പാരമ്പര്യ കലകൾ ജനകീയമാക്കാൻ ഗുരുക്കന്മാർ വഹിച്ച പങ്ക് പുതുതലമുറ ഓർക്കണമെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ

ഇരിങ്ങാലക്കുട : ക്ഷേത്രങ്ങളിൽ മാത്രം അവതരിപ്പിച്ചു പോന്ന കലാരൂപങ്ങൾ പുറത്തു അവതരിപ്പിച്ചു വളരെ ജനകീയമായി മാറ്റുന്നതിൽ അമ്മന്നൂർ അടക്കമുള്ള ഗുരുക്കന്മാർ വഹിച്ച പങ്ക് വലുതാണ് എന്നും ഇപ്പോൾ അതിന്റെ സൗഭാഗങ്ങൾ അനുഭവിക്കുന്ന പുതുതലമുറ ഇത് ഓർക്കേണ്ടതാണെന്നും കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ പറഞ്ഞു. അത്തരം അവസരങ്ങളിൽ അവർ സമൂഹത്തിൽനിന്നും നേരിടേണ്ടിവന്ന പരിഹാസങ്ങളും സഹനങ്ങളും ഈ അവസരത്തിൽ ഓർക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അമ്മന്നൂർ ചാച്ചുചാക്യാർ ഗുരുകുലത്തിൽ

ബൈപ്പാസ് റോഡ് കക്കൂസ് മാലിന്യം തള്ളാനുള്ള ഇടമായി മാറുന്നു

ഇരിങ്ങാലക്കുട : അധികാരികൾ വേണ്ടത്ര ശിക്ഷണ നടപടികൾ എടുക്കാത്തതുമൂലം ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് കക്കൂസ് മാലിന്യം തള്ളാനുള്ള ഇടമായി മാറുന്നു . ഞവരിക്കുളം റോഡില്‍ നിന്നും തിരിഞ്ഞ് പൂതംകുളം ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് ഞായറാഴ്ച ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളിയനിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് ഇത് കണ്ടത്. തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരെത്തിയാണ് കക്കൂസ് മാലിന്യം കഴുകി റോഡ് വ്യത്തിയാക്കി ബ്ലീച്ചിങ്ങ് പൗഡര്‍ ഇട്ടത്. രാത്രി കാലങ്ങളില്‍ ബൈപ്പാസ്

ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സോഡാകുപ്പി എറിഞ്ഞതായി പരാതി

അരിപ്പാലം : പൂമംഗലം പഞ്ചായത്തില്‍ അരിപ്പാലത്ത് ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സോഡാകുപ്പി എറിഞ്ഞതായി പരാതി. അരിപ്പാലം കരുവാപ്പടി സ്വദേശി കുഴുപ്പുള്ളി സുരേഷിന്റെ വീട്ടിലേക്കാണ് നിറച്ച സോഡാകുപ്പി എറിഞ്ഞതെന്ന് പറയുന്നു. കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിന് പിറകില്‍ ഡി.വൈ.എഫ്.ഐ. ഗുണ്ടകളാണെന്ന് അവര്‍ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിബി കുന്നുമ്മക്കര, മനോജ് നടുവത്തുപറമ്പില്‍, ശരത് ശിവാനന്ദന്‍, മനോജ് കല്ലിങ്ങാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

പാവപ്പെട്ട രോഗികൾക്കായി വീൽ കെയർ പദ്ധതിയുമായി ഇരിങ്ങാലക്കുടയിലേ ക്രൈസ്റ്റ് എഞ്ചിനിയറിങ്ങ് കോളേജ് മെക്കാനിക്കൽ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : വീൽ കെയർ പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട രോഗികൾക്കായി ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് എഞ്ചിനിയറിങ്ങ് കോളെജ് മെക്കാനിക്കൽ വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച വീൽചെയർ തലസ്ഥാനനഗരിയിലേ ഗവൺമെന്റ് മെഡിക്കൽ കോളെജിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷിന്റെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ അശുപത്രിയിൽ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ ഈ സൽപ്രവർത്തി ചെയ്യാൻ കാണിച്ച ഉദ്ദേശശുദ്ധിയെയും പ്രയത്നത്തെയും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷ് അഭിനന്ദിച്ചു. ഭാവിയിൽ ആശുപത്രിയുമായി സമാനമായ പ്രവർത്തികൾ നിർവഹിക്കാനായി ആശുപത്രി സൂപ്രണ്ട് ഡോ.ഷർമദ് വിദ്യാർത്ഥികളെ ക്ഷണിക്കുകയും

സി പി ഐ എം പൊതുയോഗം

ചേലൂർ : സി പി ഐ എം ഇരിങ്ങാലക്കുട വെസ്റ്റ് ലോക്കൽ കമ്മറ്റി പൂച്ചക്കുളം സെന്ററിൽ സംഘടിപ്പിച്ച പൊതുയോഗം ഏരിയാ കമ്മറ്റി അംഗം സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി വി.എൻ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി.ലോക്കൽ കമ്മറ്റി അംഗം ജോയ് കോനേങ്ങാടൻ സ്വാഗതവും ലോക്കൽ കമ്മറ്റി അംഗം ശശി വെട്ടത്ത് നന്ദിയും പറഞ്ഞു. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് വി.എ അനീഷ്, കൗൺസിലർ കെ.കെ. ശ്രീജിത്ത് ,

കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ തിങ്കളാഴ്ച

കോണത്തുകുന്ന്‍ : വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘവും വള്ളിവട്ടം ചെറുകിട ഭൂവുടമ സംഘവും സംയുക്തമായി കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ നടത്തും. തിങ്കളാഴ്ച രാവിലെ 10.30-ന് കോണത്തുകുന്ന്‍ തെക്കുംകര എന്‍.എസ്.എസ്. ഹാളില്‍ നടക്കുന്ന സെമിനാര്‍ വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. "കാന്‍സര്‍ എങ്ങനെ തടയാം" എന്ന വിഷയത്തില്‍ തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയിലെ സയന്റിസ്റ്റ് ഡോ.റൂബി ജോണ്‍ ആന്റോ മുഖ്യ പ്രഭാഷണം നടത്തും. സംഘം പ്രസിഡന്റ് എ.ആര്‍.രാമദാസ്‌

Top