പഞ്ചായത്തുകളിൽ തൊഴില്‍രഹിതവേതന വിതരണം

ഇരിങ്ങാലക്കുട : പഞ്ചായത്തുകളിൽ തൊഴില്‍രഹിതവേതന വിതരണം രാവിലെ 11 മുതല്‍ 3 മണി വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യുന്നതാണ്. ആളൂര്‍ ഗ്രാമപഞ്ചായത്തിൽ ജൂലൈ -18 ,19 ,20 തിയ്യതികളിലും മുരിയാട് ഗ്രാമപഞ്ചായത്തിൽ 16 ,17 ,18 , തിയ്യതികളിലും വിതരണം ചെയുന്നു. തൊഴില്‍രഹിതവേതനം കൈപറ്റുന്നവര്‍ നിര്‍ബന്ധമായും വരുമാന സര്‍ട്ടിഫിക്കേറ്റ്, റേഷന്‍ കാര്‍ഡ്, മറ്റു അസല്‍ രേഖകള്‍ എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതന്നെന്ന് അധികൃതർ അറിയിച്ചു.

ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ സ്ഥാപകദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ സ്ഥാപകദിനം ആഘോഷിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്‌ണൻ നായർ ഉദ്‌ഘാടനം നിർവ്വഹിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ്‌മേനോൻ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനവും, എൻഡോവ്മെന്റ് വിതരണവും നടത്തി. കലാനിലയം സെക്രട്ടറി സതീഷ് വിമലൻ, ഭരണസമിതി അംഗങ്ങളായ കെ നരേന്ദ്രവാര്യർ, എം ശ്രീകുമാർ, വാർഡ് കൗൺസിലർ അമ്പിളി ജയൻ, എന്നിവർ സംസാരിച്ചു. തുടർന്ന്

അഖിലകേരള ഡോൺബോസ്‌കോ ടേബിൾ ടെന്നീസ് ടൂർണമെൻറ്

ഇരിങ്ങാലക്കുട : ഡോൺബോസ്‌കോ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന 27-ാമത് അഖില കേരള ഡോൺബോസ്‌കോ പ്രൈസ് മണി ടേബിൾ ടെന്നീസ് ടൂർണമെന്റും ഇന്റർസ്കൂൾ ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പും സമാരംഭിക്കുന്നു. സ്കൂളിലെ സിൽവർ ജൂബിലി മെമ്മോറിയൽ ഫ്ലഡ്‌ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ ജൂലൈ 20 ,21 ,22 ,തിയ്യതികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ജൂലൈ 20 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട ഡി വൈ എസ പി ഫേമസ് വർഗ്ഗിസ് ടൂർണമെൻറ് ഉദ്‌ഘാടനം

പതിനൊന്ന് വർഷം മുൻപ് നിർത്തിവച്ച മുരിയാട് കർഷക സമരം – കർഷക മുന്നേറ്റം ഓഗസ്റ്റ് 17 മുതൽ പുനഃരാരംഭിക്കുന്നു

ഇരിങ്ങാലക്കുട : പതിനൊന്ന് വർഷം മുൻപ് നിർത്തിവച്ച മുരിയാട് കർഷക സമരം - കർഷക മുന്നേറ്റം ഓഗസ്റ്റ് 17 കർഷകദിനത്തിൽ പുനരാരംഭിക്കുമെന്ന് മുഖ്യസംഘടകൻ വർഗ്ഗിസ് തൊടുപറമ്പിൽ ഇരിങ്ങാലക്കുട പത്രസമ്മേളനത്തിൽ അറിയിച്ചു . ഈ സമരത്തിന്റെ ഫലമായി 2008 ൽ കേരള നിയമസഭാ അംഗീകരിച്ച നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം ഇപ്പോഴത്തെ സർക്കാർ ഭൂമാഫിയകൾക്കുവേണ്ടി അട്ടിമറിച്ചതിനാലും മറ്റു വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ കാലാകാലങ്ങളിൽ സർക്കാർ വാക്ക് പാലിക്കാത്തതിനാലുമാണ് സമരം പുനരാരംഭിക്കുന്നത്. സമരസംബദ്ധമായ കൂടുതൽ

ഭവനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു

ചേലൂർ : സെന്റ് മേരീസ് പള്ളിയിലെ 2016 - 17 വർഷത്തെ തിരുനാളിനോട് അനുബന്ധിച്ച് 5.33 ലക്ഷം രൂപ ചെലവ് ചെയ്ത് പണിത ഭവനത്തിന്റെ താക്കോൽ വികാരി ഫാ. ആന്റണി മുക്കാട്ടുക്കാരൻ, അങ്കമാലി ജോയ് ഭാര്യാ ഷീബക്ക് നൽകി. അച്ചങ്ങാടൻ ബാബു നിർധനരായ വ്യക്തികൾക്ക് ഭവനം നിർമ്മിച്ചു കൊടുക്കുവാൻ പള്ളിക്ക് നൽകിയ സ്ഥലത്താണ് വീട് നിർമിച്ചിരിക്കുന്നത്. തിരുനാൾ കമ്മറ്റി കൺവീനർ എരുമക്കാട്ടുപറമ്പിൽ ഡേവിഡ്, ജോയിന്റ് കൺവീനർ ജെയ്സൺ അച്ചങ്ങാടൻ കൈക്കാരന്മാരായ

കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു

പൊറത്തിശ്ശേരി : തുറുപറമ്പിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കനത്തമഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു പോയി. തൈവളപ്പിൽ കൃഷ്ണകുമാറിന്റെ വീട്ടുവളപ്പിലെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്ന് പോയത്. കിണറിനൊപ്പം സമീപത്തുണ്ടായിരുന്ന മോട്ടോർ ഷെഡും അതിലെ രണ്ട് മോട്ടോറുകളും കിണറിന്റെ സിമന്റ് കൊണ്ട് നിർമ്മിച്ചിരുന്ന സംരക്ഷണഭിത്തിയും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. വർഷങ്ങളുടെ പഴക്കമുള്ള ഈ കിണറിൽ നിന്നാണ് വീട്ടാവശ്യത്തിനും കൃഷി ആവശ്യത്തിനും വെള്ളം എടുത്തിരുന്നത്. കിണർ ഇടിഞ്ഞത് ആദ്യം അറിഞ്ഞത് രാത്രി ലോകകപ്പ്

Top