കനത്ത മഴ തുടരുന്നു, കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു

അവിട്ടത്തൂർ : നാലു ദിവസമായി തുടരുന്ന മഴ ഞായറാഴ്ച ഇരിങ്ങാലക്കുട മേഖലയിൽ കനത്തു, മഴയിലും തുടർന്നുള്ള കാറ്റിലും അവിട്ടത്തൂർ കോൺവെൻറ്റിനു സമീപം കോക്കാട്ട് ബാബുവിന്‍റെ ഓടിട്ട വീടിനുമുകളിലാണ് തെങ്ങ് വീണത്. വീടിന്‍റെ മേൽക്കൂര തകർന്നുപോയിട്ടുണ്ട്. രാവിലെ 11 മണിക്കായിരുന്നു അപകടം . ചുമരുകൾക്കും കേടുപാടുകൾ ഉണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല.

Top