വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സ ദൈവാലയത്തിലെ ഊട്ടുതിരുനാളിനു കൊടിയേറി

വല്ലക്കുന്ന് : വിശുദ്ധ അല്‍ഫോന്‍സ ദൈവാലയത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മരണതിരുന്നാളിന്റെയും, നേര്‍ച്ച ഊട്ടിന്റെയും കൊടിയേറ്റം പുത്തന്‍ചിറ ഫൊറോന വികാരി. ഫാ.ഡോ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ നിര്‍വ്വഹിച്ചു. ജൂലൈ 28 ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകീട്ട് 6മണി വരെയാണ് നേര്‍ച്ചഊട്ട്. ജൂലൈ 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് വിശുദ്ധ കുര്‍ബ്ബാനയും, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം, പ്രദക്ഷിണം എന്നിവയും, നേര്‍ച്ചകഞ്ഞിയും ഉണ്ടായിരിക്കുന്നതാണ്. നേര്‍ച്ച ഊട്ടില്‍ വൃദ്ധരായ

തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന ന്യൂജെന്‍ യുവാക്കളെ എക്‌സൈസ് പിടികൂടി

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ പള്ളി പരിസരത്ത് നിന്നു കഞ്ചാവുമായി രണ്ട് യുവാക്കളെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടി. ഇവര്‍ക്ക് കഞ്ചാവ് എത്തിക്കുന്നവരെ പിടികൂടുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവിട്ടത്തൂര്‍ സ്വദേശികളായ പുല്ലൂര്‍ വീട്ടില്‍ ആഷിക് (20),അമ്പാടത്ത് വീട്ടില്‍ രാഹുല്‍ (21) എന്നി ന്യൂജെന്‍ യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 25ഗ്രാം,20 ഗ്രാം എന്നി അളവില്‍ കഞ്ചാവ് പിടികൂടി. ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് ഇന്‍സ്‌പെക്ടര്‍ പിടികൂടിയത്.

‘മാതീർ മൊയ്ന’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2002 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ സംവിധായക വിഭാഗത്തിൽ അംഗീകാരം നേടിയ ബംഗ്ലാദേശിൽ നിന്നുള്ള സിനിമയായ 'മാതീർ മൊയ്ന ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 20 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബംഗ്ലാദേശീ ചിത്രം കൂടിയാണിത്. സംവിധായകൻ താരീഖ് മസൂദിന്റെ മദ്രസ്സ പഠന കാലത്തെ അനുഭവങ്ങളാണ്

എടതിരിഞ്ഞി ഹിന്ദു ധർമ്മ പ്രകാശിനി സമാജം ക്ഷേത്രത്തിലെ മഹാഗണപതിഹവനവും ആനയൂട്ടും ജൂലൈ 22 ന്

എടതിരിഞ്ഞി : എടതിരിഞ്ഞി ഹിന്ദു ധർമ്മ പ്രകാശിനി സമാജം ക്ഷേത്രത്തിൽ ജൂലൈ 22 ഞായറാഴ്ച മഹാഗണപതിഹവനവും ഗജപൂജയും,ആനയൂട്ടും ഭഗവതിസേവയും നടത്തുന്നു. ക്ഷേത്രം തന്ത്രി സ്വയംഭൂശാന്തിയും ക്ഷേത്രംശാന്തി രവീന്ദ്രനും മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് ഔഷധക്കഞ്ഞി വിതരണവും തടത്തും. വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയുവാൻ ക്ഷേത്രം ശാന്തിയെ സമീപിക്കേണ്ടതാണെന്ന് എച്ച് ഡി പി സമാജം ഭാരവാഹികൾ അറിയിച്ചു.

Top