ജലനിരപ്പ് ഉയർന്നു, ചെമ്മണ്ട പാടശേഖരത്തിലെ 120 ഹെക്ടർ മത്സ്യക്കൃഷി ഒലിച്ചുപോയി

കാറളം : ഫിഷറീസ് ഡിപ്പാർട്മെന്‍റ് നടപ്പിലാക്കുന്ന ‘പാടശേഖരത്തിലെ മത്സ്യക്കൃഷി പദ്ധതി’ പ്രകാരം കാറളം പഞ്ചായത്തിലെ ചെമ്മണ്ട പറൂമ്പാടത്തെ 120 ഹെക്ടർ സ്ഥലത്തു സഹകരണ സംഘം ചെയ്ത മത്സ്യക്കൃഷി പൂർണ്ണമായി ഒലിച്ചുപോയി . ജലനിരപ്പ് വൻതോതിൽ ഉയർന്നതിനെ തുടർന്ന് സംരക്ഷണ വലയുൾപ്പടെ മത്സ്യസമ്പത്താക്കെ ഒഴികിപ്പോയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് എന്ന കർഷകർ പറയുന്നു. ആർ 320 ചെമ്മണ്ട – പുളിയം പാടം കടും കൃഷി സഹകരണ

ഇരിങ്ങാലക്കുടയിൽ മഴ കനക്കുന്നു: 329 പേരെ 9 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

ഇരിങ്ങാലക്കുട : കാലവർഷം കനത്തതോടെ നാശനഷ്ടങ്ങളും വെളളക്കെട്ടിനേയും തുടർന്ന് മുകുന്ദപുരം താലൂക്കിൽ 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 107 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 329 പേരാണ് വിവിധ ക്യാമ്പുകളിൽ ഉള്ളതെന്നും മുകുന്ദപുരം തഹസിൽദാർ ഐ. ജെ. മധുസൂദനൻ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോടു പറഞ്ഞു. താലൂക്ക് ആസ്ഥാനത്ത് ദുരന്തനിവാരണ സെൽ 24 മണിക്കൂർ പ്രവർത്തിക്കുന്നു. കാക്കാതിരുത്തി എസ്.എൻ.ജി.യു.പി. സ്കൂളിൽ 41 കുടുംബത്തിലെ 113 പേർ, കാട്ടൂർ ഗവ.ഹൈസ്ക്കൂളിൽ യു.പി.വിഭാഗത്തിൽ 14 കുടുംബത്തിലെ 38

പൊറത്തിശ്ശേരി മഹാത്മാ സ്കൂളിന് ക്യാഷ് അവാർഡും പ്രശസ്തിപത്രവും

പൊറത്തിശ്ശേരി : നല്ലപാഠം പദ്ധതിയിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനത്തിനു അർഹത നേടിയ പൊറത്തിശ്ശേരി മഹാത്മാ എൽ. പി, യു.പി.സ്കൂളിനുളള 15,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം എം എൽ എ പൊഫ്ര.കെ.യു.അരുണൻ മാസ്റ്റർ സമ്മാനിച്ചു. നല്ലപാഠം ജില്ലാ കോ – ഓർഡിനേറ്റർ എം.എ.ജോൺസൺ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. നല്ലപാഠം സ്കൂൾ കോ – ഓർഡിനേറ്റർ എൻ പി രജനി സ്കൂൾ തല പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇരിങ്ങാലക്കുട പൊതുമരാമത്ത് സ്റ്റാൻറിങ്ങ്

കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തി

ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തി. ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു .തുടർന്ന് നടന്ന ആനയൂട്ടിൽ കൂടൽമാണിക്യം ദേവസ്വം ആന മേഘാർജ്ജുൻ പങ്കെടുത്തു. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡണ്ട് ശിവദാസ്, സെക്രട്ടറി കൃഷ്ണകുമാർ, വി.എസ്.കെ.മേനോൻ,ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥികൾക്കായി ഷൂട്ടൗട്ട് മത്സരം നടത്തി

എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ്. യൂത്ത് മൂവ്മെന്‍റിന്‍റെയും എസ്എൻ.ജി.എസ്.എസ്. ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ എസ്.എൻ.ജി.എസ്.എസ്. യു.പി. സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഷൂട്ടൗട്ട് മത്സരം നടത്തി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും കേരള സ്റ്റേറ്റ് ഫുട്ബോൾ ടീം അണ്ടർ 14 അംഗവുമായ മൃദുൽ മധു ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് ഷൂട്ടറായി ശ്രീരാജ്.ഇ.എസും ബെസ്റ്റ് ജൂനിയർ ഗോൾ കീപ്പറായി രോഹിത് കൃഷ്ണയും തെരെഞ്ഞെടുക്കപ്പെട്ടു. എടക്കുളം എസ്.എൻ.ജി.എസ്.എസ് യൂത്ത് മൂവ്മെൻറ് സെക്രട്ടറി സുനേഷ് കെ.പി

രാമന്‍റെ പേരുപറഞ്ഞുകൊണ്ട് രാവണന്‍റെ ദുഷ്കർമ്മം അനുഷ്ഠിക്കുന്നവരാണ് ഇപ്പോൾ രാമായണമാസാചരണ വിവാദങ്ങളുമായ് രംഗത്തുള്ളത് – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഇരിങ്ങാലക്കുട : മാനുഷിക ധർമ്മത്തിന്‍റെ പ്രതീകമായ രാമനെ വെറുപ്പിന്റെയും വർഗ്ഗിയതയുടെയും പ്രതിബിംബമാക്കാൻ ശ്രമിക്കുന്നവർ രാമന്‍റെ പേരുപറഞ്ഞുകൊണ്ട് രാവണന്‍റെ ദുഷ്കർമ്മം അനുഷ്ഠിക്കുന്നവരാണെന്നും ഇപ്പറയുന്നവർ യാഥാർഥ്യത്തിൽ പിന്തുടരുന്നത് രാമനെയല്ല പകരം മാരീചനാണ് അവരുടെ വഴികാട്ടിയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൂടൽമാണിക്യ ക്ഷേത്രത്തിൽ രാമായണമാസാചരണ നാലമ്പല ദർശനത്തിന്‍റെ ഭാഗമായി ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്‍റ് പണികഴിപ്പിച്ച ഭക്തർക്കുള്ള വിശ്രമകേന്ദ്രം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമായണം അമർചിത്രകഥയിൽ മാത്രം വായിച്ചവരാണ് വിവാദമുണ്ടാക്കുന്നവരിൽ പലരുമെന്നും ഇതിനെ ചെറുക്കൻ

വിദ്യാർത്ഥികൾക്കായി എഴുത്തുപെട്ടി സ്ഥാപിച്ചു

എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ്. യു .പി. സ്കൂളിൽ വിദ്യാർത്ഥികൾക്കായി ശ്രീ  നാരായണഗുരു സ്മാരക സംഘം ലൈബ്രറിയുടെ നേതൃത്വത്തിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. താലൂക്ക് ലൈബ്രറി സെക്രട്ടറി ഖാദർ പട്ടേപ്പാടം ഉദ്ഘാടന കർമ്മം നിർവഹിച്ചു.പുതിയ കാലഘട്ടത്തിലെ വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം കുട്ടികളോട് സംവദിച്ചു .കുട്ടികളുടെ സർഗാത്മക രചനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിട്ടുള്ള എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന സൃഷ്ടികളെ കോർത്തിണക്കി കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിക്കുവാൻ ലൈബ്രറി തയ്യാറായിട്ടുണ്ട്. ലൈബ്രറി സെക്രട്ടറി കെ.വി.ജിനരാജദാസ്

കൂടൽമാണിക്യത്തിലെ ടൂറിസം ഡിപ്പാർട്ട്മെന്‍റ് വക വിശ്രമകേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കൊട്ടിലായ്ക്കൽ പറമ്പിൽ ടൂറിസം ഡിപ്പാർട്ട്മെന്റ് നാലമ്പലം പിൽഗ്രിമേജ് സർക്യൂട്ടിൽ ഉൾപ്പെടുത്തി പുതിയതായി നിർമ്മിച്ചു നൽകിയ വിശ്രമകേന്ദ്രത്തിന്റെ ഉദ്‌ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.. പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യഷിജു മുഖ്യാതിഥിയായിരുന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ നന്ദിയും പറഞ്ഞു.

നാലമ്പല ദർശനം ആരംഭിച്ചു- കൂടൽമാണിക്യത്തിൽ തിരക്ക്

ഇരിങ്ങാലക്കുട : രാമായണ മാസാചരണത്തിന്‍റെ ഭാഗമായുള്ള നാലമ്പല ദർശനം ആരംഭിച്ചതോടെ കൂടൽമാണിക്യത്തിൽ രാവിലെ മുതൽ തിരക്കനുഭവപ്പെട്ടു. ഭക്തജനങ്ങൾ രാവിലെ മുതൽ എത്തി തുടങ്ങിയിരുന്നു. അയ്യായിരം പേർക്ക് വരി നിൽക്കാവുന്ന പന്തൽ ക്ഷേത്രത്തിനകത്ത് ഒരുക്കിയീട്ടുണ്ട്. ഇതിനു പുറമെ വിപുലമായ പാർക്കിങ് സൗകര്യവും മുപ്പതോളം പോലീസുകാരുടെ സേവനവും ദർശനം സുഗമമായി നടക്കുവാൻ ഒരുക്കിയീട്ടുണ്ട്. ആരോഗ്യവകുപ്പ്, നഗരസഭ എന്നിവരുടെ സേവനവും ഇവിടെ ലഭ്യമാണ്. ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ കർക്കടകമാസത്തിൽ ഒരേദിവസം ദർശനം നടത്തുന്നത്

കനത്ത മഴ : മുകുന്ദപുരം താലൂക്കിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി

ഇരിങ്ങാലക്കുട : കനത്ത മഴ തുടരുന്നതിനാലും 9 സ്കൂളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നതിനാലും മുകുന്ദപുരം താലൂക്കിലെ പ്ലസ്ടു വരെയുള്ള സ്‌കൂളുകള്‍ക്കും ഐ.സി.എസ്.സി / സി ബി എസ് ഇ സ്കൂളുകൾക്കും ജൂലൈ 18 ന് അവധി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു . ഇതുനു പകരം ആഗസ്റ്റ് 4 പ്രവർത്തി ദിവസമായിരിക്കും. കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളിലെയും തൃശ്ശൂര്‍ വെസ്റ്റ്, ചേര്‍പ്പ് എന്നീ ഉപവിദ്യാഭ്യാസ ജില്ലകളിലെയും സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും.

Top