അപകട മരണക്കേസിൽ ഇടിച്ച വാഹനത്തിന് പകരം മറ്റൊരു വാഹനം ഹാജരാക്കിയവർ പിടിയിൽ

കാട്ടൂർ : വാഹന അപകട മരണക്കേസിൽ ഇടിച്ച വാഹനത്തിന് പകരം മറ്റൊരു വാഹനം ഹാജരാക്കിയ കേസിൽ രണ്ട് പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 6ന് രാവിലെ എടക്കുളത്ത് വെച്ച് കൂനാക്കം പുളളി സിദ്ധാർത്ഥൻ (76 ) എന്നയാൾ ബൈക്ക് ഇടിച്ച് പരിക്കേൽക്കുകയും തുടർന്ന് ചികിത്സയിലിരിക്കെ 10 ന് മരണപ്പെടുകയും ചെയ്തത്. അരിപ്പാലം ചക്കാലക്കൽ സെഫിൻ ഫ്രാൻസിസ്(21 ) എന്നയാളാണ് സംഭവ സമയം വാഹനം ഓടിച്ചത്. സംഭവ സമയം ഇയാളുടെ

ഒരേ ദിവസം 2 വധശ്രമo നടത്തിയ ഗുണ്ടാസംഘത്തിലെ പ്രധാനികൾ പിടിയിൽ

ഇരിങ്ങാലക്കുട : കോണത്തുകുന്നിൽ രാത്രി വീട്ടിൽ കയറി യുവാവിനെയും ഭാര്യയെയും വെട്ടി കൊല്ലാൻ ശ്രമിക്കുകയും, അന്നു രാത്രി തന്നെ മാള കാവനാട് വച്ച് വഴിയാത്രക്കാരനെ വടിവാളുകൊണ്ടു വെട്ടാൻ ഓടിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളായ ഗുണ്ടാസംഘത്തിലെ പ്രധാനികളെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. കോണത്തുകന്ന് കോടുമാടത്തി വീട്ടിൽ ടോം ജിത്തിനെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി വടിവാളുകൊണ്ടു വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ പൊറത്തുശ്ശേരി മുതിരപറമ്പിൽ പ്രവീൺ (20) മുപ്ലിയം കളത്തിൽ പണ്ടാരപറമ്പിൽ വീട്ടിൽ

വാഹനാപകടത്തിൽ പരിക്കേറ്റ് മൂന്ന് വർഷമായി ചികിത്സയിലായിരുന്ന ആൾ മരിച്ചു

താണിശ്ശേരി : വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ മൂന്ന് വർഷമായി ചികിത്സയിലായിരുന്ന താണിശ്ശേരി മേനാത്ത് അശോകൻ (65 ) അന്തരിച്ചു. ഇരിങ്ങാലക്കുടയിലെ പ്രമുഖ വസ്തു ഇടനിലക്കാരനായിരുന്നു. സംസ്‍കാരം വെള്ളിയാഴ്ച 4 മണിക്ക് താണിശ്ശേരിയിലുള്ള സ്വവസതിയിൽ. ഭാര്യ പ്രമീള. മകൻ ആദർശ്, മരുമകൾ അപർണ.

കാറുകൾ ഇടിച്ചു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു

കിഴുത്താണി : നിയന്ത്രണംവിട്ട കാർ കിഴുത്താണി ആലിന് സമീപം വൈദ്യുതി പോസ്റ്റിനോട് ചേർന്നു പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിന്റെ പുറകിൽ ഇടിച്ചു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. കെ.എസ്.ഇ. ബി. ജീവനക്കാർ ഉടൻ തന്നെ സ്ഥലത്ത് എത്തി 11 കെ.വി.ലൈൻ ഓഫ്‌ ചെയ്തതിനാൽ വലിയ അപകടം ഒഴിവായി.

Top