ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിന്റെ ഔദ്യോഗിക ഇ-മെയിലിൽ നിന്ന് പണം ആവശ്യപ്പെട്ടു കൊണ്ടുള്ള വ്യാജ സന്ദേശങ്ങൾ പ്രവഹിക്കുന്നു. ഇ-മെയിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാർ സ്ഥിരീകരിച്ചു.. പോലീസിൽ ഇത് സംബന്ധിച്ച് പരാതിയും നല്കിയീട്ടുണ്ട്. ബി ഡി ഓ ന്റെ പേരിലുള്ള ഇ മെയിൽ ഐ ഡി യിൽ നിന്നാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. തന്റെ ബന്ധുവിന് രോഗം മൂർജ്ജിച്ചു ആശുപത്രിയിൽ ശസ്ത്രക്രിയ അത്യാവശ്യമാണെന്നും ഇതിന്
Day: July 20, 2018
മഴദുരിതത്തില്‍ ക്യാമ്പില്‍ കഴിയുന്നവർക്ക് ആശ്വാസമായ് ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്
മൂര്‍ക്കനാട് : പെയ്തൊഴിയാത്ത മഴ കെടുതിയില്‍ ആശ്വാസമാവുകയാണ് ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്. കാലവര്‍ഷ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍.പി സ്കൂള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 80 ല്‍പരം ആശ്രിതര്‍ക്ക് വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഭക്ഷണസാമഗ്രികള്‍ വിതരണം ചെയ്തു. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റോ സി.ജെ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ എ.ആര് സഹദേവന്, അബ്ദുള്ളകുട്ടി, ലയണ്‍സ് ക്ലബ് സോണ്‍ ചെയര്മാന് എ.വി സുരേഷ്
കർക്കിടക കഞ്ഞികിറ്റുമായ് സെന്റ് ജോസഫിലെ എൻ എസ് എസ് വിദ്യാർത്ഥികൾ
ഡോൺ ബോസ്കോ 27-ാ മത് ഓൾ കേരള ഓപ്പൺ പ്രൈസ് മണി ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണ്ണമെന്റ് ആരംഭിച്ചു
ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ 27-ാ മത് ഓൾ കേരള ഓപ്പൺ പ്രൈസ് മണി ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണ്ണമെന്റ് ആരംഭിച്ചു. 1970 കളിൽ ഇരിങ്ങാലക്കുട ഡോൺ ബോസ്കോയിൽ സമാരംഭിച്ച ടേബിൾ ടെന്നീസ് അക്കാദമിയാണ് ഈ ടൂർണ്ണമെന്റ് നടത്തികൊണ്ടു പോകുന്നത്. ആൺകുട്ടികളുടെ സിംഗിൾ വിഭാഗത്തിൽ വിജയിക്കുന്നവർക്ക് ഓപ്പൺ ചാക്കോള മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും പെണ്‍കുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ വിജയികളാകുന്നവർക്ക് റോസി ചാക്കോള മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും
വികേന്ദ്രീകരണമാണ് യഥാര്‍ത്ഥ ജനാധിപത്യം – ഡോ.പി.കെ.മൈക്കിള്‍ തരകന്
ഇരിങ്ങാലക്കുട : അധികാരവികേന്ദ്രീകരണം വഴിമാത്രമേ യഥാര്‍ത്ഥ ജനാധിപത്യ സമൂഹത്തെ നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളു എന്ന് കേരള ചരിത്ര ഗവേഷണ സമിതി ചെയര്‍മാനും ചരിത്രപണ്ഡ്ഡിതനുമായ ഡോ.മൈക്കിള്‍ തരകന് അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് ചരിതവിഭാഗം നടത്തിവരുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയില്‍ വികേന്ദ്രികരണത്തിന്റെ ചരിത്രം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ ക്യൂബ നേരിട്ടത് അധികാരവികേന്ദ്രീകരണം നല്കിയ ശക്തികൊണ്ടാണ്. പ്രകൃതിക്ഷോഭം പോലുള്ള അടിയന്തര സാഹചര്യങ്ങളിലും ക്യൂബന്‍ വികേന്ദ്രീകൃതഭരണസംവിധാനം വഴി പെട്ടെന്നുള്ള ഇടപെടലുകള്‍ക്ക് സാധ്യമായി. എന്നാല്‍ ലോകത്തൊരിടത്തും
ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആല്ത്തറക്കല് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്ധനവില വര്‍ദ്ധനവിനെതിരായും കാലവര്‍ഷക്കെടുതിയില്‍ സഹായം അനുവദിക്കാത്തതുള്‍പ്പടെ ജനവിരുദ്ധ കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചുമാണ് സമരം നടത്തിയത്.എ.ഐ.ടി.യു.സി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആര്. ബാലനുണ്ണിത്താന്‍, ജില്ലാ സെക്രട്ടറി എം.യു.കബീര്‍, പി.കെ.ഉണ്ണികൃഷ്ണന്, എ.എം.നൗഷാദ്, കെ.ജെ.ക്ലീറ്റസ്, എം.കെ.ജിനീഷ്, സി.കെ.സുഷമ, ജി.പ്രസീത എന്നിവര്‍ സംസാരിച്ചു.