സ്ത്രീയുടെ വസ്ത്രധാരണം പോലും തീവ്രവാദ ഭീകരതയുടെ സന്ദേശം നൽകുന്ന കറുപ്പിലേക്ക് അടിച്ചേൽപ്പിക്കപ്പെടുന്നു – ആർ.ബിന്ദു

ഇരിങ്ങാലക്കുട : ആദ്യകാലങ്ങളിൽ മലബാറിലെ സ്ത്രീകളുടെ വസ്ത്രധാരണം വർണമയമായിരുന്നുവെങ്കിൽ ഇപ്പോൾ തീവ്രവാദ ഭീകരതയുടെ സന്ദേശം നൽകുന്ന കറുപ്പിലേക്ക് ഇവരെ ചിലർ അടിച്ചേൽപ്പിക്കുന്നുവെന്നു അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ബിന്ദു പറഞ്ഞു. മദ്രസ്സയിലേക്ക് പോകുന്ന കൊച്ചുമക്കൾ പോലും നിർബന്ധിതമായ ഈ അടിച്ചേൽപിക്കപ്പെടലിന്‍റെ ഇരയാവുന്നു എന്നതാണ് ദുഃഖകരം. എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ .ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ അഭിമന്യുവിനെ ആസൂത്രിതമായി എസ്ഡിപിഐ ക്കാർ കൊലപ്പെടുത്തിയതിൽ

ജനകീയമായി ‘ഹൃദയപൂർവ്വം’ – ഡി.വൈ.എഫ്.ഐ. ഉച്ചഭക്ഷ പരിപാടിക്ക് ഇരിങ്ങാലക്കുടയിൽ ഒരു വയസ്സ്

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ "വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ" എന്ന സന്ദേശവുമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എല്ലാ ദിവസവും സംഘടിപ്പിച്ചുവരുന്ന ഉച്ചഭക്ഷണവിതരണം പരിപാടിക്ക് ഒരു വയസ്സു തികഞ്ഞു. 2017 ജൂലൈ 10 നാണ് ബ്ലോക്ക് പരിധിയിലെ ഓരോ യൂണിറ്റുകളിൽ നിന്നും ഓരോ ദിവസവും മുന്നൂറോളം ഭക്ഷണപ്പൊതികൾ വീടുകളിൽ കയറിയിറങ്ങി ശേഖരിച്ച് ആശുപത്രിയിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടത്. തീർത്തും പ്ലാസ്റ്റിക് വിമുക്തമായി വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും

‘പീപ്പ്ലി ലൈവ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയുന്നു

ഇരിങ്ങാലക്കുട : 83 മത് അക്കാദമി അവാർഡുകളിലേക്ക് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള രാജ്യത്തിന്റെ ഔദ്യോഗിക എൻട്രി ആയിരുന്ന ഹിന്ദി ചിത്രം 'പീപ്പ്ലി ലൈവ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 13 വെള്ളയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. ഇന്ത്യയിലെ കർഷക ആത്മഹത്യകളെയും ഇതിനോടുള്ള രാഷ്ട്രീയ-മാധ്യമ വ്യത്തങ്ങളിൽ നിന്നുള്ള പ്രതികരണങ്ങളെയും സരസമായി സമീപിക്കുന്ന ചിത്രം ബെർലിൻ, ഡർബൻ തുടങ്ങിയ അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അമർ ഖാൻ പ്രൊഡക്ഷൻസിന്റെ

ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ശിവൻ അന്തരിച്ചു

പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കൂട്ടാല രാമകൃഷ്‌ണൻ മകൻ ശിവൻ (47) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക്. അമ്മ : മാധവി. സഹോദരങ്ങള്‍: കുമാരി, ബിന്ദു. സ്മിത.

എൻ എഫ് പി ഇയുടെ നേതൃത്വത്തിൽ കൂട്ടഉപവാസം

ഇരിങ്ങാലക്കുട : എൻ എഫ് പി ഇ ഇരിങ്ങാലക്കുട ഡിവിഷന്റെ നേതൃത്വത്തിൽ സി എസ് ഐ സംബന്ധിച്ച എല്ലാ പ്രശ്‍നങ്ങൾക്കും പരിഹാരം കാണുക, അഖിലേന്ത്യ പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ടോഫീസിനു മുന്നിൽ കറുത്ത ബാഡ്ജ് ധരിച്ചുകൊണ്ട് കൂട്ടഉപവാസം നടത്തി. ഓൾ ഇന്ത്യ പോസ്റ്റൽ ആൻഡ് ആർ എം എസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി എ മോഹനൻ മാസ്റ്റർ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ഉണ്ണായി വാരിയർ സ്മാരക കലാനിലയം : സ്ഥാപകദിനാഘോഷം ജൂലൈ 12ന്

ഇരിങ്ങാലക്കുട : കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള ഉണ്ണായി വാരിയർ സ്മാരക കലാനിലയം സ്ഥാപകദിനാഘോഷം ജൂലൈ 12 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്‌ണൻ നായർ ഉദ്‌ഘാടനം നിർവ്വഹിക്കും. വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം, എൻഡോവ്മെന്റ് വിതരണം കഥകളി ആസ്വാദനകളരി എന്നിവ ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നു.

സ്കൂൾ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകി

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ മഹാത്മാ എൽ. പി, യു. പി. സ്കൂളിൽ 10 വയസ്സുള്ള കുട്ടികൾക്കായുളള ടി.ടി.വാക്സിനേഷൻ പ്രതിരോധ കുത്തിവെപ്പ് മെഡിക്കൽ ഓഫീസർ ഡോ.കെ.ബി.ബിനുവിന്‍റെ സാന്നിധ്യത്തിൽ നടന്നു. അതോടൊപ്പം വ്യക്തി ശുചിത്വത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ്സും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി.അനിത , എം.അനിൽകുമാർ, ജെ.പി.എച്ച്. എൻ എ.വി.ബീന , രോഷിത കീർത്തി, ബി.സരിത എന്നിവർ നേതൃത്വം നൽകി.

മൂന്ന് മാസമായ് പൂട്ടിക്കിടക്കുന്ന ഗവൺമെന്‍റ് ആശുപത്രി മോർച്ചറിയുടെ അറ്റകുറ്റ പണിക്ക് തത്കാലം ധനസഹായമില്ലെന്ന് നഗരസഭ – മറ്റു വഴികൾ തേടി ആശുപത്രി അധികൃതർ

ഇരിങ്ങാലക്കുട : മൃതശരീരത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന പരാതിയെ തുടർന്ന് മൂന്ന് മാസമായ് അടച്ചിട്ടിരിക്കുന്ന നഗരസഭയുടെ അധീനതയിലുള്ള ഗവൺമെന്‍റ് ജനറൽ ആശുപത്രിയുടെ മോർച്ചറിയുടെ അറ്റകുറ്റ പണിക്കായി നല്കാമെന്നേറ്റ സഹായം തത്ക്കാലം ഇല്ലെന്ന് നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു പറഞ്ഞു. ഇത് കിട്ടുമെന്ന പ്രതീക്ഷയിൽ അറ്റകുറ്റപണികൾ തീർത്ത് ഒരാഴ്ചക്കുള്ളിൽ മോർച്ചറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്ന ആശുപത്രി അധികൃതരുടെ പ്രതീക്ഷയാണ് ഇതോടെ മങ്ങിയത്. ഒപ്പം പൊതുജന രോക്ഷം ഉയരുമെന്ന ആശങ്കയും . 87000 രൂപ അറ്റകുറ്റ

നങ്ങ്യാര്‍കൂത്ത് മഹോത്സവം : ധേനുക പ്രലംബവധം അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നങ്ങ്യാര്‍കൂത്ത് മഹോത്സവത്തില്‍ ധേനുക പ്രലംബവധം അരങ്ങേറി. മാധവനാട്യഭൂമിയില്‍ മാര്‍ഗ്ഗി ഉഷാരത്‌നം ശ്രീകൃഷ്ണചരിതത്തിലെ 101 മുതല്‍ 112 വരെയുള്ള ശ്ലോകങ്ങളാണ് അവതരിപ്പിച്ചത്. താലവനത്തില്‍ ഗോപന്‍മാര്‍ക്ക് നേരെ ധേനുകന്‍ എന്ന രാക്ഷസനെ ബലരാമനും മറ്റുള്ളവരെ ശ്രീകൃഷ്ണനും വധിക്കുന്നതാണ് കഥാഭാഗം. തുടര്‍ന്ന് കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വ്വതി ദേവിയുടെ രൂപം മണലുകൊണ്ടുണ്ടാക്കി തപസ്സ് ചെയ്യുന്ന ഗോപികമാര്‍ നഗ്നരായി നദിയിലിറങ്ങി സ്‌നാനം ചെയ്യുമ്പോള്‍ കൃഷ്ണന്‍ വസ്ത്രാപഹരണം

മിഴി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു

വെള്ളാങ്ങല്ലൂര്‍ : കരൂപ്പടന്ന ഗ്രാമീണ വായനശാല ഫിലിം ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തി. സമാപന സമ്മേളനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. ഫിലിം ക്ലബ്ബിന്‍റെ ഉദ്ഘാടനവും ചിത്രങ്ങളുടെ അവലോകനവും ജൂറി ചെയര്‍മാന്‍ സംവിധായകന്‍ പ്രിയനന്ദനന്‍ നിർവ്വഹിച്ചു . പത്ത് മിനിറ്റ്, മുപ്പത് മിനിറ്റ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. എന്‍ട്രി ലഭിച്ച 70 -ല്‍ അധികം ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത

Top