ദുരിതമനുഭവിക്കുന്നവർക്ക് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ സഹായഹസ്തം

മാപ്രാണം : കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ മാപ്രാണം സെന്റ് റ്സേവ്യേഴ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പായയും ബെഡ്ഷീറ്റുകളുടെയും വിതരണം മുകുന്ദപുരം തഹസിൽദാർ ഐ ജെ മധുസൂദനൻ നിർവഹിച്ചു. ചടങ്ങിൽ മാടായിക്കോണം വില്ലേജ് ഓഫീസർ ബുഷറ, സ്പെഷൽ വില്ലേജ് ഓഫീസർ അൽതാഫ്, ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് പ്രസിഡണ്ട് ടി.എസ്.സുരേഷ്, സെക്രട്ടറി ടി.പി. സെബാസ്റ്റ്യൻ, ജി ജി ആർ എ.ഡി. ഫ്രാൻസിസ്, വാർഡ് മെമ്പർ ബിജിമോൾ, ഇരിങ്ങാലക്കുട

ദുരിതാശ്വാസ ക്യാമ്പുകളിൽ ബക്കറ്റുകളും കപ്പുകളും വിതരണം ചെയ്തു

കാറളം: കാറളം എ.എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സർക്കാർ മണ്ണ് സംരക്ഷണ ഓഫീസുകളിലെ ജീവനക്കാര്‍ ബക്കറ്റുകളും കപ്പുകളും വിതരണം ചെയ്തു. തൃശ്ശൂര്‍, വടക്കാഞ്ചേരി, ചാലക്കുടി എന്നിവിടങ്ങളിലെ ജീവനക്കാരാണ് വിതരണം നടത്തിയത്. ജില്ലാ പഞ്ചായത്തംഗം എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു, ഓഫീസർമാരായ പ്രിൻസ് ടി കുരിയൻ, വി ജയകുമാർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡി.വൈ.എഫ്.ഐ സ്വാതന്ത്ര്യ സംഗമത്തിന്‍റെ അവതരണ ഗാനം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ രാജ്യത്തെമ്പാടും നടക്കുന്ന "ഇന്ത്യ അപകടത്തിലാണ് നമ്മുക്കൊന്നിച്ച് പൊരുതണം" എന്ന മുദ്രാവാക്യത്തിലുള്ള സ്വാതന്ത്ര്യ സംഗമം പരിപാടിയുടെ അവതരണഗാനം ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്തു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ് ഓഡിയോ പ്രകാശനം നിർവ്വഹിച്ചത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോ: സെക്രട്ടറി കൂടിയായ ആർ.എൽ. ജീവൻലാൽ രചനയും പ്രശാന്ത് മുരിയാട് സംഗീതവും നിർവ്വഹിച്ച ഗാനം ഷൈജു അവറാനാണ് ആലപിച്ചത്. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം

വി. അല്‍ഫോണ്‍സാ ദേവാലയത്തിലെ ഊട്ടുതിരുന്നാളിന്റെ ഭാഗമായി ഹരിത ഗോള്‍ ഷൂട്ടൗട്ട് മത്സരം

വല്ലക്കുന്ന്: വി. അല്‍ഫോണ്‍സാ ദേവാലയത്തിലെ ഊട്ടുതിരുന്നാളിന്റെ ഭാഗമായി ഹരിതഗോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി താരം വിപിന്‍ തോമസ് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ഫാ. അരുണ്‍ തെക്കിനേത്ത് അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ടി.ജെ. ജോസ് തണ്ട്യേയ്ക്കല്‍, ജോണ്‍സന്‍ കോക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ഗോളടിച്ച മുഴുവന്‍ കായിക പ്രതിഭകള്‍ക്കും വ്യക്ഷതൈകള്‍ വിതരണം ചെയ്തു. ജൂലൈ 28 ശനിയാഴ്ച രാവിലെ 7:30 മുതല്‍ വൈകീട്ട് 6മണി വരെയാണ് നേര്‍ച്ചഊട്ട്.

അപകട സാധ്യതയായി നിന്നിരുന്ന റോഡരികിലെ കാടുംപടലും യുവാക്കൾ നീക്കി

അവിട്ടത്തൂർ : അവിട്ടത്തൂർ മഠം - കൊറ്റനല്ലൂർ മണ്ണാർമൂല റോഡരികിലെ അപകടസാധ്യതയായി ഉയരത്തില്‍ വളര്‍ന്നുനിന്ന കാടുംപടലും ധ്വനി സൗഹൃദ കൂട്ടായ്മ്മ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. റോഡരികിൽ കാടുംപടലും നിറഞ്ഞതു വെട്ടാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് ഇവിടെ മാലിന്യം തള്ളുന്നവർക്കു സൗകര്യമായിരുന്നു. റോഡിലെ വളവിൽ ഉയരത്തില്‍ വളര്‍ന്നുനിന്ന പുല്ലും വാഹനങ്ങൾക്ക് കാഴ്ച മറിച്ചിരുന്നു. എസ്‌ എൻ ഡി പി പരിസരത്തെ ധ്വനി സൗഹൃദ കൂട്ടായ്മ്മയിലെ പത്തോളം പേർ വൃത്തിയാക്കലിന്‌ നേതൃത്വം നല്‍കി.

എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ക്ലബ്ബുകളുടെ ഉദ്ഘാടനം

ഇരിങ്ങാലക്കുട : എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അധ്യാപക പരിശീലകനും, എസ്.സി.ആര്‍.ടി അഡ്വൈസറുമായ സി.സി പോള്‍സണ്‍ നിര്‍വ്വഹിച്ചു. കറസ്പോണ്ടന്റ് മാനേജര്‍ പി.കെ ഭരതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ.ജി സുനിത സ്നേഹോപഹാരം സമര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ. ബാബു ആശംസകളര്‍പ്പിച്ചു. ഹൈസ്ക്കൂള്‍ ഹെ‍ഡ്മിസ്ട്രസ് കെ.മായ സ്വാഗതം ആശംസിച്ചു. ശാസ്ത്രഗാനം, സ്കിറ്റ്, പവര്‍പോയിന്റ് പ്സസന്റേഷന്‍ ക്വിസ് തുടങ്ങിയ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. വിവിധ ക്ലബ്ബ് കോഡിനേറ്റര്‍ നേതൃത്വം

Top