വെള്ളാങ്കല്ലൂരിൽ ആല്‍ഫ നൈറ്റ് അരങ്ങേറി

വെള്ളാങ്കല്ലൂര്‍ : ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്‍റര്‍ ഫണ്ട് സമാഹരണാര്‍ത്ഥം സംഘടിപ്പിച്ച ആല്‍ഫ നൈറ്റ് 2018 ആല്‍ഫ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനംചെയ്തു. ആല്‍ഫ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്‍റര്‍ മുഖ്യരക്ഷാധികാരി വി.കെ. ഷംസുദ്ദീന്‍, പ്രസിഡന്‍റ് സക്കീര്‍ ഹുസൈന്‍, സെക്രട്ടറി ഷെഫീര്‍ കാരുമാത്ര, സിനിമാതാരവും മമ്മൂട്ടിയുടെ സഹോദരി പുത്രനുമായ അഷ്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആല്‍ഫ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്‍ററിന്‍റെ പുനര്‍ജനി 2018 ഡോക്യുമെന്‍ററിയുടെ പ്രകാശനം കൊടുങ്ങല്ലൂര്‍

അഭിമന്യുവിനു് സർദാറിന്‍റെ ജന്മഗൃഹത്തിൽ നിന്നും പുസ്തക പ്രണാമം

ഇരിങ്ങാലക്കുട : അഭിമന്യൂവിനു് ഇന്ത്യൻ റിപ്പബ്ളിക്കിലെ ആദ്യ രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണന്‍റെ ജന്മഗൃഹത്തിൽ നിന്നും പുസ്തകപ്രണാമം. രക്തസാക്ഷി അഭിമന്യുവിന്റെ ജന്മദേശമായ വട്ടവടയിൽ തുടങ്ങുന്ന വായനശാല്യ്ക്കു വേണ്ടി ലൈബ്രറി കൗൺസിൽ തൃശ്ശൂർ ജില്ലാ കമ്മിറ്റി സമാഹരിക്കുന്ന പുസ്തക ശേഖരത്തിലേക്ക് സർദാറിന്‍റെ സഹോദര പുത്രൻ കൂടിയായ ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ മാസ്റ്ററാണ് ‘രക്തസാക്ഷികൾക്കും പുസ്തകങ്ങൾക്കും മരണമില്ല’ എന്ന് ഉദ്ഘോഷിച്ചുകൊണ്ട് പുസ്തകങ്ങൾ കൈമാറിയത്. സർദാറിന്‍റെ ഓർമ്മകൾ തുടിക്കുന്ന ഗൃഹാങ്കണത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി

കാട്ടൂർ ഗവ: ആശുപത്രിയി ജനകീയ സംരക്ഷണ സമിതി നടത്തിയ സമരപ്രഖ്യാപനം നടത്തി

കാട്ടൂർ : കാട്ടൂർ ഗവ: ആശുപത്രിയിൽ സ്ഥിരം ഡോക്ടറുടെ സേവനം ഉറപ്പുവരുത്തി കിടത്തി ചികിത്സ ഇരുപത്തിനാലു മണിക്കൂറും പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ആശുപത്രി ജനകീയ സംരക്ഷണ സമിതി നടത്തിയ സമരപ്രഖ്യാപനത്തിന്റെ ഉദ്ഘാടനം സിസ്റ്റർ ഡോ: റോസ് ആന്റോ നിർവ്വഹിച്ചു. ജനകീയ സംരക്ഷണ സമിതി പ്രസിഡണ്ട് ജോമോൻ വലിയ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കക്ഷി രാഷ്ട്രീയഭേദമന്യേ നിരവധി പേർ പങ്കെടുത്ത യോഗത്തിൽ ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതു വരെ സമര പരിപാടികളുമായി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നുള്ള

സെന്റ് ജോസഫ്‌സ് കോളേജ് 1993 റീയൂണിയൻ ജൂലായ് 15 ന്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിൽ നിന്നും 1993 ൽ വിവിധ വിഷയങ്ങളിൽ ബിരുദം നേടി പിരിഞ്ഞുപോയവരുടെ റീയൂണിയൻ ജൂലായ് 15 ഞായറാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുന്നു. ഒരു വർഷത്തെ മുഴുവൻ വിദ്യാർത്ഥികളും അവരുടെ അദ്ധ്യാപകരും ഒത്തുചേരുന്ന ആദ്യത്തെ ഒരു സംരംഭം ആണിതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. .ലോകത്തിന്റെ പല ഭാഗങ്ങളിൽ താമസമാക്കിയിട്ടുള്ളവർ ഇതിന് വേണ്ടി ഒത്തുചേരുകയാണ്‌ ഞായറാഴ്ച.

വർഷങ്ങളായി വൃത്തിഹീനമായിരുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ പ്രധാന വഴിയും പാർക്കിംഗ് സ്ഥലവും ഉദ്യോഗസ്ഥൻ സ്വന്തം ചിലവിൽ വൃത്തിയാക്കി

കല്ലേറ്റുംകര : ഏറെ പരാതിക്കു അടിസ്ഥാനായിരുന്ന നാളുകളായി ദുർഗന്ധംവമിച്ച് വൃത്തിഹീനമായി യാത്രക്കാർക്ക് കാൽനടയായി പോലും സഞ്ചരിക്കാൻ സാധിക്കാതെ ചെളിക്കുണ്ടായി മാറിയ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ പ്രധാന വഴിയും വാഹന പാർക്കിംഗ് സ്ഥലവും റെയിൽവേ ചീഫ് റിസർവേഷൻ സൂപ്പർവൈസർ ടി. ശിവകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വൃത്തിയാക്കി. ഓട്ടോറിക്ഷ തൊഴിലാളികളും ശുചികരണ പ്രവർത്തിയിൽ സഹായത്തിന് എത്തിയിരുന്നു മാസങ്ങളായി പാർക്കിംഗ് സ്ഥലത്ത് തടസ്സമായി വീണു കിടന്നിരുന്ന വലിയ മരവും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു. മുൻപും ഇദ്ദേഹം

‘സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളും ഹോമിയോപ്പതിയും’ – ബോധവല്ക്കരണ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളും ഹോമിയോപ്പതിയും’ എന്ന വിഷയത്തിൽ ബോധവല്ക്കരണ ശില്പശാല സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്പ്രസിഡന്റുമായ നളിനി ബാലകൃഷണൻ ഉദ്ഘാടനം നിർവ്വഹിച്ചു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആമിന അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് അംഗം ഗീത മനോജ് സംസാരിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ കീഴിൽ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ‘സീതാലയം’

നങ്ങ്യാര്‍കൂത്ത് മഹോത്സവം : ഉഷ നങ്ങ്യാരുടെ മധുരാഗമനം അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ ആഭിമുഖ്യത്തിൽ മാധവനാട്യഭൂമിയിൽ നടക്കുന്ന ശ്രീകൃഷ്‌ണ ചരിതം നങ്ങ്യാർകൂത്ത് മഹോത്സവത്തിൽ നങ്ങ്യാർകൂത്ത് കലാകാരി ഉഷ നങ്ങ്യാരുടെ മധുരാഗമനം അരങ്ങേറി. ശ്രീകൃഷ്ണനാചരിതത്തിലെ 161 മുതൽ 182 വരെയുള്ള ശ്ലോകങ്ങളിൽ അടങ്ങിയിട്ടുള്ള ഗോപസ്ത്രീ വിലാപവും മധുരാഗമനവുമാണ് ഉഷാനങ്ങ്യാര്‍ അഭിനയിച്ചത്. കലാമണ്ഡലം വി കെ ഹരിഹരൻ, സൂരജ് സോമൻ, എന്നിവർ മിഴാവിൽ പശ്ചാത്തലമൊരുക്കി. അക്രൂരനോപ്പം മധുരയിലേക്ക് പുറപ്പെടുന്ന കൃഷ്‌ണനെക്കുറിച്ച് ചിന്തിച്ച് ഗോപസ്ത്രീകൾ വിലപിക്കുന്നതും താൻ തിരിച്ചു വരുമെന്ന് പറ.ഞ്ഞ് കൃഷ്‌ണൻസമാധാനിപ്പിക്കുന്നതുമായ ഭാഗമാണ്

Top