നിഖിത ഫർഹാനയക്ക് അത്താണിയായി തുമ്പൂർ സർവീസ് സഹകരണ ബാങ്ക്

പട്ടേപ്പാടം : രണ്ട് കണ്ണിന്റെയും കാഴ്ച ഇടക്കാലത്ത് വച്ച് നഷ്ടപെട്ട് കുടുംബം പോറ്റുവാൻ യാതൊരു വഴിയുമില്ലാതെ വിഷമിക്കുന്ന അഷ്റഫിന്റെ മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ഈ പ്രാരാബ്ദങ്ങൾക്കിടയിലും ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടി തുടർപഠനത്തിന് യാതൊരു വഴിയുമില്ലാത്ത നിഖിത ഫർഹാനയക്ക് അത്താണിയായി തുമ്പൂർ ബാങ്ക് . അഷ്റഫിന്റെ മകൾ നിഖിത ഫർഹാനയുടെ തുടർവിദ്യാഭ്യാസ ചിലവ് ബാങ്ക് ഏറ്റെടുക്കുന്നതായ രേഖകൾ ബാങ്ക് പ്രസിഡന്റ്

കുട്ടംകുളം സമരത്തിന്റെ 72-ാം വാര്‍ഷികം സിപിഐ (എം) ജൂലൈ ആറിന് ആചരിക്കും

ഇരിങ്ങാലക്കുട : സിപിഐ (എം) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ ആറിന് കുട്ടംകുളം സമരത്തിന്റെ 72-ാം വാര്‍ഷികം ആചരിക്കും. 3 മണിയ്ക്ക് എസ്എന്‍ ക്ലബ്ബ് ഹാളില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയും ഇരുപതാം നൂറ്റാണ്ടിലെ സാമൂഹ്യ സമരങ്ങളും എന്ന സെമിനാര്‍ സിപിഐ (എം) പിബി അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം എം വര്‍ഗിസ്, സംസ്ഥാന കമ്മിറ്റിഅംഗം എന്‍ ആര്‍ ബാലന്‍, പ്രൊഫ കെയു അരുണന്‍ എംഎല്‍എ, അശോകന്‍ ചരുവില്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ എക്സൈസ് മിന്നൽ പരിശോധന നടത്തി

ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരി ഉപയോഗവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് സംഘം ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ഇരിങ്ങാലക്കുട നഗരത്തിലെ സ്വകാര്യ ലേബർ ക്യാമ്പുകളിൽ ബുധനാഴ്ച വൈകുനേരം മിന്നൽ പരിശോധന നടത്തി. എക്സൈസ് ഇൻസ്‌പെക്ടർ എം ഓ വിനോധും സംഘവും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പരിശോധന വരും ദിവസങ്ങളിലും തുടരും. എക്സൈസ് ഉദ്യോഗസ്ഥരായ ടി എ ഷഫീക്, വി എം സ്മിപിൻ, കെ എ അനീഷ്,

കാലിത്തീറ്റ കമ്പനിയിൽ നിന്നുള്ള മാലിന്യങ്ങൾ കണ്ണമ്പുഴ പാടവും മുരിയാട് ചിറയെയും മലിനമാക്കുന്നു

മുരിയാട് : കല്ലേറ്റുംക്കരയിലെ കാലിത്തീറ്റ ഫാക്റ്ററിയിൽ ഉത്പാദനത്തിന് ശേഷം കൂട്ടിയിട്ടിരിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ മാലിന്യ ശേഖരത്തിൽ മഴയെ തുടർന്ന് ഊർന്നിറങ്ങിയ ജലം സമീപ തോടുകളിലൂടെ കണ്ണമ്പുഴ പാടത്തും അതിനു ശേഷം ജനസാന്ദ്രതയുള്ള മേഖലയിലെ തോടുകളിലൂടെ ഒഴുകി മുരിയാട് ചിറയിൽ എത്തിച്ചേർന്ന് മലിനമാക്കുന്നു. ചോളം ചീഞ്ഞ മണവും കറുത്തിരുണ്ട നിറവുമാണ് തോടുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്. കഴിഞ്ഞ ദിവസം തോട്ടിലെ ചെറുമീനുകളും ഇവിടെ ചത്തു പൊന്തിയ നിലയിൽ കാണപ്പെട്ടിരുന്നു. കുടിവെള്ളത്തിന് ഒഴിച്ച് മറ്റു ആവശ്യങ്ങൾക്ക്

തച്ചുടയ കൈമളിന്‍റെ മകൾ വെട്ടിയാട്ടില്‍ വിശാലാക്ഷിയമ്മ അന്തരിച്ചു

ഇരിങ്ങാലക്കുട : തിരുവിതാംകൂർ മഹാരാജാവിന്‍റെ പ്രതിനിധിയായ് 1975 വരെ കൂടൽമാണിക്യം ക്ഷേത്രം ഭരിച്ചിരുന്ന മഹാമഹിമശ്രീ തച്ചുടയ കൈമളിന്‍റെ മകൾ വെട്ടിയാട്ടില്‍ വിശാലാക്ഷിയമ്മ (85) അന്തരിച്ചു. പേഷ്‌ക്കാര്‍ റോഡില്‍ മുണ്ടനാട് വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ ഭാര്യയാണ് വിശാലാക്ഷിയമ്മ. മക്കള്‍: ഭാസ്‌ക്കരന്‍, ഹേമലത, ജയസൂര്യന്‍, ബാലസൂര്യന്‍. മരുമക്കള്‍: മായ, രാമചന്ദ്രന്‍, പ്രസന്ന, ലക്ഷ്മി. സംസ്‌ക്കാരം നടത്തി. കൈമൾ ഭരണം അവസാനിച്ചീട്ടും കൂടൽമാണിക്യം ഉത്സവക്കാലത്ത് കൊടിയേറ്റത്തിന് കൂറയും പവിത്രവും 1985 വരെ കൊടുക്കുവാൻ തച്ചുടയ കൈമൾ ക്ഷേത്രത്തിൽ

സെന്‍റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ദുക്റാന തിരുനാൾ ആഘോഷിച്ചു. ഊട്ടു തിരുനാളിൽ ഇരുപത്തയ്യായിരത്തോളം വിശ്വാസികൾക്ക് നേർച്ച ഊട്ടിന് എത്തിയിരുന്നു.  ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഊട്ടുനേർച്ച വെഞ്ചിരിപ്പും നടത്തി. 10 മണിക്ക് മെലഡൂർ ഉണ്ണിമിശിഹാ പള്ളി അസിസ്റ്റന്റ് വികാരി ഫാ.ലിന്റോ പാറേക്കാടൻ മുഖ്യ കാർമ്മികത്വം വഹിക്കുന്ന ആഘോഷമായ ദിവ്യബലിയും നടന്നു.

ബാംബു കോര്‍പറേഷന്‍ ഈറ്റ വിതരണം പുനരാരംഭിക്കണം : പി.കെ.എസ്സ്

ആളൂര്‍ : ഇരിങ്ങാലക്കുട, ചാലക്കുടി മണ്ഡലങ്ങളിലെ നൂറുകണക്കിന് പരമ്പരാഗത ഈറ്റ തൊഴിലാളികൾക്ക് കാലങ്ങളായി ഈറ്റ ലഭ്യമല്ല. പൂട്ടിക്കിടക്കുന്ന കൂടപ്പുഴ ബാംബു കോര്‍പ്പറേഷന്റെ ഈറ്റ ഡിപ്പോ അടഞ്ഞു കിടക്കുകയാണ്. ഇതുമൂലം തൊഴിലാളികള്‍ പട്ടിണി യിലാണ്. ഉരുംബുംകുന്നില്‍ ചേര്‍ന്ന പി.കെ.എസ്സ് യുണിറ്റ് സമ്മേളനം കൂടപ്പുഴ ഈറ്റ ഡിപ്പോ തുറന്നു പ്രവര്‍ത്തിക്കണമെന്നും ഈറ്റ വിതരണം പുനരാരംഭിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം പട്ടിക ജാതി ക്ഷേമസമിതി മേഖല സെക്രടറി ,പി.കെ.രവി വല്ലക്കുന്ന് ഉദ്‌ഘാടനം ചെയ്തു. പി.കെ.സുബ്രന്‍,

ആഗസ്റ്റ് 15 ‘സ്വാതന്ത്ര്യ സംഗമം’ – ഡി വൈ എഫ് ഐ സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാൾ അങ്കണത്തിൽ സ്വാതന്ത്ര്യ ദിന സായാഹ്നത്തിൽ സംഘടിപ്പിക്കുന്ന 'സ്വാതന്ത്ര്യ സംഗമം' പരിപാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ആർ.എസ്.എസ് നേതൃത്വം കൊടുക്കുന്ന ബി.ജെ.പി. സർക്കാർ ഇന്ത്യയെ കോർപ്പറേറ്റുകൾക്ക് വിൽപ്പനക്ക് വച്ചിരിക്കുകയാണ്. കൊള്ളലാഭം മാത്രം സ്വപ്നം കാണുന്ന കുത്തക

Top