വാഹനം ദേഹത്ത് തട്ടിയതിനെത്തുടർന്ന് യുവാവിനെ ബാറിൽ ക്രൂരമായി മർദ്ധിച്ച ഗുണ്ടാ സംഘം പിടിയിൽ

ഇരിങ്ങാലക്കുട : കല്ലട ബാറിൽ വാഹനം പാർക്ക് ചെയ്ത സമയം ദേഹത്ത് മുട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് ബാറിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ധിച്ച ഗുണ്ടാ സംഘാങ്ങളായ കടുക് എന്നറിയപെടുന്ന പൊറത്തുശ്ശേരി മണപ്പെട്ടി പ്രസാദ്, കടുപ്പശ്ശേരി തളിയകാട്ടിൽ ഉദയസൂര്യൻ, ആനന്ദപുരം കാനാട്ട് മോഹനൻ എന്നിവരെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാറും സംഘവും പിടികൂടി. ഗുണ്ടാ തലവൻ കടുക് പ്രസാദിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 5 ഓളം അടിപിടി കേസുകൾ നിലവിലുണ്ട്. ഇരിങ്ങാലക്കുടയിലെ

മുന്നറിയിപ്പുകൾക്കു ശേഷവും വീണ്ടും ഹോട്ടൽ മാലിന്യം പൊതു വഴിലേക്ക് ഒഴുക്കുന്നു

ഇരിങ്ങാലക്കുട : പൊതുകാനയിലേക്കും റോഡിലേക്കും ഹോട്ടൽ മാലിന്യങ്ങൾ ഒഴുക്കുന്നതിനെതിരെ നഗരസഭാ നോട്ടീസ് നല്കിയീട്ടും അതിനെ വെല്ലുവിളിച്ച് വീണ്ടും കൂടൽമാണിക്യം റോഡിലെ ഹോട്ടൽ സായ് ശരവണഭവൻ മാലിന്യ ഒഴുക്ക് തുടരുന്നു. ആരോഗ്യ വകുപ്പിന്റെ ഇടപെടൽ മൂലം കുറച്ച് ദിവസം ഹോട്ടൽ മാലിന്യങ്ങൾ ഒരു വാഹനത്തിൽ കയറ്റി കൊണ്ട് പോയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും എല്ലാം പഴയ പടി. മാലിന്യമൊഴുക്ക് പൊതുജനങ്ങൾ കാണാതിരിക്കാൻ മതിൽ പോലെ ഫ്ലെക്സ് മറച്ചിരിക്കുകയാണ് ഈ ഭാഗം.

കഥകളി ആസ്വാദനകളരി – നളചരിതം 2-ാം ദിവസം അരങ്ങേറി

ഇരിങ്ങാലക്കുട : ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ സ്ഥാപകദിനാഘോഷ പരിപാടിയോടനുബന്ധിച്ച് കഥകളി ആസ്വാദന കളരി നടന്നു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഥകളി പരിചയപ്പെടുത്തുന്നതിനായ് നടത്തിയ പരിപാടിയിൽ നമ്പൂതിരീസ്‌ ബി എഡ്സെന്ററിലെ വിദ്യാർത്ഥിനികൾ പങ്കെടുത്തു. കഥകളി ആസ്വാദനകളരിയിൽ നളചരിതം 2-ാം ദിവസത്തിലെ നളനും ദമയന്തിയും സ്വയം വരശേഷം ഉദ്യാന കാഴ്ചകൾ കണ്ട് മധുവിധു ആഘോഷിക്കുന്നതാണ് കഥ സന്ദർഭം. കലാനിലയം വാസുദേവപ്പണിക്കർ സോദോഹരണ ക്ലാസ് നടത്തി. നളനായ് കലാനിലയം ഗോപിനാഥനും ദമയന്തിയെ കലാമണ്ഡലം വിജയകുമാറും

കൂടൽമാണിക്യത്തിലെ ടൂറിസം ഡിപ്പാർട്ട്മെന്റ് വക വിശ്രമകേന്ദ്രം ഉദ്‌ഘാടനം ജൂലൈ 17 ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കൊട്ടിലായ്ക്കൽ പറമ്പിൽ ടൂറിസം ഡിപ്പാർട്ട്മെന്റ് നാലമ്പലം പിൽഗ്രിമേജ് സർക്യൂട്ടിൽ ഉൾപ്പെടുത്തി പുതിയതായി നിർമ്മിച്ചു നൽകിയ വിശ്രമകേന്ദ്രത്തിന്റെ ഉദ്‌ഘാടനം ജൂലൈ 17 ന് രാവിലെ 11 മണിക്ക് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കുന്നു. പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു മുഖ്യാതിഥിയായിരിക്കുമെന്നും കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ

സാന്ദ്ര പിഷാരടിക്ക് മോഹിനിയാട്ടം സ്‌കോളർഷിപ്പ്

ഇരിങ്ങാലക്കുട : കേന്ദ്ര ഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് കൾച്ചർ വിഭാഗം വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന യുവകലാകാരന്മാര്ക്ക് നൽകി വരുന്ന 2 വർഷത്തെ സ്കോളർഷിപ്പ് മോഹിനിയാട്ട വിഭാഗത്തിൽ സാന്ദ്ര പിഷാരടിക്ക് ലഭിച്ചു. 17 വർഷമായി ഇരിങ്ങാലക്കുട നടന്ന കൈശികി മോഹിനിയാട്ട ഗുരുകുലത്തിലെ പ്രശസ്ത ഗുരുവായ നിർമ്മല പണിക്കരുടെ കിഴിൽ മോഹിനിയാട്ടം അഭ്യസിച്ചു വരുന്നു. 2007 മുതൽ തുടർച്ചയയായി സി സി ആർ ടി സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട് 2017 ൽ ചെന്നൈ ആസ്ഥാനമായ്

ശാന്തിനികേതനിൽ വിജയദിനാഘോഷം നടന്നു

ഇരിങ്ങാലക്കുട : പത്തം ക്ലാസ് പ്ലസ് ടൂ പരീക്ഷകളിൽ 100 % വിജയം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക്സ്കൂളിലെ വിജയദിനാഘോഷം കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ ഉദ്‌ഘാടനം ചെയ്തു. എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി എൻ ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എസ് എൻ ഇ എസ് പ്രസിഡന്‍റ് കെ കെ കൃഷ്ണാനന്ദ ബാബു, സെക്രട്ടറി

നാലമ്പല തീർത്ഥാടനത്തിന് ഇത്തവണയും കെ എസ് ആർ ടി സി യുടെ മൂന്ന് ബസുകൾ

ഇരിങ്ങാലക്കുട : ജൂലൈ 17 മുതൽ ആരംഭിക്കുന്ന ഒരു മാസത്തെ നാലമ്പല തീർത്ഥാടനത്തിന് ഇരിങ്ങാലക്കുട കെ എസ് ആർ ടി സി യുടെ മൂന്ന് ബസുകൾ സർവ്വീസ് നടത്തുന്നു. 106 രൂപയാണ് ചാർജ്. രാവിലെ 6 മണിക്കും 6 :30ക്കും കൂടൽമാണിക്യക്ഷേത്രനടയിൽ നിന്നും ഒരു ബസ് തൃശ്ശൂരിൽ നിന്നുമാണ് സർവ്വീസ് നടത്തുക.നാലമ്പല തീർത്ഥാടനത്തിലെ നാല് ക്ഷേത്രങ്ങളേയും ഉൾപ്പെടുത്തിയുള്ള യാത്രയാണിത്. ഇത്തവണ തീർത്ഥാടകരായ സീനിയർ സിറ്റിസന് 10 രൂപ ചാർജിൽ മുൻകൂട്ടി

സി ഡബ്ല്യു എസ് എൻ വിദ്യാർത്ഥികൾക്കുള്ള മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ അഭിയാന്‍ ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. ബി.ആര്‍.സി ഹാളില്‍ വച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയാ ഗിരി അധ്യക്ഷയായിരുന്നു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ അബ്ദുള്‍ ബഷീര്‍, മുഖ്യാതിഥിയായി. കൗണ്‍സിലര്‍മാരായ രമേഷ്‌കുമാര്‍, കെ. ഗിരിജ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. . ഇരിങ്ങാലക്കുട താലൂക്ക്

തെരുവുകൾ കീഴടക്കി ഡി.വൈ.എഫ്.ഐ ചുവരെഴുത്ത് സമരം

ഇരിങ്ങാലക്കുട : 'വർഗ്ഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരുവുകളിൽ എഴുതി കൊണ്ടുള്ള ചുവരെഴുത്ത് സമരം ഇരിങ്ങാലക്കുടയിൽ 15 മേഖലകമ്മിറ്റികളിലും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ ടൗൺ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.യു. അരുണൻ, എം.എൽ.എ, വി.എൻ.കൃഷ്ണൻകുട്ടി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നിതീഷ് മോഹൻ അദ്ധ്യക്ഷനായിരുന്നു. കെ.കെ.ശ്രീജിത്ത് സ്വാഗതവും എ.എസ്.സാംരംഗ് നന്ദിയും പറഞ്ഞു. മാപ്രാണത്ത് സംഘടിപ്പിച്ച സമരം

Top