പി ടി എ പൊതുയോഗം ചേർന്നു

എടക്കുളം : എടക്കുളം ശ്രീനാരായണ ഗുരുസ്മരക സംഘം ലോവർ പ്രൈമറി സ്കൂളിലെ പി ടി എ പൊതുയോഗം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് രാഖി ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ വി ജിനരാജ ദാസൻ, പി ടി എ വൈസ് പ്രസിഡന്റ് പി കെ സുജിത്ത് എന്നിവർ സംസാരിച്ചു. പുതിയ പി ടി എ ഭാരവാഹികളെ

സൗജന്യ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

ഇരിങ്ങാലക്കുട : കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ്സും കൊറ്റനല്ലൂർ പ്രകൃതി ജീവനം ആയുർവേദ നാച്ച്വറൽ ഹോസ്പിറ്റലുമായ് സഹകരിച്ച് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂലൈ 8 ന് ഞായറാഴ്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ക്യാമ്പിന്റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിക്കും. കത്തീഡ്രൽ വികാരി ഫാ. ആന്റോ ആലപ്പാടൻ അദ്ധ്യക്ഷത വഹിക്കും. സൗജന്യ വൈദ്യ പരിശോധനയും കർക്കിടക കഞ്ഞി വിതരണവും സൗജന്യ കർക്കിടക മരുന്ന്

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണ സമാപനം സംഘടിപ്പിച്ചു

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണ സമാപനത്തോട് അനുബന്ധിച്ച് സാഹിത്യകൃതികളുടെ കവർ ചിത്രരചനാമത്സരവും കൈയ്യെഴുത്ത്‌ മാസിക മത്സരവും അവയുടെ പ്രദർശനവും നടത്തി. വായന പക്ഷാചരണ സമാപന ഉദ്‌ഘാടനം സുധീഷ് അമ്മവീട് കുട്ടികളുമൊത്തുള്ള ഗാനമഞ്ജരി പരിപാടിയിലൂടെ നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ ദിവസങ്ങളിലായ് നടത്തിയ രചനാമത്സരങ്ങൾ, സാഹിത്യക്വിസ്സ്, സംസ്‌കൃതം പ്രശ്നോത്തരി, ഉറുദുപദപ്പയറ്റ് , ഖുറാൻ പാരായണം, ഹിന്ദി പോസ്റ്റർ നിർമ്മാണം , ഇംഗ്ലീഷ് ഔട്ട് ലൈൻ

എൻ എസ് എസ് വളണ്ടിയർമാർക്ക് യോഗാഭ്യാസം

ഇരിങ്ങാലക്കുട : ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വളണ്ടിയർമാർക്കായ് യോഗാഭ്യാസം നടത്തി. യോഗ കൺസൽട്ടൻറ് മൂർത്തി യോഗ അഭ്യസിപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുജാത ടീച്ചർ, സുനിത ടീച്ചർ എന്നിവർ പങ്കെടുത്തു. എ ടി അശ്വനി സ്വാഗതവും ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.

പൊതു വിദ്യാഭ്യാസ സംരക്ഷണം, സർക്കാരിന് ആത്മാർത്ഥതയില്ല : അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തുന്നുവെന്ന് പറയുന്ന സർക്കാരിന് ഇതിൽ യാതൊരു ആത്മാത്ഥതയില്ല എന്ന് മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി. പൊതു വിദ്യാഭ്യാസ മേഖല പല തരത്തിലും ഇപ്പോൾ അസഹിഷ്ണുതയിലാണ് എന്നും ഇതേ സമയം സ്വാശ്രയ മേഖലയെ വഴിവിട്ട് സഹായിക്കുകയും ചെയ്യുകയാണ് സർക്കാർ എന്നും അദ്ദേഹം കെ പി എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ല ധർണ്ണ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പൊതു

ജീവൻ രക്ഷാപതക് നേടിയ അബിൻ ചാക്കോയെ മുകുന്ദപുരം താലൂക്ക് വികസനസമിതി ആദരിച്ചു

ഇരിങ്ങാലക്കുട : അതിരപ്പിള്ളി തുമ്പൂർമുഴിയിൽ ചുഴിയിൽ അകപ്പെട്ട് മരണത്തോട് മല്ലടിച്ചിരുന്ന രണ്ട് വിദ്യാർത്ഥികളെ രക്ഷിച്ചതിന്‍റെ അംഗീകാരമായി രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് അവാർഡ് നേടിയ മാപ്രാണം കുന്നുമ്മക്കര തൊമ്മാന വീട്ടിൽ അബിൻ ചാക്കോയെ മുകുന്ദപുരം താലൂക്ക് വികസനസമിതി ആദരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ഒരു ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ ഒമ്പതിനായിരം രൂപയും താലൂക്ക് വികസന സമിതി യോഗത്തിൽ വച്ച് ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ നൽകി. താലൂക്ക്

എസ്.എൻ പബ്ലിക്ക് ലൈബ്രറിയുടെ വായനാ പക്ഷാചരണ സമാപനം

കാട്ടുങ്ങച്ചിറ : എസ്.എൻ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മതമൈത്രീ നിലയത്തിൽ നടത്തിയ വായനാ പക്ഷാചരണം സമാപിച്ചു. സമാപന വേളയിൽ എസ്.എൻ.ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ്.വളണ്ടിയേഴ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിച്ച് നൽകി. ക്വിസ് മൽസരം സംഘടിപ്പിച്ചു. പി.കെ.ഭരതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കുകയും ഷീന ടീച്ചർ നേതൃത്യം നൽകുകയും ചെയ്തു.

കാട്ടൂർ ഗവൺമെന്‍റ് ആശുപത്രി, കോൺഗ്രസ്സ് സമരം ശക്തമാക്കി

കാട്ടൂർ : ഗവൺമെന്‍റ് ഹോസ്പിറ്റലിന്‍റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കുക എന്നാവശ്യം ഉന്നയിച്ച് ഇന്ത്യൻ നാഷ്ണൽ കേൺഗ്രസ്സ് കാട്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധണ്ണയും നടത്തി ഹോസ്പിറ്റലിന്‍റെ മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് കോൺഗ്രസ്സ് കാട്ടൂർ ബ്ലോക്ക് പ്രസിഡന്‍റ് വർഗീസ് പുത്തനങ്ങാടി മണ്ഡലം പ്രസിഡന്‍റ് എ എസ് ഹെെദ്രോസിന് പതാക കെെമാറി ഉദ്ഘാടനം ചെയ്തു . തുടർന്ന് പഞ്ചായത്തോഫീസിനു മുമ്പിൽ നടന്ന ധർണ്ണ ഡി സി സി ജനറൽ

Top