ചെങ്ങാറ്റുമുറി റോഡ് വെള്ളത്തിനടിയിലായി

തൊമ്മാന : തുടർച്ചയായ മഴ മൂലം തൊമ്മാന പാടത്തിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ചെങ്ങാറ്റുമുറി റോഡ് വെള്ളത്തിനടിയിലായി. വരും ദിവസങ്ങളിൽ മഴ കനത്താൽ ഇത് വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും . ചെങ്ങാറ്റുമുറിയിൽ നിന്ന് സംസ്ഥാന പാതയിലേക്കിനി കടുപ്പശ്ശേരി വഴി വളഞ്ഞ് വരേണ്ടിവരും. ഓങ്ങിച്ചിറ , തുമ്പൂർ, അവിട്ടത്തൂർ, കൊറ്റനല്ലൂർ എന്നിവിടങ്ങളിലേക്കുള്ള തൊമ്മാനയിൽ നിന്നുള്ള  വഴികൂടിയാണിത്.

കെ എസ് ആർ ടി സിയുടെ നാലമ്പല ബസുകൾ ഫ്ലാഗ്ഗ് ഓഫ് ചെയ്തു – ദർശന യാത്ര 106 രൂപക്ക്

ഇരിങ്ങാലക്കുട : ജൂലൈ 17 മുതൽ ആരംഭിക്കുന്ന ഒരു മാസത്തെ നാലമ്പല തീർത്ഥാടനത്തിന് കെ എസ് ആർ ടി സി യുടെ നാലമ്പല ബസുകൾ കൂടൽമാണിക്യം ക്ഷേത്രനടയിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. രാവിലെ 6 നും 6:30 നും ക്ഷേത്രനടയിൽ നിന്നും ബസുകൾ പുറപ്പെടും. 106 രൂപയാണ് ചാർജ്. ഇത്തവണ തീർത്ഥാടകരായ സീനിയർ സിറ്റിസന് 10 രൂപ ചാർജിൽ

അവിട്ടത്തൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും ആനയൂട്ടും നടത്തി

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ആനയൂട്ടും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. സഹസ്രകുംഭാഭിഷേകം, മഹാരുദ്രാഭിഷേകം , പ്രസാദ ഊട്ട്, പുഷ്പാഭിഷേകം, മേജർ സെറ്റ് പഞ്ചവാദ്യം എന്നിവയോടെ നടന്നു. ഗജപൂജ ആനയൂട്ടിന് കിരൺ നാരായണൻകുട്ടി, കൂടൽമാണിക്യം മേഘാർജ്ജുനൻ, ശാരങ്ക പാണി എന്നി ആനകൾ പങ്കെടുത്തു. ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, ഓട്ടൂർ മേയ്ക്കാട്ട് നാരായണൻ നമ്പൂതിരി, മേൽശാന്തി താന്നിയിൽ മതിയത്ത് നാരായണൻ നമ്പൂതിരി, കെ ആർ രാജേഷ്

ഇരിങ്ങാലക്കുടയിൽ പെയ്തിറങ്ങിയത്ത് 75 .8 മില്ലി മീറ്റർ മഴ – നാശനഷ്ടങ്ങളുടെ അളവിലും വർധന

ഇരിങ്ങാലക്കുട : കഴിഞ്ഞ ഒറ്റ ദിവസം ഇരിങ്ങാലക്കുടയിൽ പെയ്തത് 75 .8 മില്ലി മീറ്റർ മഴയാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലാണ് . പെട്ടെന്നുണ്ടായ മഴയിൽ കാറ്റും വെള്ളകെട്ട് മൂലവും ഉണ്ടായ നാശനഷ്ടങ്ങളും വലുതാണ് കൃഷിനാശങ്ങൾക്കു പുറമെ കിണറുകളിൽ വെള്ളം പെട്ടെന്നുയർന്നത് ഗാർഹിക ആവശ്യങ്ങൾക്കും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന മോട്ടോർ പബ്ബുകൾ വെള്ളത്തിനടിയിലായി. ചുരുങ്ങിയ ദിവസത്തിനുള്ളിൽ കിണറുകളിൽ വെള്ളം നിറയുന്നത് ആദ്യമായിട്ടാണ് പാടശേഖരങ്ങളിൽ സ്ഥാപിച്ച ലക്ഷങ്ങൾ വിലയുള്ള

അഭിമന്യു മഹാരാജാസ് ലൈബ്രറി സാക്ഷാത്കരിക്കാൻ ‘വട്ടവടക്കൊരു പുസ്തകവണ്ടി’-ഇരിങ്ങാലക്കുടയിൽ ബുധനാഴ്ച

ഇരിങ്ങാലക്കുട : വര്‍ഗ്ഗീയ വാദികാളാല്‍ കൊലചെയ്യപ്പെട്ട അഭിമന്യുവിന്‍റെ ജന്മനാട്ടിൽ സ്ഥാപിക്കുന്ന അഭിമന്യു മഹാരാജാസ് വായനശാലയിലേക്ക് പുസ്തകം ശേഖരിക്കുന്നതിന് ജില്ലാ ലൈബ്രറി കൗൺസിൽ 16, 17, 18 തീയ്യതികളിൽ സംഘടിപ്പിക്കുന്ന‘വട്ടവടയ്ക്കൊരു പുസ്തകവണ്ടി’ യുടെ ഉദ്‌ഘാടനം കേരള സാഹിത്യഅങ്കണത്തിൽ വൈശാഖൻ നിർവ്വഹിക്കുന്നു. മുകുന്ദപുരം താലൂക്കിലെ കിഴുത്താനിയിൽ ജൂലൈ 18 ന് ബുധനാഴ്ച ഉച്ചക്ക് 12:30നു എത്തിച്ചേരും. തുടർന്ന് 1മണിക്ക് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരം, 2:30നു പുല്ലൂർ, 3 മണിക്ക് ആനന്ദപുരം, 3.30നു

കാറളത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് പൂർണ്ണമായി തകർന്നു

കാറളം : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറളം മാവേലി സ്റ്റോറിനു സമീപമുള്ള പറപ്പിള്ളി വീട്ടിൽ വേണുഗോപാലിന്‍റെ വീടിന്‍റെ മേൽക്കൂരയിലേക്ക് തെങ്ങ് കടപുഴകി വീണ് വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല . കനത്ത മഴയിൽ കാറളത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

പെരുവെല്ലിപാടം വെള്ളക്കെട്ടിൽ

ഇരിങ്ങാലക്കുട : കനത്ത മഴയെ തുടർന്ന് ഇരിങ്ങാലക്കുടയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. പെരുവെല്ലിപാടം മേഖലയിലെ എല്ലാ റോഡുകളും വെള്ളത്തിനടിയിലാണ് കൂടാതെ പല വീടുകളിലും വെള്ളം കേറിയതുമൂലം ജനങ്ങൾ മാറി താമസിക്കാനും തുടങ്ങിയീട്ടുണ്ട്. കാനയില്ലാത്ത അശാസ്ത്രീയമായ റോഡ് നിർമ്മാണവുമാണ് വെള്ളക്കെട്ടിന് പ്രധാനകാരണം. വെള്ളക്കെട്ട് രൂക്ഷമായാൽ ഇവിടെ ദുരിതാശ്വാസക്യാമ്പ് തുടങ്ങേണ്ട ആവശ്യകതയും വരും.

സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കൺവെൻഷൻ നടത്തി

കരുവന്നൂർ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ പൊറത്തിശ്ശേരി യുണിറ്റ് കൺവെൻഷനും നവാഗത അംഗങ്ങൾക്ക് സ്വീകരണവും കരുവന്നൂർ സെന്റ്‌ ജോസഫ്സ്‌ ഹൈസ്കൂൾ ഹാളിൽ നടന്നു. ബ്ലോക്ക് പ്രസിഡണ്ട് സെബാസ്റ്റ്യൻ മാളിയേക്കൽ യോഗം ഉദ്‌ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് എ ഖാദർ ഹുസ്സൈൻ അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി കെ രാധാകൃഷ്‌ണൻ, ബ്ലോക്ക് സെക്രട്ടറി എം കെ ഗോപിനാഥൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം പി എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

Top