കാട്ടൂർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ പുതിയ ലാബ് കെട്ടിടം

കാട്ടൂർ : കാട്ടൂർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ പുതിയതായി നിർമ്മിച്ച ലാബ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം സി. എൻ. ജയദേവൻ എം.പി നിർവ്വഹിച്ചു. എംപി ഫണ്ടിൽ നിന്നും അനുവദിച്ച 21.50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സുജാത, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് വലിയപറമ്പിൽ, ജില്ലാ പഞ്ചായത്തംഗം എൻ.കെ. ഉദയപ്രകാശ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത്

കൂടൽമാണിക്യം കച്ചേരിപ്പറമ്പിലെ കെട്ടിടങ്ങൾ ദേവസ്വം വാടകക്ക് നൽകുന്നു

ഇരിങ്ങാലക്കുട : വർഷങ്ങളുടെ നിയമ പോരാട്ടങ്ങൾക്ക് ശേഷം കൂടൽമാണിക്യം ദേവസ്വത്തിന് തിരികെ ലഭിച്ച ഇരിങ്ങാലക്കുട ആൽത്തറക്ക് സമീപമുള്ള കച്ചേരിപ്പറമ്പിലെ വിവിധ കെട്ടിടങ്ങളും, മൂന്നുപീടിക സംസ്ഥാന പാതയരികിലെ എൻ എസ് എസ് സ്കൂളിന് സമീപമുള്ള കുളത്തുംപടി പറമ്പിലെ കെട്ടിട മുറികളും താത്കാലികാടിസ്ഥാനത്തിൽ പ്രതിമാസ വാടകക്ക് നല്കുവാൻ തീരുമാനിച്ചു. ജൂൺ18, 3 മണിക്ക് മുൻപ് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഫോൺ 04802826631

ക്രൈസ്റ്റ് ടെക്‌നിക്കൽ അക്കാഡമി വിദ്യാർത്ഥികൾ സി.എം.ഐ സഭയുടെ ആശ്രമത്തിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിൽ

ഇരിങ്ങാലക്കുട : അംഗീകാരമില്ലാത്ത കോഴ്‌സുകൾ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്‌ രണ്ടേകാൽ ലക്ഷത്തോളം രൂപ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയ ക്രൈസ്റ്റ് ടെക്‌നിക്കൽ അക്കാഡമി മാനേജ്മെൻറ്റിന്‍റെ വിദ്യാർത്ഥി വഞ്ചനക്കെതിരെ ക്രൈസ്റ്റ് കോളേജിന്‍റെ സമീപത്തെ സി എം ഐ സഭയുടെ ആശ്രമത്തിനു മുന്നിൽ ബുധനാഴ്ച മുതൽ വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിൽ. 2012 ൽ എ ഐ സി ടി ഇ അംഗീകാരം നഷ്ടപ്പെടുകയും തുടർന്ന് 2013 മുതൽ സുപ്രീം കോടതി സ്റ്റേ ചെയ്ത ഇൻസ്റ്റിട്യൂട്ട് ഓഫ്

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ എ ബി വി പി അനുമോദിക്കുന്നു

ഇരിങ്ങാലക്കുട : എസ് എസ് എൽ സി , പ്ലസ് ടൂ തലങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ എ ബി വി പി യുടെ ആഭിമുഖ്യത്തിൽ ജൂൺ 16 ന് ശനിയാഴ്ച്ച കാലത്ത് 10 മണിക്ക് സിന്ധു തിയേറ്ററിന് എതിർ വശത്തുള്ള പ്രിയ ഹാളിൽ അനുമോദിക്കും. കേരള വർമ്മ കോളേജ് റിട്ടയേർഡ് പ്രൊഫ. ഡോ. കെ അരവിന്ദാക്ഷൻ ചടങ്ങിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കും.എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറി

സെന്റ് ജോസഫ്‌സ് കോളേജിൽ ബോട്ടണി വിഭാഗം ദേശിയ സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടുകൂടി ബോട്ടണി വിഭാഗം ദേശിയ സെമിനാർ സംഘടിപ്പിച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക്ക് മാലിന്യവും അതിന്റെ നിർമ്മാർജ്ജനവും എന്ന വിഷയത്തെകുറിച്ചാണ് സെമിനാർ നടത്തിയത്.മാഗ്ലൂർ മറൈൻ ആന്റ് കോസ്റ്റൽ സർവ്വേ ഡിവിഷൻ ഡയറക്ടർ ഡോ.എ ഡി ദിനേശ് സെമിനാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. സെമിനാർ നടപടികളുടെ പ്രകാശനം കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ കെമിക്കൽ എൻജിനിയറിങ് വിഭാഗം മേധാവി ഡോ.

അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പിന് ക്ഷാമം: അപേക്ഷകരും പരാതിക്കാരും വലയുന്നു

ഇരിങ്ങാലക്കുട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  അപേക്ഷകളിലും പരാതികളിലും ഒട്ടിക്കേണ്ട 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ലഭ്യമല്ലാത്തതിനാൽ 1 രൂപയുടെ 5 എണ്ണം അപേക്ഷകളിൽ ഒട്ടിച്ചു നൽകേണ്ട അവസ്ഥയാണിപ്പോൾ. പലപ്പോഴും അപേക്ഷ പേപ്പറിൽ ഇതിന് സ്ഥലമില്ലാത്ത അവസ്ഥയും ഉണ്ടാകുന്നു. ക്ഷാമം നേരിടുന്ന 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നാണ് പൊതുജനാഭിപ്രായം

കുടുംബ സംഗമവും, സ്വലാത്ത് മജ് ലിസും, ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

കരൂപ്പടന്ന : അല്‍-അന്‍വാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊടുങ്ങല്ലൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരൂപ്പടന്ന ജെ ആൻഡ് ജെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് കുടുംബ സംഗമം, പഠന ക്ലാസ്സ്, സ്വലാത്ത് മജ് ലിസ്, ഇഫ്ത്താര്‍ സംഗമം എന്നിവ സംഘടിപ്പിച്ചു കൊടുങ്ങല്ലൂര്‍ മേഖല കമ്മിറ്റി ചെയര്‍മാന്‍ അസ്സയിദ് മുസ്തഫ ദര്‍വേശ് തങ്ങള്‍ ചാപ്പാറ യുടെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കടലായി അഷറഫ് മൗലവി ആമുഖ പ്രസംഗം

എ ഐ വൈ എഫ് ജവഹർ യൂണിറ്റ് പഠനോപകരണ വിതരണവും വൃക്ഷതെെനടീലും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഐ വൈ എഫ് ഇരിങ്ങാലക്കുട ടൗൺ കമ്മിറ്റിക്ക് കീഴിലെ ജവഹർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും വൃക്ഷതെെ നടീലും എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ സി ബിജു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ എസ് പ്രസാദ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വി.ആർ.രമഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സച്ചു, കെ എസ് പ്രദീപ്, ശരത്ത് എന്നിവർ

കമ്മ്യൂണിറ്റി ഡവലപ്മെന്റ് ത്രൂപോളിടെക്നിക്ക് വെള്ളാങ്ങല്ലൂരിൽ

വെള്ളാങ്ങല്ലൂർ : സാങ്കേതിക വിദ്യാഭ്യാസം സാധാരണ ജനങ്ങളുടെ വീട്ടുവാതില്കൽ എത്തിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് മാനവവിഭവശേഷി വകുപ്പിന്റെ കീഴിൽ തൃശൂർ ഗവൺമെന്റ് വിമൻസ് പോളിടെക്ക്നിക്ക്സിന്റെ എക്സ്റ്റൻഷൻ സെന്റർ വെള്ളാങ്ങല്ലൂർ നടുവന്ത്രയിലെ ബുസ്താനിയാ ബോർഡിങ് ഹോമിൽ ആരംഭിക്കുന്നു. സെന്ററിലെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നതിനായി നെടുപുഴ ഗവൺമെന്റ് വിമൻസ് പോളി ടെക്‌നിക്ക് കോളേജ് പ്രിൻസിപ്പലും ;ചീഫ് കോർഡിനേറ്ററുമായ എ എസ് ചന്ദ്രകാന്ത, കൺസൽട്ടൻറ് എൻ രാമചന്ദ്രൻ, ഇന്റേണൽ കോർഡിനേറ്റർ എസ് സുനിൽകുമാർ, വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ്

നെല്ല്സംഭരണം : സപ്ലൈകോയും മില്ലുടമകളും കർഷകരെ ചൂഷണം ചെയുന്നു – കോൾകർഷകർ

ഇരിങ്ങാലക്കുട : കോൾ കർഷകരെ സപ്ലൈകോ യും മില്ലുടമകളും ഒത്തു ചേർന്ന് ചൂഷണം ചെയുന്നത് പരിഹാരം കാണാതെ സർക്കാർ അവലംബിക്കുന്ന മൗനത്തിൽ കർഷകർക്ക് പ്രതിഷേധം. കരുവന്നൂർ പുഴയുടെ തെക്കുഭാഗത്തെ കോൾ കർഷകർ തൃശൂർ ജില്ലാ കോൾകർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 16 തിയതി കിഴുത്താണി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ കോൾകർഷക കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് പത്ര സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ജില്ലാ കോൾകർഷക സംഘം പ്രസിഡന്റ് എൻ എം ബാലകൃഷ്‌ണൻ

Top