താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം

താണിശ്ശേരി : ലോകത്തിനു ഭാരതത്തിന്റെ മഹത്തായ സംഭാവനയായ യോഗ ,മനസ്സിനും ശരീരത്തിനും ഉണർവേകുന്ന ഒന്നാണെന്ന് ലോകം മുഴുവൻ മനസ്സിലാക്കിയിരിക്കുന്നു .അതിന്റെ ഭാഗമായി, താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ യോഗാദിനം ആചരിച്ചു.പ്രിൻസിപ്പൽ റവ സിസ്റ്റർ സെലിൻ നെല്ലംകുഴി, എഡ്യൂക്കേഷണൽ ഡയറക്ടർ റവ സിസ്റ്റർ മരിയ കണ്ണമ്പിള്ളി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ആഷ്‌ലി എന്നിവരുടെ സാനിധ്യത്തിൽ യോഗ വിദ്യാർഥികൾ യോഗാഭ്യാസമുറകൾ പ്രദർശിപ്പിച്ചു. ഇന്നത്തെ സാഹചര്യങ്ങളിൽ യോഗ അനുഷ്ഠിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു കുമാരി നൈമ

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ തസ്തികകള്‍ നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്ന് ബി.ജെ.പി – വെള്ളിയാഴ്ച നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച്

ഇരിങ്ങാലക്കുട : വര്‍ഷങ്ങളായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിലനിന്നിരുന്ന സര്‍ജ്ജറി സംബന്ധമായ സീനിയര്‍ സര്‍ജന്‍ തസ്തികയും സീനിയര്‍ അനസ്‌തേഷ്യ തസ്തികയും ഇല്ലാതാക്കാനുള്ള നീക്കം ഏത് വിധേനേയും തടയണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. എട്ട് പഞ്ചായത്തുകളിലേയും ഇരിങ്ങാലക്കുട നഗരസഭയിലേയും സാധാരണക്കാരായ രോഗികള്‍ക്കുള്ള ആശ്രയകേന്ദ്രമാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി. സര്‍ജ്ജന്‍ തസ്തിക ഇല്ലാതായാല്‍ ഈ പ്രദേശത്തെ സര്‍ജറി സംബന്ധമായ രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ വരും. സങ്കീര്‍ണ്ണമായ ശസ്ത്രക്രീയകള്‍ ചെയ്യുന്നതിനും അത്തരം ശസ്ത്രക്രീയകള്‍ക്ക് വിദഗ്ദ്ധമായി മയക്കം നല്‍കുന്നതിനും

വിജയൻ വധക്കേസ് : ‘മുടിയൻ സാഗാർ’ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കനാൽ ബേസിൽ വിജയൻ വധകേസിൽ താണിശ്ശേരി പാവടി പാലം "മുടിയൻ "സാഗാർ " എന്നറിയപ്പെടുന്ന റൗഡി സാഗർ (26) എന്നയാളെ ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാറും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. വിജയനെ കനാൽ ബേസിലെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ചു കയറി വെട്ടി കൊല്ലുന്നതിന് ഗുണ്ടാ തലവൻ രഞ്ജുവിന് ആയുധങ്ങൾ എത്തിച്ചു നൽകുകയും., പ്രതികളെ സംഭവസ്ഥലത്തെത്തിക്കുകയും , കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്തു നിന്നും

ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് ഹൈസ്കൂളിൽ യോഗ സംഗീതദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് ഹൈസ്കൂളിൽ യോഗ സംഗീതദിനം ആചരിച്ചു. വയലിനിസ്റ്റ് പ്രവീൺ പി ഹരി വയലിൻ വായിച്ചുകൊണ്ട് പരിപാടി ഉദ്‌ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് പി ടി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. നന്ദന കൃഷ്‌ണ, ലക്ഷ്മി കെ ജി എന്നിവരുടെ ക്ലാസ്സിക്കൽ സംഗീതം ശ്രദ്ധേയമായ്. ഹെഡ്മിസ്ട്രസ് സി.റോസ്‌ലെറ്റ്, റോസ് ആന്റണി, പവിത്ര രമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ യോഗ പ്രകടനവും നടന്നു.ഐറിൻ ജോജോ

പ്രൊഫ. മീനാക്ഷി തമ്പാനെ ആദരിക്കുന്നു : ജൂൺ 23 ശനിയാഴ്ച്ച ശ്രീനാരായണ ഹാളിൽ

ഇരിങ്ങാലക്കുട : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളമഹിളാ സംഘം തൃശൂർ ജില്ലാകമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ രാഷ്ട്രീയ മണ്ഡലത്തിലും മഹിളാ പ്രസ്ഥാനത്തിലും മായാത്ത മുദ്ര പതിപ്പിച്ച പ്രൊഫ മീനാക്ഷി തമ്പാന് എഴുപത്തിയേഴ് വയസ്സ് പൂർത്തിയാകുന്ന സന്ദർഭത്തിൽ ജൂൺ 23 ശനിയാഴ്ച്ച ശ്രീനാരായണ ഹാളിൽ സമാദരണ സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് അന്നേ ദിവസം കാലത്ത് 10 മണിക്ക് ‘കേരളിയ നവോത്ഥാനവും സ്ത്രീ സമൂഹവും’ എന്ന നവോത്ഥാന സെമിനാർ സുനിൽ പി ഇളയിടം വിഷയാവതരണം നടത്തും.

മഹാത്മാ എൽ പി , യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : മഹാത്മാ എൽ പി , യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു. യോഗാചാര്യൻ അശോകൻ ഗുരുക്കൾ  ഉദ്‌ഘാടനം നിർവ്വഹിച്ചു. ചെറുപ്പത്തിൽ തന്നെ യോഗയും പ്രാണായാമവും ധ്യാനവും പരിശീലിപ്പിച്ചു തുടങ്ങിയാൽ ആരോഗ്യമുള്ള ശരീരത്തോടൊപ്പം ആത്മവിശ്വാസവും ക്രിയാത്മകതയും ഇച്ഛാശക്തിയും കുട്ടികളിൽ രൂപപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശരീരത്തെയും മനസ്സിനെയും ശാന്തമാക്കുമ്പോൾ മനസ്സ് കൂടുതൽ ഏകാഗ്രമാവുകയും കുട്ടികളുടെ പഠനം മെച്ചപ്പെടുകയും ചെയ്യുന്നതിനായി യോഗാസനവതരണവും നടന്നു. പ്രധാന അദ്ധ്യപിക ഇ ബി ജിജി സ്വാഗതവും

സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനാചരണം സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാഭാസ ഉപഡയറക്ടർ എൻ.ആർ .മല്ലിക ഉദ്‌ഘാടനം നിർവ്വഹിച്ചു.

സ്പാനിഷ് ചിത്രം ‘ഐ ഡ്രീം ഇൻ അനദർ ലാംഗ്വേജ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായേക്കാവുന്ന ഭാഷയുടെ സംരക്ഷണത്തിനായി ഭാഷാസ്നേഹിയായ മാർട്ടിൻ നടത്തുന്ന ശ്രമങ്ങളുടെ കഥ പറയുന്ന സ്പാനിഷ് ചിത്രമായ 'ഐ ഡ്രീം ഇൻ അനദർ ലാംഗ്വേജ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് ജൂൺ 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മെക്സിക്കൻ വനാതിർത്തിയിൽ ജീവിക്കുന്ന ആത്മസുഹൃത്തുക്കളായിരുന്ന ഇശ്വാറോയും എവറിസ്റ്റേയും തമ്മിൽ സംസാരിച്ചിട്ട് അമ്പത് വർഷങ്ങൾ കഴിഞ്ഞു. സിക്രിൽ എന്ന ഇവരുടെ

കാർ വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോർമറും ഇടിച്ചു തകർത്തു

കാട്ടൂർ : കാട്ടൂർ പോലീസ് സ്റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെ അമിത വേഗത്തിൽ വന്ന കാറ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റും ട്രാൻസ്ഫോർമറും ഇടിച്ചു തകർത്തു. പോസ്റ്റും റോട്ടിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കൊന്നും പറ്റിയില്ല.

Top