യുവജന കൂട്ടായ്മയിൽ നിർദ്ധന കുടുംബത്തിന് തിരികെ കിട്ടിയത് തല ചായ്ക്കാനുള്ള ഒരിടം

ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും പെട്ട് കരൾ രോഗബാധിതനായ ഇരിങ്ങാലക്കുട എസ്.എൻ.നഗർ കൈപ്പുള്ളിത്തറ കുറ്റിക്കാടൻ സുബ്രമണ്യൻന്റെ വീടിന് മുകളിൽ തേക്ക്മരം കടപുഴകി വീണു. സുബ്രനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉൾപ്പടെ നാല് പേരാണ് കൊച്ചു കൂരയിൽ കഴിഞ്ഞിരുന്നത്. മരം വീണ വിവരം അറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഉടൻ തന്നെ മരം മുറിച്ചു മാറ്റി. ചോർന്നൊലിച്ചിരുന്ന വീടിന്റെ ഓലമേഞ്ഞ മേൽകൂരയിൽ ടാർപോയ വിരച്ച് ചോർച്ചയും മാറ്റി സാമൂഹ്യ നീതി വകുപ്പ്

മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി

ആനന്ദപുരം : മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് ഇഎംഎസ് ഹാളിൽ തുടക്കമായി. റൂറൽ ബാങ്കിന്‍റെ നേതൃത്വത്തിൽ വിവിധ നഴ്സറികളുടെ സഹകരണത്തോടെയാണ് ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എ.മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, മുരിയാട് പഞ്ചായത്തംഗംങ്ങളായ മോളി ജേക്കബ്, കെ.വൃന്ദകുമാരി, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.സി.അജിത്,

ജി ജി.എച്ച്.എസ്.സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി

ഇരിങ്ങാലക്കുട : റംസാനോടനുബന്ധിച്ച് ജി ജി.എച്ച്.എസ്.സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി. സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ടി.വി.രമണി ഉദ്‌ഘാടനം നടത്തി. ബിന വി.എസ്. ഹേന കെ.ആർ ഷർമ്മിള ചിദംബരം, സി.എസ്.അബ്ദുൾ ഹഖ് എന്നിവർ സംസാരിച്ചു.

പ്രൊഫ. മീനാക്ഷി തമ്പാനെ ആദരിക്കുന്നു : ജൂൺ 23 ശനിയാഴ്ച്ച ശ്രീനാരായണ ഹാളിൽ

ഇരിങ്ങാലക്കുട : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളമഹിളാ സംഘം തൃശൂർ ജില്ലാകമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ രാഷ്ട്രീയ മണ്ഡലത്തിലും മഹിളാ പ്രസ്ഥാനത്തിലും മായാത്ത മുദ്ര പതിപ്പിച്ച പ്രൊഫ മീനാക്ഷി തമ്പാന് എഴുപത്തിയേഴ് വയസ്സ് പൂർത്തിയാകുന്ന സന്ദർഭത്തിൽ ജൂൺ 23 ശനിയാഴ്ച്ച ശ്രീനാരായണ ഹാളിൽ സമാദരണ സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് അന്നേ ദിവസം കാലത്ത് 10 മണിക്ക് 'കേരളിയ നവോത്ഥാനവും സ്ത്രീ സമൂഹവും' എന്ന നവോത്ഥാന സെമിനാർ സുനിൽ പി ഇളയിടം വിഷയാവതരണം നടത്തും.

ബാങ്കുകളിൽ നിന്ന് 30 കോടി വായ്പയെടുപ്പിച്ചു തട്ടിപ്പ് നടത്തി പ്രതിയെ തെളിവെടുപ്പിനായി ഇരിങ്ങാലക്കുടയിൽ കൊണ്ടുവന്നു

ഇരിങ്ങാലക്കുട : സ്വർണാഭരണ നിർമാണ ശാലയുടെ പേരിൽ ബിസിനസ്സ് പാർട്ണർമാരെ കൊണ്ട് വിവിധ ബാങ്കുകളിൽനിന്ന് 30 കോടി രൂപയുടെ വായ്പയെടുപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പൊഞ്ഞനം മുളങ്ങാടൻ വീട്ടിൽ സുരേഷിനെ ഇരിങ്ങാലക്കുട ഫെഡറൽ ബാങ്ക് നട ബ്രാഞ്ചിലും കരൂർ വൈശ്യ ബാങ്കിലും തെളിവെടുപ്പിനായി കൊണ്ടുവന്നു. ഫെഡറൽ ബാങ്കിൽനിന്നും 8 കോടി രൂപയും കരൂർ വൈശ്യ ബാങ്കിൽനിന്നും 95 ലക്ഷവുമാണ് സുരേഷ് വായ്പ്പ തട്ടിപ്പു നടത്തിയത്. എറണാകുളം നോർത്ത് സി

ഗ്രാമങ്ങളിൽ വേൾഡ് കപ്പ് തരംഗം

ഇരിങ്ങാലക്കുട : കാൽപന്ത് കളിയുടെ ആവേശം കാലവർഷത്തിലും ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും അലതല്ലുന്നു. ഗ്രാമപ്രദേശങ്ങൾ ഫ്ളക്സ്‌ കൊണ്ടും തോരണങ്ങൾ കൊണ്ടും നിറഞ്ഞു. ഓരോ പ്രദേശങ്ങളിലും അർജന്റീന, ബ്രസീൽ ആരാധകർ തമ്മിൽ പ്രചാരണത്തിന് മത്സരമാണ് . കൂട്ടമായിരുന്ന് കളികാണാനുള്ള സൗകര്യങ്ങളും പലയിടത്തും ഒരുക്കി കഴിഞ്ഞു. മഴയും വൈദ്യുതിയും ചതിക്കുമോ എന്ന ആശങ്ക മാത്രമേ ഫുട്‍ബോൾ ആരാധകർക്കിപ്പോഴുള്ളൂ.

‘ജപ്പാനീസ് വൈഫ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : നടിയും സംവിധായികയുമായ അപർണ്ണ സെന്നിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ 'ജപ്പാനീസ് വൈഫ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുൺ 15 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. തൂലികാ സൗഹൃദത്തിലൂടെ പരിചയപ്പെടുന്ന ജപ്പാൻകാരി പെൺകുട്ടിയുമായി പരസ്പരം കാണാതെ ബംഗാൾ ഉൾഗ്രാമത്തിലെ അദ്ധ്യാപകൻ വർഷങ്ങളോളം പുലർത്തുന്ന സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയും കഥയാണ് ബംഗാളി ചിത്രം പറയുന്നത്. 2010 ലെ ഹിഡൻ ജെംസ് ഫെസ്റ്റിവലിൽ മികച്ച ചിത്രം, മികച്ച

വായനാപക്ഷാചരണം: ഇരിങ്ങാലക്കുടയിൽ വിപുലമായ ഒരുക്കങ്ങൾ

ഇരിങ്ങാലക്കുട : ജൂൺ 19 മുതൽ ജൂലായ് 7 വരെ നടത്തുന്ന വായനാപക്ഷാചരണം വൻ വിജയമാക്കുന്നതിന് ഇരിങ്ങാലക്കുടയിൽ വിപുലമായ ഒരുക്കങ്ങൾ. പക്ഷാചരണത്തിന്റെ ഉദ്ഘാടനം 19നു ഇരിങ്ങാലക്കുട എസ്.എൻ ഹയർ സെക്കന്ററി സ്കൂളിൽ ബേബി ടീച്ചർ എഴുതിയ ‘ കുടമണി കെട്ടിയ ആട്ടിൻ കുട്ടി’ എന്ന കുട്ടികളുടെ നോവൽ പ്രകാശനം ചെയ്തുകൊണ്ട് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ നിർവ്വഹിക്കും. ബ്ലോക്ക് റിസോഴ്സ് സെന്ററിൽ കൂടിയ അദ്ധ്യാപക പ്രതിനിധികളുടേയും ലൈബ്രറി കൌൺസിൽ ഭാരവാഹികളുടേയും

Top