ഷോക്കടിപ്പിച്ച് ആക്രമിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും

ഇരിങ്ങാലക്കുട : പുതുക്കാട് ചെങ്ങാലൂരുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെ ഷോക്കടിപ്പിച്ച് ആക്രമിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ട് തമിഴ്‌നാട് തേനി സ്വദേശി കോട്ടൂര്‍ അംബേദ്ക്കര്‍ സ്ട്രീറ്റില്‍ കുപ്പത്ത് രാജ (39)നെയാണ് ഇരിങ്ങാലക്കുട അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. 2016 നവംബര്‍ പത്തിന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. രാത്രികാലങ്ങളില്‍ വീട്ടില്‍ എത്തിനോക്കാന്‍ പോയത് നാട്ടുകാരും മറ്റും ചേര്‍ന്ന് കണ്ടുപിടിച്ച് ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. ഇതിലുള്ള വിരോധത്തിലാണ് പ്രതി

അഭിമന്യു കൊലപാതകം : ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ അഭിമന്യുവിനെ എസ്.ഡി.പി.ഐ ക്രിമിനലുകൾ അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സി.ഡി. സിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആർ.എൽ.ശ്രീലാൽ, പ്രസിഡണ്ട് വി.എ.അനീഷ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിഷ്ണു പ്രഭാകരൻ എന്നിവർ സംസാരിച്ചു. നേതാക്കളായ ആർ.എൽ. ജീവൻലാൽ, പി.കെ.മനുമോഹൻ,

നീഡ്സ് ഭവന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : സന്നദ്ധ സംഘടനയായ നീഡ്സിനു സ്വന്തമായി നിർമിക്കുന്ന ആസ്ഥാന മന്ദിരമായ 'നീഡ്സ് ഭവന് ' തറക്കല്ലിട്ടു. മുൻ സർക്കാർ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടൻ കല്ലിടൽ കർമം നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ ഏ.കെ. ദേവരാജൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പ്രൊഫ.ർ.ജയറാം, ബോബി ജോസ്, എം.എൻ.മ്പാൻ, എസ്.സ്കുമാർ, കെ.പി.വദാസ്, ഗുലാം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ കൃഷിയുടെ പെരുമയുണർത്തി കരനെൽകൃഷി

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപത് സി ക്ലാസ് പി ടി എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരനെൽകൃഷിയുടെ ഉദ്‌ഘാടനം കർഷകനും അധ്യാപകനുമായ സി എസ് ഷാജി നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി ജി സാജൻ, മാനേജർ ഭരതൻ കണ്ടെങ്കാട്ടിൽ, സീനിയർ അസിസ്റ്റന്റ് സ്മിത സി പി, സ്കൂൾ പി ടി എ പ്രസിഡന്റ് എ എസ് ഗിരീഷ്, ക്ലാസ് പി ടി എ പ്രസിഡന്റ്

അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിൽ നങ്ങ്യാര്‍കൂത്ത് മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചുചാക്യാർ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുസ്മരണ 2018 പത്മഭൂഷൺ ഗുരു മാധവചാക്യാരുടെ 10-ാം ചരമവാർഷികമായ് ആചരിക്കുന്നതിന്റെ ഭാഗമായുള്ള നങ്ങ്യാര്‍കൂത്ത് മഹോത്സവം ആരംഭിച്ചു. മഹോത്സവത്തിന്റെ ആദ്യദിനമായ ജൂലൈ 1ന് കീർത്തി സാഗർ ശ്രീകൃഷ്‌ണചരിതം നങ്ങ്യാര്‍കൂത്ത് പുറപ്പാട്അവതരിപ്പിച്ചു. മധുര രാജധാനിയിൽ നിന്നും സുഭദ്രയുടെ നിർദേശപ്രകാരം പ്രഭാസ്തീർത്ഥത്തിലേക്ക് പുറപ്പെടുന്ന കല്പലതികയുടെ മനസ്സിലെ വികാരവിചാരങ്ങളാണ് ശ്രീകൃഷ്‌ണചരിതം നങ്ങ്യാര്‍കൂത്ത്.

നടനകൈരളിയിൽ പതിനേഴാമത് നവരസ സാധന ശില്‍പ്പശാല തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : നാട്യാചാര്യന്‍ വേണുജി ദീര്‍ഘകാല ഗവേഷണ പഠനങ്ങളിലൂടെ രൂപം നല്‍കിയ നവരസ സാധന എന്ന അഭിനയ പരിശീലന പദ്ധതിയുടെ പതിനേഴാമത് ശില്‍പ്പശാല ഹോളിവുഡ് ചലചിത്ര സംവിധായകന്‍ രഹത് മഹാജന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശില്‍പ്പശാലയില്‍ രഹത് മഹാജന് പുറമെ കശ്മീരില്‍ നിന്നുള്ള സോയ ഖാണ്‌ഡെ, മുംബൈയില്‍ നിന്നും വിദിഷ പുരോഹിത്, കഫീല്‍ ജാഫ്രി, ബംഗളുരുവില്‍ നിന്നുള്ള നിഷു ദീക്ഷിത്, ശൃംഗ, രാജസ്ഥാനില്‍ നിന്നുമുള്ള രാജ്കുമാര്‍ രജ്പുത്ര് തുടങ്ങി നാടകവേദിയിലും

സെന്‍റ് തോമസ് കത്തീഡ്രലിൽ ദുക്‌റാന ഊട്ടുതിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലിൽ ദുക്‌റാന ഊട്ടുതിരുന്നാളിന് കൊടിയേറി. ഞായറാഴ്ച്ച രാവിലെ നടന്ന ആഘോഷമായ കുര്‍ബ്ബാനയ്ക്ക് ശേഷം കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ പതാക ഉയര്‍ത്തി. തിങ്കളാഴ്ച്ച വൈകീട്ട് 5.30ന് വിശുദ്ധ കുര്‍ബ്ബാന,സന്ദേശം, ലദീഞ്ഞ് , നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ എന്നിവ നടക്കും. തിരുനാള്‍ ദിനമായ ചൊവ്വാഴ്ച്ച രാവിലെ ആറിന് കത്തീഡ്രലിലും, വൈകീട്ട് അഞ്ചിന് സ്പിരിച്ച്വാലിറ്റി സെന്ററിലും വിശുദ്ധ കുര്‍ബ്ബാന നടക്കും. രാവിലെ 7.15 ന് അഭിവന്ദ്യ പോളി

പലചരക്കു കടയുടെ മറവിൽ മദ്യ വില്പന നടത്തി കൊണ്ടിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : ഡ്രൈ ഡേ ദിനം, മദ്യവില്പന നിരോധന ദിനം മുതലാക്കി ചെറുകുപ്പികളിലാക്കി പലചരക്കു കടയുടെ മറവിൽ മദ്യ വില്പന നടത്തി കൊണ്ടിരുന്ന ചാലക്കുടി മറ്റത്തൂർ വാസുപ്പൂരം സ്വദേശി തട്ടപറമ്പിൽ വീട്ടിൽ വിജയൻ( 67) നെ 3. 200 മില്ലിലിറ്റർ മദ്യം സഹിതം ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി എ ഉമ്മറും പാർട്ടിയും കൂടി അറസ്റ്റ് ചെയ്‌തു. ഇയാൾ ഇതിനുമുൻപ് അബ്കാരി കേസിൽ പ്രതിയായിട്ടുള്ളയാളാണ്.ചെറു കുപ്പിയിലാക്കി 200

പട്ടേപ്പാടത്ത് തെരുവ് നായ ശല്യം രൂക്ഷം

പട്ടേപ്പാടം : പട്ടേപ്പാടം കുന്നുമ്മൽക്കാട് പ്രദേശങ്ങളിൽ വ്യാപകമായി തെരുവ് നായ ആക്രമണം. കഴിഞ്ഞ ദിവസം കുന്നുമ്മൽക്കാട് തോപ്പിൽ വഹാബിന്‍റെ വീട്ടിലെ കോഴിഫാം തകർത്ത് 20 ടർക്കി കോഴി, 10കരിങ്കോഴി, 5 ഗിനിക്കോഴി 10 നാടൻകോഴി തുടങ്ങിയവയെ നായ്ക്കൾ കൊന്നു. കഴിഞ്ഞ ഒരു മാസമായി പ്രദേശത്തെ നിരവധി വീടുകളിൽ ഇതുപോലെ തെരവു നായ ആക്രമണം നടത്തി കോഴികളെ കൊന്നിരുന്നു.

ഊരകം പള്ളിയിൽ ജൂബിലി ഭവനത്തിന്‍റെ താക്കോൽ കൈമാറ്റം നടത്തി

ഊരകം : ഊരകം സെന്‍റ് ജോസഫ്സ് പള്ളിയിൽ ശതോത്തര സുവർണ ജൂബിലിയാഘോഷത്തന്‍റെ ഭാഗമായി നിർധന കുടുംബത്തിന് നിർമിച്ച് നൽകിയ ജൂബിലി ഭവനത്തിന്‍റെ താക്കോൽ കൈമാറി. ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം ഡയറക്ടർ ഫാ.വർഗീസ് കോന്തുരുത്തി താക്കോൽ കൈമാറ്റം നടത്തി. വികാരി ഡോ. ബെഞ്ചമിൻ ചിറയത്ത് ആശിർവാദകർമ്മം നി്ർവഹിച്ചു. ജനറൽ കൺവീനർ തോമസ് തത്തംപിള്ളി, കൈക്കാരന്മാരായ പി.എൽ.ജോസ്, കെ.പി.പിയൂസ്, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്‍റ് ജോൺ ജോസഫ് ചിറ്റിലപ്പിള്ളി, സിസ്റ്റർ വിക്ടോറിയ, ബ്രദർ

Top