വിദ്യാഭ്യാസ പുരസ്കാരവും പഠനോപകരണ വിതരണവും നടത്തി

ഇരിങ്ങാലക്കുട : പ്രിയദർശിനി സാംസ്‌കാരിക വേദിയുടെ 2018 ലെ 7 -ാ മത് വിദ്യാഭ്യാസ പുരസ്‌ക്കാരവും പഠനോപകരണ വിതരണവും നടത്തി. സാംസ്‌കാരിക വേദി പ്രസിഡന്റ് പി കെ ഭാസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡി സി സി വൈസ് പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്‌ഘാടനം ചെയ്ത് ട്രോഫികൾ വിതരണം നിർവ്വഹിച്ചു. കെ പി സി സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജെയിംസ് ചിറ്റിലപ്പിള്ളി മാസ്റ്റർ പഠനോപകാരണങ്ങളുടെ വിതരണം

ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ് സ്ഥാനാരോഹണം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവർണർ നോമിനി ജോസ് ചാക്കോ ഉദ്‌ഘാടനം ചെയ്തു. ടി എസ് സുരേഷ് (പ്രസിഡണ്ട് ), ടി പി സെബാസ്റ്റ്യൻ (സെക്രട്ടറി ), ഫ്രാൻസിസ് കോക്കാട്ട് (ട്രഷറർ ) എന്നിവർ ചുമതലയേറ്റു. പ്ലസ് ടൂ പരീക്ഷയിൽ 98 % മാർക്ക് നേടിയ വിദ്യാർത്ഥിയെ നാല് വർഷത്തെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ മുഴുവൻ തുകയും ഏറ്റെടുത്തു കൊണ്ട് ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുട

‘പുരാണ കഥകൾ കുട്ടികൾക്ക് ‘ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ വി.ആർ.ദേവയാനി രചിച്ച് ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച " പുരാണ കഥകൾ കുട്ടികൾക്ക് " എന്ന ബാല സാഹിത്യ കൃതി പി.കെ.ഭരതൻ മാസ്റ്റർ പ്രകാശനം ചെയ്തു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ ആദ്യ പ്രതി സ്വീകരിച്ചു. കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. അരുൺ ഗാന്ധിഗ്രാം പുസ്തക പരിചയം നടത്തി. പ്രതാപ് സിങ്ങ്, പ്രൊഫ.ലക്ഷ്മണൻ നായർ, റഷീദ് കാറളം, കെ.ഹരി, സോണിയ ഗിരി, എം.ആർ.സനോജ്, മോഹനൻ പാറയിൽ,

ഊരകം പള്ളിയിൽ സ്മാർട്ട് ക്ലാസ് റൂം സമർപ്പിച്ചു

പുല്ലൂർ : ഊരകം സെന്‍റ് ജോസഫ്സ് പള്ളിയിൽ വിദ്യാർഥികൾക്കായി സ്മാർട്ട് ക്ലാസ് റൂം സമർപ്പണം നടത്തി. ശതോത്തര സുവർണ ജൂബിലിയാഘോഷ സ്മാരകമായി നിർമിച്ച സ്മാർട്ട് ക്ലാസ് റൂമിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത വികാരി ഡോ.ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. വികാരി ഫാ.ഡോ. ബെഞ്ചമിൻ ചിറയത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ തോമസ് തത്തംപിള്ളി, ഡിഡിപി കോൺവെന്റ് സുപ്പീരിയർ മദർ വിമൽ മരിയ, ബ്രദർ പ്രവീൺ വെള്ളാട്ടുപറമ്പിൽ, പി.എൽ.ജോസ്, കെ.പി.പിയൂസ്, ജോൺ ജോസഫ് ചിറ്റിലപ്പിള്ളി,

സെന്‍റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ്സ് സൗജന്യ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ്സും കൊറ്റനല്ലൂർ പ്രകൃതി ജീവനം ആയുർവേദ നാച്ച്വറൽ ഹോസ്പിറ്റലുമായ് സഹകരിച്ച് സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.. ക്യാമ്പിന്‍റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ആന്റോ ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ചു.സൗജന്യ മരുന്ന് കിറ്റും കർക്കിടക കഞ്ഞി വിതരണവും സൗജന്യ മരുന്നുകളുടെ വിതരണവും നടത്തി. ക്യാമ്പ് ജനറൽ

Top