സുഖസൗകര്യങ്ങൾ ത്യജിച്ച് സമൂഹത്തിനു വേണ്ടി ജീവിതം മാറ്റിവച്ച ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു പി കെ കുമാരനെന്ന് കെ. കെ. വത്സരാജ്

ഇരിങ്ങാലക്കുട : തനിക്കു കുടുംബപരമായി ലഭിച്ച സുഖസൗകര്യങ്ങൾ ത്യജിച്ച്സമൂഹത്തിലെ പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു പി കെ കുമാരനെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ് പറഞ്ഞു. സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന പി. കെ. കുമാരന്‍റെ പതിനഞ്ചാം ചരമവാർഷിക ദിനാചരണ സമ്മേളനം ഇരിങ്ങാലക്കുട സി അച്യുതമേനോൻ സ്മാരക ഹാളിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ആദ്ദേഹം. ജില്ലാ സെക്രട്ടേറിയേറ്റംഗം ടി.കെ. സുധീഷ്

ഇരിങ്ങാലക്കുടയിൽ ട്രാൻസ്പീപ്പിൾ മീറ്റ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാൻസ് പീപ്പിൾ മീറ്റ് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി അഡ്വ.കെ.ആർ. വിജയ സംഗമം ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിന്റെ മുൻപിലേക്ക് കടന്ന് വരാൻ മടിക്കുന്നവരെയും നീതി നിഷേധത്തിന്റെ ഇരകളാക്കപ്പെടുന്നവരെയും സമൂഹത്തിന്റെ ഭാഗമാക്കാനുള്ള കർത്തവ്യം ഏറ്റെടുക്കാൻ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സംഗമം ആഹ്വാനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആർ.എൽ.ശ്രീലാൽ, പ്രസിഡണ്ട് വി.എ.അനീഷ്, വൈ. പ്രസിഡണ്ട് ഐ.വി. സജിത്ത് എന്നിവർ

അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള പാചകവാതക സൗജന്യ വിതരണം ഏജൻസികൾ അട്ടിമറിക്കുന്നു – നടപടി വേണമെന്ന് താലൂക്ക് വികസന സമതി

ഇരിങ്ങാലക്കുട : ജില്ലയില്‍ ജൂലായ് ഒന്നു മുതല്‍ പാചക വാതക ഉപഭോക്താക്കള്‍ക്ക് 5 കിലോമീറ്റര്‍ പരിധിയിലുള്ള പാചകവാതക ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന സിലിണ്ടറുകള്‍ക്ക് സൗജന്യ വിതരണ സേവനം (ഫ്രീ ഡെലിവറി സര്‍വ്വീസ്) നല്‍കാന്‍ ജില്ലാ കളക്ടറ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാചകവാതക ഓപ്പണ്‍ഫോറത്തിന്റെ തീരുമാനം പല ഏജൻസികളും അട്ടിമറിക്കുന്നു. പാചക വാതക ഏജൻസി ഓഫീസിൽ നിന്നല്ല ഗ്യാസ് ഗോഡൗണിൽ നിന്നുള്ള ദൂരത്തിന്റെ കണക്കു പറഞ്ഞാണ് പുതിയ തട്ടിപ്പെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതിയിൽ ജനപ്രതിനിധികൾ

പി. കെ. കുമാരന്‍റെ 15-ാം ചരമവാർഷിക ദിനാചരണ സമ്മേളനം ജൂലായ് 8ന്

ഇരിങ്ങാലക്കുട : സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന പി. കെ. കുമാരന്‍റെ പതിനഞ്ചാം ചരമവാർഷിക ദിനാചരണ സമ്മേളനം ജൂലായ് 8 ഞായറാഴ്ച 3ന് ഇരിങ്ങാലക്കുട സി അച്യുതമേനോൻ സ്മാരക ഹാളിൽ, സി പി ഐ ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ് ഉദ്ഘാടനം നിർവഹിക്കുന്നു. കെ. ശ്രീകുമാർ, ടി. കെ. സുധീഷ്, പി. മണി, എൻ. കെ. ഉദയപ്രകാശ്, എം. ബി. ലത്തീഫ് എന്നിവർ സംസാരിക്കും. പി. കെ കുമാരന്‍

Top