നഗരസഭ ഉദ്യോഗസ്ഥർ പോകുന്നത് ഹോട്ടൽ പരിശോധനക്കല്ല പകരം സെറ്റില്മെന്‍റിനാണെന്ന് കൗൺസിലിൽ പരാതി

ഇരിങ്ങാലക്കുട : നഗരസഭ ആരോഗ്യവിഭാഗ ഉദ്യോഗസ്ഥരുടെ 'സെറ്റിൽമെന്‍റ് പരിശോധനകൾ' മൂലമാണ് ഹോട്ടൽ സായ് ശരവണ ഭവൻ മുന്നറിയിപ്പുകൾ അവഗണിച്ചും മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നതെന്ന് നഗരസഭ കൗൺസിലിൽ ആരോപണം. ബുധനാഴ്ച രാവിലെയും ഹോട്ടലിൽ നിന്ന് ഒഴുകിയ മലിനജലവും ദുർഗന്ധവും നാലമ്പലതീർത്ഥാടനത്തിനെത്തിയവർക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വാർഡ് കൗൺസിലർ കൂടിയായ സന്തോഷ് ബോബൻ ഇന്നു ചേർന്ന നഗരസഭാ

ആനുരുളിയിൽ പാടത്തെ വെള്ളക്കെട്ടിൽ വഞ്ചി മറഞ്ഞു യുവാവ് മരിച്ചു

പുല്ലൂർ : ആനുരുളിയിൽ പാടത്തെ വെള്ളക്കെട്ടിൽ വഞ്ചി മറഞ്ഞ് യുവാവ് മരിച്ചു. എസ് എഫ് ഐ മുൻ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി അനീഷ് വെട്ടിയാട്ടിൽ (26 ) ആണ് ബുധനാഴ്ച രാത്രി 7 മണിയോടെ അപകടത്തിൽ മരിച്ചത്. കൂട്ടുകാരൻ തുമ്പരത്തിവീട്ടിൽ ഗോകുലിനോടൊപ്പം ആനുരുളി കള്ളുഷാപ്പ് പരിസരത്തെ പാടത്തെ മൂരിക്കൊളിൽ വെള്ളക്കെട്ടിൽ വഞ്ചിയിൽ പോകുകയായിരുന്നു. വഞ്ചി മറയുകയും നീന്തൽ വശമില്ലാത്ത അനീഷ് മുങ്ങിപോകുകയായിരുന്നു എന്ന് നീന്തി രക്ഷപെട്ട ഗോകുൽ പോലീസിനോട് പറഞ്ഞു.

താണിയത്തുകുന്ന്‍ കോളനിയില്‍ വീടിന് പുറകിലേക്ക് കുന്നിടിഞ്ഞു, 4 വീടുകള്‍ക്ക് കൂടി ഭീഷണി

വെള്ളാങ്ങല്ലൂര്‍: കാലങ്ങളായി അപകടാവസ്ഥയിൽ തുടരുന്ന താണിയത്തുകുന്ന്‍ കോളനിയില്‍ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞു വീണു. പ്രദേശത്തെ മറ്റു നാല് വീടുകള്‍ക്ക് കൂടി അപകട ഭീഷണി നിലവിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി തൈപറമ്പില്‍ സഫിയ സുബൈറിന്‍റെ വീടിന്‍റെ പുറകുവശത്തേക്കാണ് മണ്ണിടിഞ്ഞത്. വിനയന്‍ മാപ്രാണത്ത്, കുട്ടന്‍ വേലപറമ്പില്‍, കാളിക്കുട്ടി പാലയ്ക്കാത്ത്, പാലത്തിങ്കല്‍ വേണു എന്നിവരുടെ വീടുകള്‍ക്കാണ് മണ്ണിടിച്ചില്‍ ഭീഷണി ഉള്ളത്. വീടിനോട് ചേര്‍ന്ന കുന്നിലെ മരങ്ങളും ഈ വീടുകള്‍ക്ക് ഭീഷണിയാണ്. വീടിന് സമീപം അപകടകരമായ നിലയിലുള്ള

അഭിമന്യൂവിന്‍റെ നാട്ടിലെ പുസ്തകശാലയിലേക്ക് കെ വി രാമനാഥൻ മാസ്റ്ററുടെ 10 പുസ്തകങ്ങൾ

ഇരിങ്ങാലക്കുട : താൻ പഠിച്ചിരുന്ന മഹാരാജാസ് കോളേജിന്‍റെ മണ്ണിൽ വർഗ്ഗിയ തീവ്രവാദികളാൽ കൊല്ലപ്പെട്ട അഭിമന്യൂവിന്‍റെ നാട്ടിലെ പുസ്തകശാലയിലേക്ക് ഇരിങ്ങാലക്കുടയിലെ സംസ്കാരിക പ്രതിഭ കെ വി രാമനാഥൻ മാസ്റ്റർ എഴുതിയ 10 പുസ്തകങ്ങൾ സമ്മാനിച്ചു. ഗ്രന്ഥശാലാ സംഘവും പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിലാണ് കെ വി രാമനാഥൻ മാസ്റ്ററുടെ വസതിയിൽ നിന്ന് എം എൽ എ പ്രൊഫ. കെ യു അരുണൻ പുസ്തകശേഖരം സ്വീകരിച്ചത്. 1947 മുതൽ നാലു

പടിയൂർ പഞ്ചായത്തിൽ കാലവർഷക്കെടുതിയിൽ വ്യാപക നാശനഷ്ടം

പടിയൂർ : കനോലികനാലിനോട് ചേർന്നുകിടക്കുന്ന 8 മുതൽ 14 വരെയുള്ള വാർഡുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായിരിക്കുന്നു. കോങ്ങാടൻ തുരുത്ത്, കെട്ടുചിറ, മഴുവഞ്ചേരി തുരുത്ത്, ചരുന്തറ, വാര്യാട്, ചുള്ളിപ്പാലം, പണ്ടാരത്തറ, കുട്ടാടുപാടം, മതിലകം കടവ് തുടങ്ങിയ പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറി പോയിട്ടുണ്ട്. കർഷക തൊഴിലാളികളും മത്സ്യ തൊഴിലാളികളുമായ നിർദ്ധനരായ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് വെള്ളത്തിനടിയിലായത്. ദുരിത ബാധിതർക്ക് സൗജന്യ റേഷനുൾപ്പെടെയുള്ള സഹായങ്ങൾ

കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ സംഗീതസായാഹ്നം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ കർക്കിടകമാസത്തോടനുബന്ധിച്ച് കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ സംഗീതസായാഹ്നം അവതരിപ്പിച്ചു. മൃദംഗ മേളയും സംഗീതക്കച്ചേരിയും പ്രസ്തുത പരിപാടിയിൽ അരങ്ങേറി. പതിനഞ്ചോളം വിദ്യാർത്ഥികൾ മൃദംഗമേളയിൽ അണിനിരന്നു. ദിവ്യമണികണ്ഠൻ, വൈക്കം അനിൽകുമാർ എന്നിവർ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയിൽ മുരളി കൊടുങ്ങല്ലൂർ വയലിനും കളരിയുടെ മസ്‌ക്കറ്റിൽനിന്നുള്ള ഓൺലൈൻ സ്റ്റുഡന്റായ ഗൗതം കൃഷ്‌ണ, നവനീത് കൃഷ്‌ണ, ശ്രീഹരി, ഭാരത് കൃഷ്‌ണ, സേനാപതി എന്നിവർ മൃദംഗത്തിലും ദേവാംഗന ഘടത്തിലും പങ്കെടുത്തു. വിക്രമൻ നമ്പൂതിരി

സംഗീതജ്ഞൻ നെല്ലൈ വാസുദേവൻ അന്തരിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂർ താണത്തെടത്ത് ഇല്ലത്തെ സംഗീതജ്ഞൻ നെല്ലൈ വാസുദേവൻ (72 )അന്തരിച്ചു. ദേശിയ ടെലിവിഷൻ ചാനലുകളിലും തമിഴ് ടീവിയിലും സംഗീത പരിപാടികൾ അവതരിപ്പിച്ചീട്ടുണ്ട്. അവിട്ടത്തൂർ മഹാദേവക്ഷേത്രം, കൂടൽമാണിക്യം, അയ്യങ്കാവ് ക്ഷേത്രങ്ങളിലും ഭക്തി ഗാനാലാപനം നടത്തിയീട്ടുണ്ട്. തിരുനെൽവേലിയിലായിരുന്നു താമസം. ഭാര്യ : അവിട്ടത്തൂർ സ്കൂളിലെ ടീച്ചറായി വിരമിച്ച കുറ്റാരബിളി ഇല്ലത്തെ രാധ. മകൻ : ശ്യാംകുമാർ. മരുമകൾ : രമ്യ. സംസ്ക്കാരം കഴിഞ്ഞു.

പുത്തൻ സാങ്കേതികവിദ്യകൾ പരിചയപെടുത്തുവാൻ ‘ജാലകം’ പദ്ധതിയുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കംമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : മാറുന്ന കാലത്തിനൊപ്പം മുന്നേറാൻ മദ്ധ്യവയസ്ക്കരെ പ്രാപ്തരാക്കുവാനും, പുതുസാങ്കേതികവിദ്യകൾ പരിചയപെടുത്തുവാനും 'ജാലകം'  പദ്ധതിയുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കംമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി സംഘടനയായ 'കോഡ്' മുന്നോട്ട്. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കംമ്പ്യൂട്ടർ ലാബിൽ സംഘടിപ്പിച്ച പരിപാടിയുടെ ലക്ഷ്യം പുതുസാങ്കേതികവിദ്യകളെ പറ്റി അജ്ഞരായവരെ സഹായിക്കുകയായിരുന്നു. കംമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ എന്നിവ ഉപയോഗിക്കാൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള സുവർണ്ണാവസരം നൽകുകയായിരുന്നു 'ജാലകം' എന്ന ഈ പദ്ധതി. ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശത്തുമായുള്ള 40ഓളം

ധാർഷ്ട്യത്തിന്റെ മുഖമുദ്ര : മുന്നറിയിപ്പുകൾക്ക് പുല്ലുവില കൽപ്പിച്ച് ഹോട്ടൽ സായ് ശരവണ ഭവൻ റോഡിലേക്ക് മാലിന്യമൊഴുക്ക് തുടരുന്നു

ഇരിങ്ങാലക്കുട : അധികാരികളെല്ലാം തങ്ങളുടെ സ്വാധീനവലയത്തിലാണെന്ന് ധാർഷ്ട്യത്തോടെ പൊതുജനങ്ങളെ വിളിച്ചറിയിക്കുന്നരീതിയിൽ നാലമ്പല തീർത്ഥാടനകാലത്തു പോലും കൂടൽമാണിക്യം റോഡിലേക്ക് പരസ്യമായ് ദുർഗന്ധം വമിക്കുന്ന മാലിന്യമൊഴുക്ക് തുടരുന്ന ഹോട്ടൽ സായ് ശരവണ ഭവനെതിരെ പ്രതിഷേധമുയരുന്നു. നഗരസഭാ ആരോഗ്യവിഭാഗ ഉദ്യോഗസ്ഥർക്ക് സമീപവാസികളും മാധ്യമങ്ങളും തെളിവ് സഹിതം മാലിന്യമൊഴുക്കിനെ കുറിച്ച് സൂചന നല്കിയീട്ടും ശക്തമായ നടപടികൾ വൈകുന്നതിൽ പല ദുഃസൂചനകളും സമൂഹത്തിനു നൽകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരസഭയുടെ മുന്നറിയിപ്പ് കിട്ടിയീട്ടും ഹോട്ടലിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യ

Top