പുതുതായി സ്ഥാപിച്ച പോലീസിന്‍റെ സൂചന ബോർഡുകൾ നിലം പൊത്തുന്നു

ഇരിങ്ങാലക്കുട : ട്രാഫിക്ക് നിയന്ത്രണത്തിനും പാർക്കിംഗ് സൂചനകൾക്കും മറ്റുമായി ഇരിങ്ങാലക്കുടയിൽ പല ഭാഗങ്ങളിലായ് സ്ഥാപിച്ച പോലീസിന്‍റെ സൂചന ബോർഡുകൾ അശാസ്ത്രിയമായ് ഉറപ്പിച്ചതുമൂലം പലയിടത്തും രണ്ട് ദിവസത്തിനുള്ളിൽ തന്നെ നിലം പൊത്തി തുടങ്ങി. ഠാണാ ബസ്റ്റാന്റ് മെയിൻ റോഡിൽ സൂചന ബോർഡുകൾ കുഴിക്കാതെ കോൺക്രീറ്റ് ചെയുക മാത്രമാണ് ഉറപ്പിക്കാൻ ശ്രമിച്ചത്. വഴിയാത്രക്കാരോ വാഹനങ്ങളിലോ ഇതിൽ വെറുതെയൊന്ന് തൊട്ടാൽ പോലും മറിഞ്ഞു വീഴുന്ന അവസ്ഥയിലാണ് പല ബോർഡുകളും. ജില്ലാ അടിസ്ഥാനത്തിൽ കരാറെടുത്തവരാണ് സൂചന ബോർഡുകൾ

ക്രൈസ്റ്റ് കോളേജിൽ ടാക്സ് കൺസൾട്ടൻസി സെൽ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് പി ജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ടാക്സ് കൺസൾട്ടൻസി സെൽ പ്രവർത്തനം ആരംഭിച്ചു. സി എ പ്രമോദ് പ്രഭു ചടങ്ങ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിസിപ്പൽ ഡോ.മാത്യു പോൾ ഊക്കൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോമേഴ്‌സ് പി ജി വിഭാഗം മേധാവി പ്രൊഫ. പി എ വർഗ്ഗിസ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. ഷൈൻ പോൾ നന്ദിയും രേഖപ്പെടുത്തി.

‘മൂൺ ലൈറ്റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2017 ലെ മികച്ച ചിത്രം ഉൾപ്പെടെ 3 അക്കാദമി അവാർഡുകൾ നേടിയ അമേരിക്കൻ ചിത്രമായ 'മൂൺ ലൈറ്റ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 29ന് വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. നായക കഥാപാത്രത്തിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അൽവിൻ മെഗ് ക്രേനയുടെ ആത്മകഥാംശമുള്ള നാടകമായ 'ഇൻ മൂൺ ലൈറ്റ് ബ്ലാക്ക് ബോയ്സ് ലുക്ക് ബ്ലൂ'വിനെ ആസ്പദമാക്കി

മീൻ നന്നാക്കിയ വീട്ടമ്മയുടെ സ്വർണവള വെള്ളിനിറമായ്

പുല്ലൂർ : കറിവെക്കാനായ് അയല നന്നാക്കുന്നതിനിടെ വീട്ടമ്മയുടെ സ്വർണവളയുടെ ഭാഗങ്ങൾ നിറം മാറി വെള്ളിനിറമായ്. പുല്ലൂർ തളിയകുഴി തോമസിന്റെ ഭാര്യാ ഷീബയുടെ വളയാണ് വ്യാഴാഴ്ച രാവിലെ മീൻ നന്നാക്കുന്നതിനിടെ നിറം മാറിയത്. വളയുടെ നിറം മാറിയതോടെ വീട്ടുക്കാർ പരിഭ്രാന്തിയിലായി. കീടനാശിനികളടിച്ച മീനുകൾ വിപണിയിൽ ഉണ്ടെന്നുള്ളതും വളയുടെ നിറമാറ്റവും ഇവരെ ഭയപ്പെടുത്തി. മെർക്കുറിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ സ്വർണത്തിന്റെ നിറം ഇതുപോലെ മാറുമെന്ന് സ്വർണ പണിക്കാർ പറയുന്നുണ്ട് . മീനിൽ മെർക്കുറി ചേർത്ത രാസവസ്തു ഉണ്ടാകാനാണ്

ക്ഷീരകർഷക സമ്പർക്കപരിപാടി സംഘടിപ്പിച്ചു

ആളൂർ : ക്ഷീരവികസനവകുപ്പും ആളൂർ ക്ഷീരോത്പാദക സഹകരണ സംഘവും ചേർന്ന് സംഘടിപ്പിച്ച ക്ഷീരകർഷക സമ്പർക്കപരിപാടി ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ക്ഷീരസംഘം വൈസ് പ്രസിഡന്റ് ഇ ബി വിശ്വഭരൻഅദ്ധ്യക്ഷത വഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആർ ഡേവിസ് മെമ്പർമാരായ ലത രാമകൃഷ്‌ണൻ, നീതു മണിക്കുട്ടൻ, കൊച്ചുത്രേസ്സ്യ ദേവസ്സി, ബിന്ദു ഷാജു എന്നിവർ സംസാരിച്ചു. മാള ബ്ലോക്ക് ക്ഷീരവികസന ഓഫീസർ മുരളി എ കെ ക്ഷീരവികസന

ലക്ഷങ്ങൾ ചിലവഴിച്ചീട്ടും നഗരമധ്യത്തിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല

ഇരിങ്ങാലക്കുട : വെള്ളക്കെട്ട് ഒഴിവാക്കൻ ഏറെ കൊട്ടിഘോഷിച്ച് നഗരസഭാ നടപ്പാക്കിയ ഫുട്പാത് കം ഡ്രൈനേജ് പദ്ധതി കൊണ്ട് പ്രയോജനമില്ലാതായപ്പോൾ ചിലവാക്കിയ ലക്ഷങ്ങൾ വെള്ളത്തിൽ. ഇരിങ്ങാലക്കുട ബസ്റ്റാന്റ് പരിസരത്ത് ഐ ടി യു ബാങ്കിന് സമീപത്തെ വെള്ളക്കെട്ടാണ് വർഷങ്ങളോളം പരിഹാരമില്ലാതെ നിലനിൽക്കുന്നത്. മഴ ഒന്ന് കനത്താൽ ഏറെ ജനത്തിരക്കുള്ള ഈ ഭാഗം മുട്ടോളം വെള്ളത്തിലാണ്. അതുമാത്രമല്ല ഈ ഭാഗത്തെ ഷോപ്പിംഗ് കോംപ്ലെക്സിലേക്ക് വരുന്നവർക്ക് വഴിയടയുകയും ചെയ്യും. വെള്ളക്കെട്ട് ഒഴിവാക്കാനായി നിർമ്മിച്ച കാനയുടെ അശാസ്ത്രീയതയാണ്

ഇരിങ്ങാലക്കുട ടൗൺ ലൈബ്രറി ആൻഡ് റീഡിങ് റൂമിൽ ലഹരി വിരുദ്ധ ദിനാചരണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ലൈബ്രറി ആൻഡ് റീഡിങ് റൂം ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ക്ലാസ് ഖാദർ പട്ടേപ്പാടം ഉദ്‌ഘാടനം നിർവ്വഹിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ എം എൽ റാഫേൽ ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. ചടങ്ങിൽ ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ കെ ചന്ദ്രശേഖരൻ സ്വാഗതവും ജൂല രത്നാകരൻ നന്ദിയും പറഞ്ഞു.

പട്ടേപ്പാടം മഹല്ല് ഇർഷാദ്ദുൽ ഇസ്ലാം മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പട്ടേപ്പാടം : മഹല്ല് ഇർഷാദ്ദുൽ ഇസ്ലാം മദ്രസയിൽ പ്രവേശനോത്സവവും, മഹല്ല് അംഗങ്ങളിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്‌ നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ നല്കുകയും ചെയ്തു. മഹല്ല് ഖത്തീബ് അനസ് നദവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ സിദ്ധിക്ക് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രാഹിം വടക്കൻ, ഷുക്കൂർ റഹ്മാനി, അബ്ദുൾ കരിം മൗലവി, അബ്ദുൾ ഗഫൂർ മൗലവി, സെയ്തു മുഹമ്മദ്‌ ഹാജി, ബഷീർ.എം

Top