപ്പണിക്കായി 18300 രൂപ ഇരിങ്ങാലക്കുട നഗരസഭയിൽ മുൻകൂറായി അടച്ചിട്ടും 3 മാസകാലമായിട്ടും റോഡ് ശരിയാക്കാത്തതിലാണ് കോൺഗ്രസ് ഭരിക്കുന്ന നഗരസഭക്കെതിരെ സേവാദൾ കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധക

വാർഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ വാർഷിക പൊതുയോഗം ഇരിങ്ങാലക്കുട രൂപത പി.ആർ.ഒ. ഫാദർ ജോമി തോട്ടിയാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പി.ടി.ജോർജ് അധ്യക്ഷത വഹിച്ചു. ലിസി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ റോസ്ലെറ്റ് സ്വാഗതവും പുഷ്പം മാഞ്ഞൂരാൻ നന്ദിയും പറഞ്ഞു. പി.ടി.എ.പ്രസിഡണ്ടായി പി.ടി.ജോർജിനെയും എം.പി.ടി.എ പ്രസിഡണ്ടായി ഗീത ബിനോയിയേയും തിരഞ്ഞെടുത്തു.

സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : തൈക്കാട്ടുശേരി വൈദ്യരത്നം ഔഷധശാലയുടെ സഹകരണത്തോടെ സംഘമിത്ര വനിതാ കൂട്ടായ്മയും, എൻ എസ് എസ് പിടഞ്ഞാറെക്കര കരയോഗത്തിന്റെ വനിതാസമാജവും എച്ച് ആർ സെല്ലും, സേവാഭാരതിയും, സംയുക്തമായി സംഘമേശ്വര വാനപ്രസ്ഥാശ്രമത്തിൽ നടത്തിയ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ നിർവ്വഹിച്ചു. യോഗത്തിൽ എൻ എസ് എസ് കരയോഗം പ്രസിഡണ്ട് സേതുമാധവൻ നമ്പ്യാർ അദ്ധ്യക്ഷനായിരുന്നു. എൻ എസ് എസ് മുകന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ.ഡി.ശങ്കരൻകുട്ടി വിശിഷ്ട

എടതിരിഞ്ഞി എച്ച് ഡി പി സമാജം ക്ഷേത്രത്തിലെ മഹാഗണപതിഹവനവും ആനയൂട്ടും നടത്തി

എടതിരിഞ്ഞി : എടതിരിഞ്ഞി ഹിന്ദു ധർമ്മ പ്രകാശിനി സമാജം ക്ഷേത്രത്തിൽ മഹാഗണപതിഹവനവും ഗജപൂജയും, ആനയൂട്ടും, ഭഗവതിസേവയും ക്ഷേത്രം തന്ത്രി സ്വയംഭൂശാന്തിയുടെയും ക്ഷേത്രംശാന്തി രവീന്ദ്രന്റെയും മുഖ്യ കാർമ്മികത്വത്തിൽ നടന്നു. തുടർന്ന് ഔഷധക്കഞ്ഞി വിതരണവും നടത്തി.

മഴക്കെടുതിയിൽ ആശ്വാസമായ് മൂർക്കനാട് ഇടവക

മൂർക്കനാട് : കാലവർഷക്കെടുതിമൂലം മൂർക്കനാട് എൽ പി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന 40 ഓളം കുടുംബങ്ങളില്‍, 150ൽ പരം അംഗങ്ങൾക്ക് ആശ്വാസമായി മൂർക്കനാട് സെന്റ് ആന്റണീസ് ഇടവക. വികാരി ഫാ. ജസ്റ്റിൻ വാഴപ്പിള്ളിയും ഇടവകാംഗങ്ങളും ക്യാമ്പിൽ എത്തി ഒരു രാത്രിയിലെ ഭക്ഷണം നല്കി, ക്യാമ്പിലെ അംഗങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാത്ഥന നടത്തുകയും ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർമാരായ അബ്ദുല്ലക്കുട്ടി, എ ആർ സഹദേവൻ എന്നിവർ സന്നിഹിതരായിരുന്നു. ഇടവക കൈക്കരാന്മാരായ

Top