കൂടൽമാണിക്യ ക്ഷേത്രനടക്ക് മുന്നിൽ വർഷങ്ങളായുള്ള റോഡിലെ വെള്ളക്കെട്ട് ഇത്തവണയും തുടരുന്നു

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടനക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം നിലനിൽക്കെ കൂടൽമാണിക്യ ക്ഷേത്രനടക്ക് മുന്നിൽ വർഷങ്ങളായുള്ള റോഡിലെ വെള്ളക്കെട്ട് ഇത്തവണയും തുടരുന്നു. എല്ലാ തവണയും നഗരസഭയും, പൊതുമരാമത്ത് വകുപ്പും ദേവസ്വം അധികൃതരും പരസ്പരം വെള്ളക്കെട്ടിനുത്തരവാദികൾ ആരെന്ന് പഴിചാരുകയല്ലാതെ ശാശ്വത പരിഹാരം ഇതുവരെ ആയിട്ടില്ല. എം ജി റോഡിലെ പാർക്കിംഗ് ഏരിയായിൽ നിന്ന് ഭക്തജനങ്ങൾ റോഡിൻറെ വെള്ളക്കെട്ടുള്ള ഭാഗത്തു കൂടെയാണ് നടന്നു വരേണ്ടത്. ദർശനകാലത്ത് ക്ഷേത്രത്തിൽ തിരക്ക് കൂടുന്ന സമയങ്ങളിൽ വരി പുറത്തോട്ട്

മോർച്ചറിക്ക് സഹായവുമായി സന്നദ്ധ സംഘടനകൾ – നഗരസഭ നിലപാടിനെതിരെ പരക്കെ വിമർശനം

ഇരിങ്ങാലക്കുട : നഗരസഭയുടെ അധീനതയിലുള്ള ഗവൺമെന്‍റ് ജനറൽ ആശുപത്രിയുടെ മോർച്ചറിയുടെ അറ്റകുറ്റ പണികൾക്കുള്ള ഫണ്ട് നല്കാമെന്നേറ്റത്തിൽ നിന്ന് നഗരസഭ പിൻവലിഞ്ഞതിനെ തുടർന്ന് ഇവ ഏറ്റെടുത്ത് നടത്താൻ തയ്യാറായി സി പി എം ന്‍റെ നേതൃത്വത്തിലുള്ള പി ആർ ബാലൻ മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റും മറ്റൊരു സംഘടനയായ സേവ് ഇരിങ്ങാലക്കുട ചാരിറ്റബിൾ ട്രസ്റ്റും മുന്നോട്ടു വന്നു. മൃതശരീരത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന പരാതിയെ തുടർന്ന് മൂന്ന് മാസമായ് അടച്ചിട്ടിരിക്കുകയായിരുന്നു ജനറൽ ആശുപത്രിയിലെ മോർച്ചറി.

കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും ജൂലൈ 12 ന്

ഇരിങ്ങാലക്കുട : കേരള എൻ ജി ഒ യൂണിയൻ ഇരിങ്ങാലക്കുട ഏരിയ സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും ജൂലൈ 12 ന് ഇരിങ്ങാലക്കുടയിൽ . കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക, പി എഫ് ആർ ഡി നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട പെൻഷൻ ഉറപ്പുവരുത്തുക, വർഗ്ഗിയതയെ ചെറുക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ

ദുരിതകയത്തിലും സേവനത്തിന് മാതൃകയായി നിമിഷയും പ്രജീഷയും

ഇരിങ്ങാലക്കുട : ജീവിതത്തിന്‍റെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും സേവനത്തിന്‍റെ ഉദാത്ത മാതൃകയാകുകയാണ് ഇരിങ്ങാലക്കുട എടക്കുളം സ്വദേശിനികളായ നിമിഷയും പ്രജീഷയും. ഏഴുവര്‍ഷമായി മസ്തിഷ്‌ക്കത്തില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഇളയിടത്ത് പരേതനായ കുട്ടപ്പന്‍റെ ഭാര്യ തങ്കമണിയുടെ മക്കളാണ് 24 കാരിയായ നിമിഷയും 21കാരിയായ പ്രജീഷയും. തങ്ങളുടെ ദുരിതങ്ങള്‍ക്കിടയില്‍ അമ്മയുടെ അസുഖം ചികിത്സിക്കാനുള്ള പണമില്ലാതെ വിഷമിക്കുന്ന ഘട്ടത്തിലാണ് ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ നേതൃത്വം കൊടുക്കുന്ന സേവാഭാരതി മെഡിസെല്‍ തങ്കമണിക്കും കുടുംബത്തിനും താങ്ങായി എത്തിയത്. തുടര്‍ന്ന് തങ്കമണിയുടെ

ഡ്യൂക്ക് ബൈക്കിൽ ഒളിപ്പിച്ച് വീണ്ടും കഞ്ചാവ് വില്പന – യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപം ജോ ഗ്യാസ് ഏജൻസി എന്ന സ്ഥാപനത്തിന് മുൻവശത്തുനിന്നും കെ ടി എം ഡ്യൂക്ക് ബൈക്കിൽ ഒളിപ്പിച്ച് വിതരണത്തിന് കൊണ്ടുവന്ന കഞ്ചാവ് സഹിതം ഇരിങ്ങാലക്കുട സ്വദേശി പാഴാട്ട് വീട്ടിൽ ആദിത്യ എന്ന യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇൻസ്‌പെക്ടർ എം ഒ വിനോദിന്റെ നേതൃത്വത്തിൽ പിടികൂടി. കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ കേസുകളിൽ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം. പ്രിവന്റീവ്

അശാസ്ത്രീയ നിർമാണം : സ്ലാബില്ലാത്ത കാനയിൽ സ്കൂട്ടർ വീണ് യുവാവിന് ജീവൻ നഷ്ട്ടമായി

അവിട്ടത്തൂർ : അവിട്ടത്തൂർ സ്കൂൾ ഇറക്കത്തിലെ വളവിൽ ബുധനാഴ്ച പുലർച്ചെ സ്കൂട്ടറും യുവാവിനെയും റോഡ് അരികിലെ സ്ലാബില്ലാത്ത കാനയിൽ  മരിച്ച നിലയിൽ കണ്ടെത്തി. പാതിരാത്രി വലിയ ശബ്ദം കേട്ട് പരിസരവാസികൾ പുറത്തു ഇറങ്ങി നോക്കിയെങ്കിലും ഒന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ല. പക്ഷെ ഈ സമയം അപകടത്തിൽ പെട്ട കടുപ്പശ്ശേരി സ്വദേശി കോങ്കോത്ത് ജെറിൻ ജോൺ (29 )സഞ്ചരിച്ച സ്കൂട്ടർ സഹിതം പുല്ലും വെള്ളവും നിറഞ്ഞു കിടന്നിരുന്ന കാനക്കുള്ളിൽ അകപ്പെട്ടു കിടക്കുകയായിരുന്നു. പുലർച്ചെ

Top