പാടത്ത് അനാഥ പശുക്കൾ : രണ്ടു ദിവസമായിട്ടും ആരും എത്തിയില്ല

ഇരിങ്ങാലക്കുട : തെക്കേനടയിൽ കളത്തുംപടി ക്ഷേത്രത്തിനു എതിർവശത്തുള്ള പാടത്ത് രണ്ടു ദിവസമായി രണ്ടു പശുക്കൾ അലഞ്ഞു നടക്കുന്നു, ഉടമസ്ഥർ എത്താത്തതിനാൽ സമീപവാസികൾ ആണ് ഇപ്പോൾ ഇവയെ പരിപാലിക്കുന്നത്. രാത്രി ഈ പാടത്ത് പട്ടികളുടെയും വിഷപാമ്പുകളുടെയും സാനിധ്യം ഉണ്ട്, മാസങ്ങൾക്കു മുൻപ് സമാന സാഹചര്യത്തിൽ ഒരു ആട് ഇവിടെ ചത്തിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭാ വാർഡ് കൗൺസിലർ അമ്പിളി ജയൻ എത്തുകയും , ഉടമസ്ഥരെ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുമുണ്ട്. related news

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

കാരുമാത്ര : കാരുമാത്ര ഗവ: യു പി സ്കൂളും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ സാഹിത്യകാരൻ ഖാദർ പട്ടേപ്പാടം അനുസ്മരണ പ്രഭാഷണം നടത്തി. എസ് എം സി ചെയർമാൻ ഷറഫുദ്ദീൻ ടി കെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് വായനശാല പ്രസിഡണ്ട് എ കെ മജീദ് ഉദ്‌ഘാടനം ചെയ്തു. എസ് എം സി അംഗം ഉണ്ണി കെ എൻ, അദ്ധ്യാപികമാരായ നദീറ, ബിന്ദു, മേഘ്ന,

ഭവനരഹിതർക്ക് വീട് എന്ന ലൈഫ്മിഷൻ പദ്ധതിയുടെ ആദ്യഗഡു വിതരണോദ്ഘാടനം മുരിയാട് നടന്നു

മുരിയാട് : ഗ്രാമപഞ്ചായത്തിലെ സ്ഥലമുള്ള ഭവനരഹിതർക്ക് വീട് എന്ന ലൈഫ്മിഷൻ പദ്ധതിയുടെ ആദ്യ ഗഡു വിതരണോദ്ഘാടനം എം എൽ എ കെ യു അരുണൻ മാസ്റ്റർ മുരിയാട് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ കെ പി പ്രശാന്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത രാജൻ മെമ്പർമാരായ ടി വി വത്സൻ, എ എം ജോൺസൻ, സരിത

ഇരിങ്ങാലക്കുട രൂപതാ വൈദികരുടെ സ്ഥലമാറ്റം – ജൂലൈ മാസം 19-ാം തിയ്യതി മുതൽ പ്രാബല്യത്തില്‍

ഇരിങ്ങാലക്കുട രൂപതാ വൈദികരുടെ സ്ഥലമാറ്റം ജൂലൈ മാസം 19-ാം തിയ്യതി മുതൽ പ്രാബല്യത്തില്‍ വരുന്നു. റവ. ഡോ. ആന്റണി മഞ്ഞളി - കപ്ലോന്‍, എഫ്.സി.കോണ്‍വെന്റ്, കരുവന്നൂര്‍. റവ. ഫാ. ജോര്‍ജ്ജ് മംഗലന്‍ - വികാരി & കപ്ലോന്‍, പൂവ്വത്തിങ്കല്‍. റവ. ഫാ. ഡേവിസ് അമ്പൂക്കന്‍ - വികാരി & കപ്ലോന്‍, സെന്റ് ജോസഫ്‌സ്, ആളൂര്‍. റവ. ഫാ. ജോസ് പന്തല്ലൂക്കാരന്‍ - വികാരി & കപ്ലോന്‍, കല്ലേറ്റുംകര. റവ. ഫാ. ജോയ് പുത്തന്‍വീട്ടില്‍ - സ്‌പെഷല്‍ കണ്‍ഫെസര്‍, ബി.എല്‍.എം.

കെ പി സി സി വിചാർ വിഭാഗ് കരുണാകരൻ അനുസ്മരണം നടത്തി

കാട്ടൂർ : ലീഡർ കെ കരുണാകരന്റെ 100-ാമതു ജന്മദിനത്തോടനുബന്ധിച്ചു കെ പി സി സി വിചാർ വിഭാഗ് കാട്ടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും തുടർന്ന് കിഴുത്താണി ആർ എം എൽ പി സ്കൂളിലെ കുട്ടികൾക്ക് മധുരവിതരണവും നടത്തി. ബ്ലോക്ക് ചെയർമാൻ തിജേഷ് കിഴുത്താണിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി മുരളീധരൻ വടക്കേടത്ത് , കെ പി സി സി വിചാർ വിഭാഗ് ഭാരവാഹികളായ

‘സിനിമ വാലാ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയുന്നു

ഇരിങ്ങാലക്കുട : ബംഗാളി സംവിധായകൻ കൗശിക്ക് ഗാംഗുലിയുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ 'സിനിമ വാലാ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 6ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6ന് സ്ക്രീൻ ചെയ്യുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ രാജ്യത്ത് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന സിനിമാകൊട്ടകളെയാണ് സംവിധായകൻ പ്രമേയമാക്കുന്നത്. ബംഗാളിലെ ഒരു ചെറിയ നഗരത്തിൽ തീയേറ്റർ നടത്തുകയാണ് വ്യദ്ധനായ പ്രാണ ബേന്ദു ബോസ്. ഡിവിഡികളുടെ വരവോടെ തീയേറ്റർ സാമ്പത്തിക

ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബിന്റെ 2018 - 2019 വർഷത്തെ സേവനപ്രവർത്തനങ്ങൾക്ക് തുടക്കമായി. റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്റ്റ് ഗവർണ്ണർ നോമിനി ജോസ് ചാക്കോ ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജോയ് മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. സേവനപ്രവർത്തനങ്ങളുടെ ഭാഗമായി രക്തദാനം, വൃക്ഷതൈനടീൽ, കുടിവെള്ള പദ്ധതി, സൗജന്യഭക്ഷണ വിതരണം, എന്ന പദ്ധതികൾ നടത്തുവാൻ തീരുമാനിച്ചു. ഡിസ്ട്രിക്ക്ട് ഡയറക്ടർ സോണറ്റ് പോൾ, അസിസ്റ്റന്റ് ഗവർണർ ടി.ജി സച്ചിത്ത്, ജി ജി ആർ

കെ.കരുണാകരൻ ജന്മദിനം- കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു

കാറളം : കെ.കരുണാകരൻ നൂറാം ജന്മദിനാഘോഷം കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കാറളത്ത് നടന്ന പുഷ്പാർച്ചനയിലും അനുസ്മരണത്തിലും മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു.വിജീഷ് പുളിപറമ്പിൽ, എം.ആർ.സുധാകരൻ, വി.ഡി. സൈമൺ, പി.എസ് മണികണ്ഠൻ, വർഗ്ഗീസ് കീറ്റിക്കൽ, വിനോദ് പി.കെ, ഐ.ഡി.ഫ്രാൻസീസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

കൽപ്പറമ്പ് ഹെൽപ്പിംഗ് ഹാൻഡ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിക്കുന്നു

കൽപ്പറമ്പ് : കഴിഞ്ഞ രണ്ട് വർഷമായി കൽപ്പറമ്പ് ദേശത്ത് സാമൂഹ്യ- സാംസ്ക്കാരിക രംഗത്ത് ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ് പ്രവർത്തിച്ചുവരുന്ന കൽപ്പറമ്പ് ഹെൽപ്പിംഗ് ഹാൻഡ്‌സ് ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് ഉദ്‌ഘാടനം ചെയുന്നു. ജൂലൈ 8 ഞായറാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് കൽപ്പറമ്പ് ബി വി എം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് ഉദ്‌ഘാടനവും ചീകിത്സാസഹായനിധി കൈമാറ്റവും നിർവ്വഹിക്കും . ഇരിങ്ങാലക്കുട എം എൽ എ

റോട്ടറി ക്ലബ് ഇരിങ്ങാലക്കുട സെൻട്രൽ ക്ലബ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 8ന്

ഇരിങ്ങാലക്കുട : സാമൂഹിക സേവന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നില്ക്കുന്ന ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2018-19 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഉദ്‌ഘാടനവും ജൂലായ് 8 ഞായറാഴ്ച റോട്ടറി ഭവനിൽ നടക്കുന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ആർ ടി എൻ ജോസ് ചാക്കോ നിർവ്വഹിക്കും. പ്ലസ് ടു പരീക്ഷയിൽ 98% മാർക്ക് നേടിയ വിദ്യാർത്ഥിയെ നാലു വർഷത്തെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ മുഴുവൻ തുകയും ഏറ്റെടുത്തു കൊണ്ട്

Top