നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടും മുറിച്ചുമാറ്റിയില്ല, ഒടുവിൽ മരം വീണു ഗതാഗതം മുടങ്ങി

വല്ലക്കുന്ന് : വർഷങ്ങളായി അപകടസ്ഥിതിയിലുള്ള വല്ലക്കുന്ന് മുരിയാട് റോഡിലെ ചിറക്ക് സമീപമുള്ള കൂറ്റൻ രണ്ടു മരങ്ങളിൽ ഒന്ന് ബുധനാഴ്ച രാത്രി റോഡിനു കുറുകെ വീണ് ഗതാഗതം മുടങ്ങി. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു കമ്പികൾ റോഡിൽ വീണു. ഈ സമയം വാഹങ്ങൾ ഇല്ലാതിരുന്നതു മൂലം വൻ ദുരന്തം ഒഴിവായി. ഈ മരങ്ങൾ അപകടാവസ്ഥയിലന്നെന്നും, ഇവ മുറിച്ചു മാറ്റാൻ നാട്ടുകാർ ആളൂർ പഞ്ചായത്തി നിവേദനം നിരവധി നൽകിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു അധികൃതർ. ഇരിങ്ങാലക്കുടയിൽ

ക്രൈസ്റ്റ് കോളേജിൽ ലോകകപ്പ് പ്രവചന മത്സരം

ഇരിങ്ങാലക്കുട : റഷ്യൻ ലോക കപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഫലം പ്രവചിച്ച് കായിക മാമാങ്കത്തിൽ പങ്കാളികളാവുകയാണ് ക്രെസ്റ്റ് കാമ്പസ്. സെമി ഫൈനൽ കളിക്കുന്ന നാല് ടീമുകൾ, ഒന്നാമതും രണ്ടാമതും എത്തുന്ന ടീമുകൾ എന്നിവരെ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പ്രവചിക്കാം. ഒട്ടേറെ ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്ത ക്രൈസ്റ്റിലെ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രവചന മത്സരം പ്രിൻസിപ്പൽ ഡോ.മാത്യു പോൾ ഊക്കൻ ഉദ്ഘാടനം ചെയ്തു വിജയികൾക്ക് ഒരു ഫുട്ബോൾ സമ്മാനമായി നൽകും. വൈസ്

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ യോഗവാരത്തിനു തുടക്കമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിoഗ്, ഇരിഞ്ഞാലക്കുട എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന യോഗവാരത്തിനു തുടക്കമായി. പഞ്ചഗവ്യ മെഡിക്കൽ പ്രാക്ടീഷ്ണർ ബേബിലാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാറി വരുന്ന ജീവിതചര്യയ്ക്ക് അനുസരിച്ച് യോഗ അഭ്യസിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തുടർന്ന് വളണ്ടിയേഴ്സിന് രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന യോഗ പരിശീലനം നൽകി. എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജോയന്റ് ഡയറക്ടർ ഫാ: ജോയ് പയ്യപിള്ളി,

കാരുമാത്ര ഗവൺമെന്റ് യു പി സ്കൂളിൽ വായനാദിനം ആചരിച്ചു

കാരുമാത്ര : കാരുമാത്ര ഗവൺമെന്റ് യു പി സ്കൂളും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി നടത്തിയ വായനാ പക്ഷാചരണ ഉദ്‌ഘാടനം കാരുമാത്ര വിജയൻ മാസ്റ്റർ നിർവ്വഹിച്ചു. എസ് എം സി ചെയർമാൻ ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സുധീഷ് അമ്മ വീട് മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാദ്ധ്യപിക മെർലിൻ ജോസഫ്, വായനശാല പ്രതിനിധി ഷാഹുൽ ഹമീദ്,അദ്ധ്യാപകരായ മഞ്ജു വി എൻ, മേഘ്ന പി കെ, രജനി കെ ബി എന്നിവർ സംസാരിച്ചു

കരുവന്നൂർ ബാങ്കിൽ ഞാറ്റുവേല ചന്ത 22 മുതൽ

കരുവന്നൂർ : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കായത്തുംക്കര നേഴ്സറിയുടെയും ഇരിങ്ങാലക്കുട ജൈവ കർഷക ക്ഷേമ സഹകരണ സംഘത്തിന്റെയും സഹകരണത്തോടെ ജൂൺ 22 മുതൽ 28 വരെ ബാങ്കിന്റെ കരുവന്നൂരിലുള്ള ഹെഡ് ഓഫീസ് മുറ്റത്ത് ഞാറ്റുവേലചന്ത ആരംഭിക്കുന്നു. ജൂൺ 22 വെള്ളിയാഴ്ച രാവിലെ 9:30ന് പ്രൊഫ. കെ യു അരുണൻ എം എൽ എ ഉദ്‌ഘാടനം നിർവ്വഹിക്കും. പച്ചക്കറി വിത്തുകൾ, തൈകൾ, വളം, ജൈവ കീടനാശിനികൾ, ഗ്രോ ബാഗ്,

റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ ഗംഗാധരൻ അന്തരിച്ചു

ഇരിങ്ങാലക്കുട : ചെട്ടിപറമ്പ് മുരിന്തല മാധവൻപിള്ള മകൻ റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ ഗംഗാധരൻ (91) അന്തരിച്ചു. മക്കൾ : ഡോ സുനിൽ, സുധീപ് (സിൻഡിക്കേറ്റ് ബാങ്ക് മാനേജർ). മരുമക്കൾ : ബീന, ഡോ മജ്ഞുള. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.

Top