നൊരുംബുകൾ ഉപയോഗിച്ചുള്ള അനധികൃത മത്സ്യ ബന്ധനം തടയാനെത്തിയ ഫിഷറീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

വള്ളിവട്ടം : നൊരുംബുകൾ ഉപയോഗിച്ചുള്ള അനധികൃത മത്സ്യ ബന്ധനം തടയാനെത്തിയ ഫിഷറീസ് ഉദ്യോഗസ്ഥരെ വള്ളിവട്ടം ചീപ്പുഞ്ചിറ പാലത്തിനു സമീപം ഒരാൾ ആക്രമിച്ചു. ഇതേ തുടർന്ന് കായൽ പെട്രോളിങ് നടത്തുകയായിരുന്ന പതിനൊന്നംഗ ഫിഷറീസ് അംഗം തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുകയും ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകുകയും ചെയ്തു. മത്സ്യ പ്രജനനത്തിനും ഏറെ സഹായമാകുന്ന നോറുമ്പുകൾ ചിലർ കൃത്രിമമായ ഉണ്ടാക്കി വേലിയിറക്ക സമയത്ത് അനധികൃതമായി മത്സ്യം പിടിക്കുന്നതുമൂലം ഈ മേഖലയിൽ മത്സ്യ സമ്പത്ത് കുറയുമെന്ന് കാണിച്ച്

കുട്ടംകുളം സമരത്തിന്റെ 72-ാം വാർഷികാചരണം എം.എ.ബേബി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കമ്മ്യൂണിസ്റ്റ് മാനുഫെസ്റ്റോയുടേയും മൂലധനത്തിന്റേയും ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ ഉയര്‍ന്ന് വന്നതെന്ന് എം.എ. ബേബി. കമ്മ്യൂണിസ്റ്റ് ഫെസ്റ്റോയ്ക്ക് മുമ്പെ അയ്യാ വൈഗുണ്ഡസ്വാമികളുടെ സമത്വ സമാജം പോലുള്ള പ്രസ്ഥാനങ്ങളും കേരളത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായും ബേബി പറഞ്ഞു. സാമൂഹ്യനീതിക്കുവേണ്ടിയും, അയിത്തത്തിനെതിരായും കേരളത്തിൽ നടന്ന നവോത്ഥാന സമരങ്ങളിൽ പ്രശസ്തമായ കുട്ടംകുളം സമരത്തിന്റെ 72-ാം വാർഷികാചരണത്തോടനുബന്ധിച്ച് സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ ''കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും, 20-ാം നൂറ്റാണ്ടിലെ

വാർത്ത തുണയായി, നഷ്ടപ്പെട്ട പശുക്കളെ തേടി മൂന്നാം ദിനം ഉടമസ്ഥനെത്തി

ഇരിങ്ങാലക്കുട : മൂന്ന് ദിവസങ്ങൾക്കു മുൻപ് തന്‍റെ വീട്ടിൽ നിന്ന് രണ്ട് പശുക്കൾ നഷ്ടപ്പെട്ട മനോവിഷമത്തിലായ 78 കാരനായ അഖില ചന്ദ്രന് പശുക്കളെ കണ്ടെത്താൻ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്‍റെ വാർത്ത തുണയായി. തെക്കേ നട കളത്തുംപടി ക്ഷേത്രത്തിന് എതിർവശത്തെ പാടത്ത് രണ്ട് ദിവസമായ് രണ്ട് പശുക്കൾ അലഞ്ഞു നടക്കുന്നത് കഴിഞ്ഞ ദിവസം വാർത്ത കൊടുത്തിരുന്നു. പശുക്കൾ നഷ്ടപെട്ട വിവരം പോലീസിലറിയിക്കാൻ എത്തിയപ്പോൾ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്‌പെക്ടർ എം കെ സുരേഷ്‌കുമാർ

പൊറത്തിശ്ശേരി മഹാത്മാ എൽ. പി, യു.പി. സ്കൂളിൽ വായനാപക്ഷാചരണ സമാപനം സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : മഹാത്മാ എൽ. പി, യു.പി. സ്കൂളിൽ രവീന്ദ്രനാഥടാഗോർ വായനശാലയുടെ സഹകരണത്തോടെ വായനാപക്ഷാചരണ സമാപനം നടന്നു. പ്രശസ്ത കഥാകൃത്തും, ടെലിവിഷൻ അവതാരകനും , സാംസ്കാരിക പ്രവർത്തകനുമായ യു.കെ.സുരേഷ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വായനശാല പ്രസിഡണ്ട് കെ.വി.പ്രദ്യുമ്നൻ അദ്ധ്യക്ഷത വഹിച്ചു. വേദിയിൽ വായനശാല സെക്രട്ടറി എ.ഗോപി, യു.കെ.സേതുമാധവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാർഥികൾ തയ്യാറാക്കിയ "ആലിപ്പഴം" കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു. വായനപക്ഷാചരണസമാപനം റിപ്പോർട്ട് ആദിത്യ കെ. ബി.അവതരിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ചു

ടി എൻ നമ്പൂതിരി സ്മാരക അവാർഡ് നാടൻപാട്ട് ഓണക്കളി കലാകാരൻ തേശ്ശേരി നാരായണന്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമരസേനാനിയും സി പി ഐ നേതാവും സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന ടി എൻ നമ്പൂതിരിയുടെ സ്മരണക്കായി മികച്ച കലാകാരന്മാർക്ക് നൽകി വരാറുള്ള ടി എൻ നമ്പൂതിരി സ്മാരക അവാർഡിന് ഈ വർഷം നാടൻപാട്ട് ഓണക്കളി കലാകാരൻ തേശ്ശേരി നാരയണൻ അർഹനായി. പന്ത്രണ്ടാം വയസ്സുമുതൽ ഓണക്കളി രംഗത്ത് പ്രവേശിച്ച തേശ്ശേരി നാരയണൻ ഈ രംഗത്ത് വിപുലമായ ശിഷ്യസമ്പത്തിനും ഉടമയാണ്. എഴുപതില്പരം സംഘങ്ങളിലായ് 1500 ൽ പരം ശിഷ്യരുടെ ആശാനാണ് തേശ്ശേരി.

താലൂക്ക് വികസന സമിതി യോഗങ്ങൾ വെറും പ്രഹസനങ്ങളായ് മാറുന്നുവെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി മണി

ഇരിങ്ങാലക്കുട : താലൂക്ക് വികസന സഭയിൽ ജനങ്ങളുടെ വിഷയങ്ങൾ ജനപ്രതിനിധികൾ ആവർത്തിച്ച് പറഞ്ഞീട്ടും അതിൽ തീരുമാനം നടപ്പിലാക്കുന്നില്ലെന്ന് പറഞ്ഞാൽ അതിന്റെ പച്ചയായ അർത്ഥം താലൂക്ക് വികസന സമിതി യോഗങ്ങൾ വെറും പ്രഹസനമായി മാറുന്നുവെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ആരോപിച്ചു. എടതിരിഞ്ഞി അബേദ്ക്കർ കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ എ വൈ എഫ് പടിയൂർ പഞ്ചായത്ത്

കനാൽ ബേസിൽ വിജയൻ വധകേസിൽ പ്രതികളെ രക്ഷപെടാൻ സഹായിച്ച യുവാവും പിടിയിൽ

  ഇരിങ്ങാലക്കുട : കനാൽ ബേസിൽ വിജയൻ വധകേസിലെ കൊലയാളി സംഘങ്ങളെ കൊല നടന്ന സ്ഥലത്തേക്കും, കൊലക്കു ശേഷം പിറ്റേന്ന് തമിഴ്നാട്ടിലെ മധുരയിലേക്കും രക്ഷപെടാനായി ഓട്ടോയിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുചെന്നാക്കിയ കുറ്റത്തിന് നടവരമ്പ് ഡോക്ടർ പടി സ്വദേശി ഏലൂ പറമ്പിൽ സനൽദാസ്( 2 1 ) നെ കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ഇരിങ്ങാലകുട സി ഐ. എം കെ സുരേഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു. പിന്നീട്

അടുത്തവര്‍ഷത്തെ കൂടല്‍മാണിക്യം ഉത്സവം തൃശ്ശൂര്‍ പൂരത്തിന് മുമ്പേ

ഇരിങ്ങാലക്കുട : അടുത്തവര്‍ഷത്തെ കൂടല്‍മാണിക്യം ഉത്സവം തൃശ്ശൂര്‍ പൂരത്തിന് മുമ്പ് നടക്കും. കൂടല്‍മാണിക്യം ഉത്സവത്തോടെ ഒരുവര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപ്തിയാകുമെന്ന പഴമൊഴിയാണ് ഇതോടെ മാറിമറിയുന്നത്. 2019  ഏപ്രില്‍ 17ന് (മേടം മൂന്നിന്) കൊടിയേറി പത്ത് ദിവസത്തെ ഉത്സവത്തിന് ശേഷം 27ന് ആറാട്ടോടെ സമാപിക്കും. 2019 മെയ് 13നാണ് തൃശ്ശൂര്‍ പൂരം വരുന്നത്. മേടമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ കൊടിയേറ്റ് എന്നതാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രത്യേകതയെന്ന് തന്ത്രി പ്രതിനിധി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് പറയുന്നു. ഉത്രം പിറന്നാളായിട്ടാഘോഷിക്കുന്ന

Top