വായനശാലയിൽ കുട്ടികളുടെ സംവാദസദസ്സ്

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങൾ മതിലകം കളരിപ്പറമ്പ് വായനശാല സന്ദർശിച്ചു. പാട്ടും കവിതയും പുസ്തക പരിചയവുമായി വായനശാലാ പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്നു നടത്തിയ സംവാദസദസ്സ് അവിസ്മരണീയമായി. അടുക്കും ചിട്ടയുമുള്ള വായനശാലാ ക്രമീകരണങ്ങളും മൾട്ടിമീഡിയ ലൈബ്രറി, മത്സരപ്പരീക്ഷകൾക്കാവശ്യമായ പുസ്തക ശേഖരം, ബാലസാഹിത്യ കോർണർ ,റഫറൻസ് ലൈബ്രറി തുടങ്ങിയ സജ്ജീകരണങ്ങളും മികച്ചതായിരുന്നു. ഹെഡ്മാസ്റ്റർ പി.ജി. സാജൻ, ടി.ആർ കാഞ്ചന,

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ലഗസി പ്രൊജക്റ്റ്, ചാരുബഞ്ചുകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : സിവിൽ സ്റ്റേഷനിലെ പുതിയ റവന്യു കെട്ടിടത്തിന്റെ മുൻ വശത്ത് ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോൺക്രീറ്റ് ചാരുബഞ്ചുകൾ സ്ഥാപിച്ചു. മുകുന്ദപുരം തഹസിൽദാർ മധുസൂദനൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ്ജ് ചീരൻ അദ്ധ്യക്ഷത വഹിച്ചു. കാബിനറ്റ് സെക്രട്ടറിമാരായ എൽ എൻ തോമസ് കാളിയങ്കര, എൽ എൻ കെ എൻ സുഭാഷ്, ജെ ടോണി, മറ്റു ഭാരവാഹികളും പങ്കെടുത്തു. ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അഡ്വ.

യൂ ടി എസ് ആപ്പ് : റെയിൽവേ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ തയ്യാറാവണം – റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : റെയിൽവേയുടെ നൂതന സംരംഭമായ യൂ ടി എസ് ആപ്പ് ഉപയോഗിച്ച് സീസൺ ടിക്കറ്റ് എടുത്ത യാത്രക്കാരനെ ഫോൺ കേടായതിനാൽ ഫൈൻ അടപ്പിച്ച് വഴിയിൽ ഇറക്കി വിട്ട പരാതി നില നിൽക്കുന്ന സാഹചര്യത്തിൽ യൂ ടി എസിന്റെ ഉപയോഗത്തെക്കുറിച്ച് യാത്രക്കാർക്കിടയിൽ ഉണ്ടായിരിക്കുന്ന ആശങ്കയകറ്റാൻ റെയിൽവേ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ എത്രയും പെട്ടെന്ന് പുറത്തിറക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യൂ ടി എസ് മുഖേന ടിക്കറ്റെടുത്തവർ പരിശോധനാസമയത്ത് ഫോൺ

അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലം ‘ഗുരുസമരണ 2018 ‘ – നങ്ങ്യാര്‍കൂത്ത് മഹോത്സവം ജൂലായ് 1 മുതൽ 16 വരെ

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചുചാക്യാർ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുസ്മരണ 2018 പത്മഭൂഷൺ ഗുരു മാധവചാക്യാരുടെ 10-ാം ചരമവാർഷികമായ് ആചരിക്കുന്നു. ജൂലൈ 1 മുതൽ 16 വരെ ശ്രീകൃഷ്‌ണചരിതം നങ്ങ്യാര്‍കൂത്തിലെ 217 ശ്ലോകങ്ങളും തുടർച്ചയായി ഒരരങ്ങിൽ അവതരിപ്പിക്കുക എന്നതാണ് മഹോത്സവം കൊണ്ടുദ്ദേശിക്കുന്നത്. മധുര രാജധാനി വർണ്ണന മുതൽ സുഭദ്രാഹരണം വരെയുള്ള 217 ശ്ലോകങ്ങൾ ഒരരങ്ങിൽ തുടർച്ചയായി 16 ദിവസങ്ങളിൽ ഒട്ടുമിക്ക അഭിനയഭാഗങ്ങളും വിസ്തരിച്ച് അഭിനയിച്ചുകൊണ്ട് അവതരിപ്പിക്കുക എന്നത് നങ്ങ്യാര്‍കൂത്ത് ചരിത്രത്തിൽ ആദ്യമാണ്. ജൂലൈ

Top