കാസറ്റ് കടയിൽനിന്ന് കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം റോഡിലെ ഫെയിം കാസറ്റ് കടയിൽ നടന്ന റെയ്‌ഡിൽ എക്സൈസ് കഞ്ചാവ് പിടികുടി. 25 ഗ്രാം കഞ്ചാവുമായി ഓലക്കൊട്ട് ഷാജിയെ (53) എക്സൈസ് ഇൻസ്‌പെക്ടർ എം ഓ വിനോദും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രീവെന്റിവ് ഓഫീസർമാരായ ഈ പി ദബോസ്, കെ എ ജയദേവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു കെ എ , എം എൽ റാഫേൽ, പി എ ഗോവിന്ദൻ, ഡ്രൈവർ ഷാജു ടി ആർ

കരുവന്നൂരിൽ നാല്പതിനായിരത്തോളം വാഴകൾ വെള്ളത്തിനടിയിൽ

കരുവന്നൂർ : കരുവന്നൂർ പ്രദേശത്ത് വ്യാപകമായ കാറ്റും മഴയും വെള്ളപ്പൊക്കവും മൂലം നാല്പതിനായിരത്തോളം നേന്ത്രവാഴകൾ വെള്ളത്തിനടിയിലായി. കരുവന്നൂർ വി എഫ് പി സി കെ സ്വാശ്രയ കർഷക സമിതി പരിധിയിലുള്ള കരുവന്നൂർ, പൊറത്തിശ്ശേരി, പനംകുളം, കൊക്കിരിപ്പള്ളം ആറാട്ടുപുഴ, തുടങ്ങിയ പ്രദേശങ്ങളിലാണ് ഏകദേശം നാല്പതിനായിരത്തോളം നേന്ത്രവാഴകൾ വെള്ളത്തിനടിയിലായത്. ഈ പ്രദേശത്തെ കർഷകർ വിവിധ ബാങ്കുകളിൽ നിന്നും ലോണെടുത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. വിളവെടുപ്പിന് ഇനിയും രണ്ട് മാസം ശേഷിച്ചിരിക്കെ കുലച്ച നേന്ത്രവാഴകൾ മുഴുവനായും

ക്രൈസ്റ്റ് ടെക്നിക്കൽ അക്കാദമി വിദ്യാർത്ഥി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ മാനേജ്‌മെന്റ് മുൻ കൈയ്യെടുക്കണം : പ്രൊഫ . കെ യു അരുണൻ എം എൽ എ

ഇരിങ്ങാലക്കുട : കോഴ്‌സുകൾ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച മാനേജ്മെൻറ്റിനെതിരെ ക്രൈസ്റ്റ് ടെക്‌നിക്കൽ അക്കാഡമിയിലെ വിദ്യാർത്ഥികൾ നാലുദിവസമായി നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ മാനേജ്‌മെന്റ് മുൻ കയ്യെടുക്കണമെന്ന് പ്രൊഫ. കെ യു അരുണൻ എം എൽ എ ആവശ്യപ്പെട്ടു. നിരാഹാരപന്തലിൽ വിദ്യാർത്ഥികളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി പ്രേമരാജൻ, ഉല്ലാസ് കളക്കാട്ട്, മനോജ് കുമാർ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു അംഗീകാരമില്ലാത്ത കോഴ്‌സുകൾ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്‌ രണ്ടേകാൽ ലക്ഷത്തോളം രൂപ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയ

ഇരിങ്ങാലക്കുട പ്രസ് ക്ലബിന് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്‍റെ 29-ാമത്തെ വാർഷിക പൊതുയോഗം നടന്നു. പ്രമുഖ കാരിക്കേച്ചർ താരം രാജേഷ് തംബുരു യോഗത്തിന്‍റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രസ് ക്ലബ്ബിന്‍റെ പുതിയ ഭാരവാഹികളായ് പ്രസിഡന്‍റ് - കെ കെ ചന്ദ്രൻ, സെക്രട്ടറി - വി ആർ സുകുമാരൻ, വൈസ് പ്രസിഡന്‍റ് - റിയാസുദിൻ, ജോയിന്‍റ് സെക്രട്ടറി ഉണ്ണികൃഷ്‌ണൻ, ട്രഷറർ- വർദ്ധനൻ, കമ്മിറ്റി മെമ്പർമാർ - ടി ജി സിബിൻ, മൂലയിൽ വിജയകുമാർ, ഓഡിറ്റർ - ശ്രീനിവാസൻ

സെന്‍റ് ജോസഫ് കോളേജിൽ ‘ബ്ലഡ് ഡോണേഴ്സ് ഡേ’ ആഘോഷിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ് കോളേജിൽ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോണേഴ്സ് 'ശ്രേഷ്ഠം 2018 ' ഏറെ വ്യത്യസ്തമായി ആഘോഷിച്ചു. വൃക്ക ദാതാക്കളേയും രക്ത ദാതാക്കളേയും ആദരിക്കുന്ന ചടങ്ങിൽ സെന്‍റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഇസബെൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി വൃക്ക ദാനം നടത്തി മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമാതൃകകളായ്‌ തീർന്ന സെന്‍റ് ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ.

കിണറ്റിൽ വീണ് മരണപ്പെട്ടു

കാട്ടൂർ : കഴിഞ്ഞ ദിവസം ദുബായ്മൂലയിലുള്ള പിച്ചിരിക്കൽ അനൂപ് എന്നയാളുടെ പറമ്പിൽ കിണർ കുഴിച്ച് കൊണ്ടിരുന്ന കരീപ്പുള്ളി വീട്ടിൽ കുഞ്ഞയ്യപ്പൻ മകൻ ശിവരാമൻ(64), കാട്ടൂർ തിയ്യത്തുപറമ്പിൽ വീട്ടിൽ വേലായുധൻ, (63 ) എന്നിവർ കിണറ്റിൽ നിന്ന് മുകളിലേക്ക് കയറി കിണറിന്റെ അരികിൽ നിൽക്കുന്ന സമയം കാൽ വഴുതി കിണറ്റിലേക്ക് വീഴുകയും തുടർന്ന് ഇരുവരെയും കരാഞ്ചിറ മിഷ്യൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശിവരാമൻ മരണപ്പെടുകയും ഗുരുതരമായി പരിക്കേറ്റ വേലായുധൻ വെൻറിലേറ്ററിലുമാണ്. മരണപ്പെട്ട ശിവരാമന്‍റെ

Top