ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

എടക്കുളം : ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. അരിപ്പാലം തോപ്പ് സ്വദേശി ഈഴവത്ര വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ മധു (43) വാണ് മരിച്ചത്. ഡോക്യുമെന്റ് റൈറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സ് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഏഴരയോടെ എടക്കുളം അരിപ്പാലം റോഡില്‍ ഒലുപ്പൂക്കഴ പാലത്തിന് സമീപമുള്ള വളവിലായിരുന്നു അപകടം. പരിക്കേറ്റ മധുവിനെ ഉടനെ ഇരിങ്ങാലക്കുട സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍  രക്ഷിക്കാനായില്ല. ഭാര്യ: സജിത. മക്കള്‍: കിഷന്‍, മിന്നു.

നഗരസഭയിൽ സോളാർ വൈദ്യുതി നിലച്ചിട്ട് ഒരുമാസം – അറ്റകുറ്റപ്പണി വൈകിയതിനാൽ നഗരസഭക്ക് നഷ്ടം പെരുകുന്നു

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രഥമ സമ്പൂർണ്ണ സോളാർ വൈദ്യുതി നഗരസഭാ ഓഫീസായ് 2014 ൽ പ്രവർത്തനം ആരംഭിച്ച ഇരിങ്ങാലക്കുട നഗരസഭയുടെ സോളാർ വൈദ്യുതി പ്ലാന്‍റിന് സമയാസമയങ്ങളിലെ അറ്റകുറ്റ പണി മുടങ്ങിയതിനാൽ ഇപ്പോൾ പ്രവർത്തനക്ഷമമല്ലാതായിട്ട് ഒരു മാസമാകുന്നു. അനർട്ടിന്‍റെ മേൽനോട്ടത്തിൽ 25 കിലോവാട്ടിന്‍റെ സോളാർ ഫോട്ടോവോൾടൈക്ക് പവർ പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഓഫീസ് പൂർണ്ണമായും സോളാർ വൈദ്യുതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇതിനായി 120 ഓളം ബാറ്ററികളും അനുബന്ധ ഉപകരണങ്ങളും പവർ പ്ലാന്റിൽ സ്ഥാപിച്ചിട്ടുണ്ട്. 4

വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവും വലിക്കാന്‍ വേണ്ടി നിര്‍മ്മിച്ച ബോഗും പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : കാട്ടൂരിലെ ഒരു വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവും വലിക്കാന്‍ വേണ്ടി നിര്‍മ്മിച്ച ബോഗും പിടിച്ചെടുത്തു. കാട്ടൂര്‍ പണിക്കര്‍മൂലയില്‍ തിയ്യത്തുപറമ്പില്‍ അനന്തു (19) വിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 25 ഗ്രാം കഞ്ചാവും വലിക്കാനായി പ്ലാസ്റ്റിക് കുപ്പികൊണ്ട് നിര്‍മ്മിച്ച ബോഗും എക്‌സൈസ് എസ്.ഐ. എം.ഒ. വിനോദും സംഘവും പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് കഞ്ചാവും പരുന്തിൻ നഖവുമായി പിടിയിലായ കാട്ടൂര്‍ സ്വദേശിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പൊറത്തിശ്ശേരി മഹാത്മാ സ്കൂളിൽ വായനപക്ഷാചരണത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം

പൊറത്തിശ്ശേരി : വിദ്യാർത്ഥികളെ വായനയിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ വായനപക്ഷാചരണത്തോട് അനുബന്ധിച്ച് പൊറത്തിശ്ശേരി മഹാത്മാ എൽ പി, യു പി സ്കൂളിൽ നടന്ന പുസ്തകപ്രദർശനം പ്രധാന അദ്ധ്യാപിക ഇ ബി ജിജി ഉദ്‌ഘാടനം ചെയ്തു. മലയാളിക്ക് വായനയുടെ കൈത്തിരിയുമായ് എത്തിയ പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് തന്നെ വായന പ്രവർത്തനങ്ങൾ സജീവമാക്കാൻ ക്ലാസ് തലത്തിൽ സമാഹരിച്ച ആയിരത്തിലധികം പുസ്തകങ്ങൾ ഓരോ ക്ലാസ്സുകാരും പരിചയപ്പെടുത്തി. ഐക്യം, സാഹോദര്യം, സമത്വം, സഹിഷ്ണുത

വായനപക്ഷാചരണം : വിദ്യാർത്ഥികൾ വാർത്താവതരണം നടത്തി

നടവരമ്പ് : വായനാപക്ഷാചരണത്തിന്റെ പന്ത്രണ്ടാം ദിനത്തിൽ ഗവൺമെന്റ് എൽ പി സ്കൂളിൽ ടെലിവിഷൻ ചാനൽ മാതൃകയിൽ വാർത്താവതരണം നടത്തി. വിദ്യാർത്ഥികളായ ക്രിസ്റ്റൻ വർഗ്ഗീസ്, അദ്രിക സുമേഷ് എന്നിവരായിരുന്നു വാർത്താവതാരകർ. തുടർന്നു നടന്ന " പുസ്തകപ്പെട്ടിയിൽ എന്റെ കൂടി പുസ്തകം" എന്ന പരിപാടിയിൽ പുസ്തക വിജയിയ്ക്കും വാർത്താവതാരകർക്കും എം.എസ് 'വിഷ്ണു പാരിതോഷികങ്ങൾ നൽകി അനുമോദിച്ചു.

മിത്രഭാരതിയുടെ നേതൃത്വത്തിൽ പൂമംഗലം പഞ്ചായത്തില്‍ തിരുവാതിര ഞാറ്റുവേലചന്ത സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മിത്രഭാരതി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പൂമംഗലം പഞ്ചായത്തില്‍ തിരുവാതിര ഞാറ്റുവേല 2018 സംഘടിപ്പിച്ചു. ചടങ്ങിന്‍റെ ഉദ്ഘാടനവും ആദരിക്കലും ബി ജെ പി മധ്യമേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. മിത്രഭാരതി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൂമംഗലം പഞ്ചായത്തിലെ മികച്ച കര്‍ഷകരെയും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെയും ആദരിച്ചു. മിത്രഭാരതി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ മികച്ച ഫലവൃക്ഷതൈകളും, പൂമംഗലം കൃഷിഭവനുമായി സഹകരിച്ച് പച്ചക്കറി

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ഭാരത് സേവക്സമാജ് 10 ലക്ഷം പേർക്ക് സൗജന്യ ഡിജിറ്റൽ സാക്ഷരത പരിശീലനം നൽകുന്നു

ഇരിങ്ങാലക്കുട : ഇന്ത്യയെ 2020ൽ ഡിജിറ്റൽ സാക്ഷരത രാഷ്ട്രമായ് പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രഗവൺമെന്‍റ് 'ഡിജിറ്റൽ ഇന്ത്യ' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ, കോളേജ്, പഞ്ചായത്തുകൾ വഴി തിരഞ്ഞെടുക്കപ്പെടുന്ന 14 വയസ്സുമുതൽ 60 വയസ്സുവരെ പ്രായമുള്ള 1 ലക്ഷം പേർക്ക് ഭാരത് സേവക് സാമാജിന്റെ ഇരിങ്ങാലക്കുട സെന്ററിന്റെ നേതൃത്വത്തിൽ ആദ്യഘട്ട പരിശീലനം നൽകുന്നു. ആദ്യഘട്ടത്തിൽ 14 നും 17 നും മദ്ധ്യേ പ്രായമുള്ള കുട്ടികളെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. പ്രാഥമിക പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷ

ഇടവകയിലെ സുമനസുകളുടെ കാരുണ്യത്തിൽ സെബാസ്റ്റ്യന് വീടൊരുങ്ങി

ആനന്ദപുരം : ഇരിങ്ങാലക്കുട രൂപതയുടെ റുബി ജുബിലിയുടെയുംആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിന്‍റെ നവതി മെമ്മോറിയലിന്‍റെയും ഭാഗമായി സാധുഭവന നിര്‍മ്മാണ പദ്ധതിയിലുടെ ഇടവകയിലെ സെന്‍റ്. സെബാസ്റ്റ്യന്‍ യൂണിറ്റിലെ പടമാട്ടില്‍ ജോസഫ് സെബാസ്റ്റ്യന്‍റെ കുടംബത്തിന് നിര്‍മ്മിച്ച വീടിന്‍റെ വെഞ്ചിരിപ്പും താക്കോൽ ദാനവും അഭിവന്ദ്യ പിതാവ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. ഏകദേശം 10 ലക്ഷം രൂപയോളം ചിലവ് വരുന്ന ഭവനത്തിനായുള്ള പണം പൂർണ്ണമായും ഇടവകയിലെ നല്ലവരായ അഗംങ്ങളാണ് നൽകിയത്. 28 ഫെബ്രുവരിയിൽ ഇടവക വികാരി ഫാ.

നാഷണൽ ഹൈസ്കൂൾ പ്രധാന അധ്യാപികയായിരുന്ന കല്യാണിക്കുട്ടി ടീച്ചർ അന്തരിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹൈസ്കൂൾ മുൻ പ്രധാന അധ്യാപികയായിരുന്ന കല്യാണിക്കുട്ടി ടീച്ചർ (83) അന്തരിച്ചു. കോപ്പുള്ളിൽ പരേതനായ ബാലകൃഷ്ണമേനോന്റെ ഭാര്യയാണ്. മക്കൾ കൃഷ്ണകുമാർ, രവികുമാർ ( എസ്സാർ അസ്സോസിയേറ്റ് ) , ശ്രീകുമാർ, മീന (നാഷണൽ ഹൈസ്കൂൾ അദ്ധ്യാപിക ) . മരുമക്കൾ ബിന്ദു, രതി, ബിന്ദു, മുരളി. പരേത മുൻ ഐ എസ ആർ ഓ ചെയർമാൻ കെ രാധാകൃഷ്ണന്റെ അമ്മായിയാണ്. സംസ്കാരം ജൂലൈ 4 ഉച്ചക്ക് 2 മണിക്ക് കാരുകുളങ്ങരയിലെ

Top