എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോനാ ദേവാലയത്തിൽ ഊട്ട് തിരുന്നാൾ ഞായറാഴ്ച

എടത്തിരുത്തി : എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോനാ ദേവാലയത്തിൽ പരിശുദ്ധ കർമ്മലമാതാവിൻ്റേയും വിശുദ്ധ വിൻസെന്റ് ഡി പോളിൻ്റേയും ഞായറാഴ്ച ആഘോഷിക്കുന്ന ഊട്ട് തിരുന്നാളിനോടനുബന്ധിച്ചുളള ഒരുക്കങ്ങൾ പൂർത്തിയായി. നേർച്ച പായ്ക്കറ്റ് വെഞ്ചിരിപ്പ് വികാരി ഡോ ഫാ വർഗീസ് അരിക്കാട്ട് നിർവഹിച്ചു. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ ജോണി മേനാച്ചേരി കാർമികത്വം വഹിച്ചു. തിരുന്നാൾ ദിനമായ ജൂലായ് 22 ഞായറാഴ്ച രാവിലെ 6:30ന് ദിവ്യബലിക്കു ശേഷം നേർച്ച ഊട്ട് വെഞ്ചിരിപ്പ്. 9:30 ന് തിരുന്നാൾ

മുടിച്ചിറയിലെ പ്രതിഷേധ വേലി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ

മുരിയാട് : മുരിയാട് പഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മുടിച്ചിറയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചും ചിറയോട് ചേർന്നുള്ള റോഡിലൂടെയുള്ള വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പ്രത്യേകിച്ചും തൊട്ടടുത്തായി പ്രവർത്തിക്കുന്ന എൽ പി സ്കൂളിലേക്ക് കാൽനടയായി പോകുന്ന കൊച്ചു കുട്ടികൾക്ക് അപകട ഭീഷണി നിലനിൽക്കുന്ന ഭാഗത്ത് സുരക്ഷാ ഭിത്തി ഉടൻ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി യുവമോർച്ച പ്രവർത്തകരും നാട്ടുകാരും ചേർന്നു നിർമ്മിച്ച പ്രതിഷേധ വേലി കഴിഞ്ഞ ദിവസം രാത്രി സാമുഹ്യ വിരുദ്ധർ

നന്മയുടെ വക്താക്കളായി നമ്മുടെ മക്കളെ വളർത്തണം : മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ അധ്യാപക രക്ഷാകർത്തൃ സംഗമത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ മുപ്പത് വിദ്യാർത്ഥികൾക്ക് പി ടി എ എർപ്പെടുത്തിയ സ്വർണ പതക്കം നൽക്കി കൊണ്ട് യോഗം രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം ചെയ്തു. മക്കളെ മറ്റുളവരുടെ ദുഃഖങ്ങളിൽ പങ്ക് ചേരുന്നവരും നന്മയുടെ വാക്താക്കളായി ജീവിക്കുവാനും പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. യോഗത്തിൽ

ലയൺസ്‌ ക്ലബ്‌ ഓഫ്‌ ഇരിങ്ങാലക്കുട ഡയമണ്ട്സ്, ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം നൽകി

ഇരിങ്ങാലക്കുട : മഴക്കെടുതിയിൽ കഷ്ടതയനുഭവിക്കുന്നവർക്കായ് കാറളം സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ലയൺസ്‌ ക്ലബ്‌ ഓഫ്‌ ഇരിങ്ങാലക്കുട ഡയമണ്ട്സ് സഹായം നൽകി. അരി പലവ്യഞ്ജനങ്ങൾ പായ എന്നിവയാണ് ക്യാമ്പിലേക്ക് വിതരണം ചെയ്തത്. ലയൺസ്‌ ക്ലബ്‌ പ്രസിഡണ്ട്‌ ജിത ബിനോയ്‌ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി ലൂസി ജോയ്‌ , ട്രഷറർ ഷൈനി ഷാജു, വിമല മോഹനൻ, വാസന്തി ചന്ദ്രൻ , ബിന്ദു സനോജ്‌ , സുനിൽ മാലാന്ത്ര ,

നാലമ്പല തീർത്ഥാടകർക്കായി സേവാഭാരതിയുടെ അന്നദാനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ശനി ഞായർ ദിവസങ്ങളിൽ നാലമ്പല തീർത്ഥാടകർക്കായി കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള ശക്തി നിവാസിൽ സേവാഭാരതി നടത്തുന്ന അന്നദാനം ആരംഭിച്ചു. അന്നദാനത്തിനുള്ള അരി , പലവ്യഞ്ജനം, പച്ചക്കറി സമാഹരണ ഉദ്‌ഘാടനം സേവാഭാരതി രക്ഷാധികാരി ഭാസ്‌ക്കരൻ പറമ്പിക്കാടിൽ നിർവ്വഹിച്ചു. അന്നദാനസമിതി കൺവീനർ ടി പി വിവേകാനന്ദൻ സാമഗ്രികൾ ഏറ്റുവാങ്ങി. ഡി പി നായർ, പുരുഷോത്തമൻ ചാത്തംമ്പിള്ളി, സേവാഭാരതി പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്‌ണൻ, കെ ആർ സുബ്രഹ്മണ്യൻ, രവീന്ദ്രൻ കണ്ണൂർ,

ഒരു കാലഘട്ടത്തിന്‍റെ സൗഹൃദ കൂട്ടായ്മ്മ – 25 വർഷങ്ങൾക്കു ശേഷം അവർ ഒത്തുകൂടി

ഇരിങ്ങാലക്കുട : നീണ്ട 25 വർഷങ്ങൾക്കു ശേഷം പഴയ സഹപാഠികൾ സെന്‍റ് ജോസഫ്‌സ് കോളേജിൽ ഒത്തുചേർന്നത് ഒരു കാലഘട്ടത്തിന്‍റെ സൗഹൃദ കൂട്ടായ്മ്മയായി മാറി. 1993ൽ ബിരുദം നേടി പിരിഞ്ഞുപോയവരുടെ പുനഃസമാഗമമാണ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നത്. പിരിഞ്ഞു പോയ നൂറ്റി ഇരുപതിലേറെ വിദ്യാർത്ഥിനികളും അറുപതോളം അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ ചെറിയ കലാപരിപാടികളും കളികളും ഉൾപ്പെടുത്തിയിരുന്നു. സ്വന്തം പ്രവൃത്തി മേഖലയിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരെ പരിചയപ്പെടുത്തി. ഉച്ചഭക്ഷണത്തിനു ശേഷം വിഷയം തിരിഞ്ഞുള്ള സമ്മേളനവും

Top