ഗര്‍ഭിണിയായ പശുവിന് പേവിഷബാധ

ഇരിങ്ങാലക്കുട : അഞ്ചു മാസം ഗര്‍ഭിണിയായ പശുവിന് പേവിഷബാധയേറ്റിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. മുരിയാട് പഞ്ചായത്തിലെ തുറവന്‍കാട് പ്രദേശത്തെ ചക്കാലമറ്റത്ത്‌ചെമ്പോട്ടി വര്‍ഗീസും സഹോദരന്‍ ജോയിയും കൂടി നടത്തുന്ന ചെറിയ ഫാമിലെ പശുവിനാണ് പേപ്പട്ടി വിഷബാധയേറ്റത്. കഴിഞ്ഞ മാസം ഒരു കാളയ്ക്കും രണ്ട് കാളക്കുട്ടികള്‍ക്കും പേപ്പട്ടി വിഷബാധയേറ്റിനെ തുടര്‍ന്ന് അവ ചത്തിരുന്നു. കാളയുടെ വായയില്‍ നിന്ന് നുരയും പതയും വരികയും ഭക്ഷണമോ വെളളമോ കഴിക്കാതിരുന്നിനെ തുടർന്ന് ചാവുകയും ചെയ്തു. അന്ന് കാളയ്ക്ക് പാമ്പിന്റെ കടിയേങ്ങാനും

മോഷണശ്രമത്തിനിടെ യുവാവ് പിടിയിൽ

പുല്ലൂർ : സെയിൽമാൻ എന്ന വ്യാജേന പട്ടാപകൽ സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന യുവാവിനെ പോലീസ് പിടികൂടി . ആനുരുളി പൊതു മ്പുചിറ വീട്ടിൽ കൃഷ്ണന്റെ വെട്ടിൽ പട്ടാപകൽ മോഷണത്തിന് ശ്രമിച്ച കുറ്റിച്ചിറ കൈതാരത്തു വീട്ടിൽ സെബാസ്റ്റ്യൻ പോൾ (26 ) എന്നയാളെയാണ് ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും പിടികൂടിയത്  ആനുരുളിയിലെ വീടിന്റെ പുറകുവശത്തെ വാതിൽ വഴി അകത്തു കടന്ന് അലമാരിയിൽ നിന്നും

സന്തോഷ് ട്രോഫി താരം അനുരാഗിന് സ്വീകരണം നൽകി

മാപ്രാണം : തളിയക്കോണം എസ് എൻ കലാവേദിയുടെ ഫുട്ബോൾ ക്യാമ്പിന്‍റെ ആഭിമുഖ്യത്തിൽ സന്തോഷ് ട്രോഫി താരം അനുരാഗിന് സ്വീകരണം നൽകി. ക്യാമ്പ് കോച്ച് രാമു മൂർക്കനാട് മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ടി.എസ്. ബൈജു ഉപഹാരസമർപ്പണം നടത്തി. ക്യാമ്പ് എല്ലാദിവസവും രാവിലെ 6 മുതൽ 7 മണി വരെയാണ്. ഇത്തരം ക്യാമ്പുകൾക്ക് നഗരസഭ പ്രോത്സാഹനം നൽകണമെന്നും ക്യാമ്പിലാവശ്യമുയർന്നു.

സെന്‍റ് ജോസഫ്‌സ് കോളജിൽ ക്യാമ്പസ് റിക്രൂട്മെന്‍റ് പ്രോഗ്രാം 14 ന്

ഇരിഞ്ഞാലക്കുട : സെന്‍റ് ജോസഫ്‌സ് കോളജിൽ എച് ഡി എഫ് സി ബാങ്ക്‌ നടത്തുന്ന ക്യാമ്പസ് റിക്രൂട്മെന്‍റ് പ്രോഗ്രാം ജൂൺ 14 ന് രാവിലെ 9 ന് കോളേജിൽ നടക്കും. എല്ലാ ബിരുദധാരികൾക്കും റിക്രൂട്മെന്‍റ് പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് : 8136839151

റോഡ് അറ്റകുറ്റപണികൾ നടത്താത്തതിൽ പ്രതിഷേധം

മാപ്രാണം : തളിയക്കോണം എസ് എൻ ഡി പി വർണ്ണ തീയ്യേറ്റർ റോഡ് പൊളിച്ചിട്ടിട്ട് മാസങ്ങളായിട്ടും അറ്റകുറ്റപണികൾ നടത്താത്തതിൽ പ്രതിഷേധം. മഴക്കാലം തുടങ്ങിയപ്പോൾ വീതി കുറഞ്ഞ വർണ്ണ റോഡ് കയറ്റത്തിൽ യാത്ര ചെയ്യുവാൻ പറ്റാത്ത സാഹചര്യമായി. കേടായ റോഡ് നന്നാക്കുവാൻ നഗരസഭ ഒരു താൽപ്പര്യവും കാണിക്കുന്നില്ല. ഒരാഴ്ചയ്ക്കകം നഗരസഭ റോഡ് നന്നാക്കുവാൻ നടപടി എടുത്തില്ലെങ്കിൽ ബി ജെ പി സമര പരിപാടികൾ തുടങ്ങുമെന്ന് തളിയക്കോണം ബൂത്ത് കമ്മറ്റി യോഗം അറിയിച്ചു..

കഞ്ചാവുമായി റിട്ടയേർഡ് ഫോറസ്റ്റർ അറസ്റ്റിൽ

കല്ലേറ്റുംകര : റെയിൽവേ സ്റ്റേഷൻ പരിസരത്ത് 150 ഗ്രാം കഞ്ചാവുമായി റിട്ടയേർഡ് ഫോറസ്റ്റർ ഉള്ളിശ്ശേരി വീട്ടിൽ സെയ്തു(60 ) നെ എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഉമ്മറും പാർട്ടിയും അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെറുപെട്ടികളിലാക്കി ഇതര സംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തി വരവേ ആണ് പിടിയിലായത്. പ്രതിക്കി ഇതിലും മുൻപും കഞ്ചാവ് വില്പനക്ക് പോലീസ് കേസുകൾ നിലവിലുണ്ട്. കഞ്ചാവ് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും വാങ്ങിക്കൊണ്ട് വന്നാണ് വില്പന നടത്തുന്നത്.

ആരോഗ്യ സെമിനാറും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ രോഗ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ആരോഗ്യ സെമിനാറും, സൗജന്യ മെഡിക്കൽ ക്യാമ്പുംസംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയുള്ള ക്യാമ്പിന്‍റെ ഉദ്‌ഘാടനം പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു . ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുവിതരണം നടത്തി. രക്ത ഗ്രൂപ്പ് നിർണയവും വിപുലമായ ലബോറട്ടറി സൗകര്യവും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു .

വൈദ്യുതി എത്തീട്ട് 5 ദിവസം : പ്രതിഷേധവുമായി കുഴിക്കാട്ടുകോണം സ്വദേശികൾ

മാപ്രാണം : അഞ്ചു ദിവസമായി വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്ന കുഴികാട്ടുകോണത്തെ ജനങ്ങൾ കരുവന്നൂർ കെ .എസ്‌ .ഇ .ബി യുടെ ഓഫിസിൽ എത്തി പ്രതിഷേധിച്ചു . ബിജെപി നമ്പ്യാങ്കാവ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയെയും കാറ്റിനെയും തുടർന്ന് വൈദ്യുതി പോസ്റ്റുകളും കമ്പികൾക്കും വ്യാപക നാശനഷ്ടമുണ്ടായതിനെ തുടർന്ന് നഷ്ടപെട്ട വൈദ്യുതി ബന്ധം മറ്റു സ്ഥലങ്ങളിലെല്ലാം പുനഃസ്ഥാപിച്ചുവെങ്കിലും കുഴിക്കാട്ടുകോണം മേഖലയിൽ ഇത് വരെ പുനഃസ്ഥാപിക്കാൻ സാധിച്ചട്ടില്ല

ടി സി സമയത്ത് ലഭിക്കാത്തതുമൂലം പ്ലസ് വൺ അലോട്ട്മെന്‍റിന് വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുമോ എന്ന ആശങ്ക

ഇരിങ്ങാലക്കുട : എസ് എസ് എൽ സി ക്ക് പഠിച്ചിരുന്ന സ്കൂളിൽ നിന്ന് ഇത് വരെ ടി സി ലഭിക്കാത്തതിനാൽ പ്ലസ്വൺ അലോട്ട്മെന്‍റിന് വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുന്നു. തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വൈദ്യുതി തടസങ്ങളാണ് ഇരിങ്ങാലക്കുട മേഖലയിൽ പല സ്കൂളുകൾക്കും ടി സി യഥാസമയം നൽകുവാൻ സാധിക്കാതിരുന്നത്. ഇത്തവണ രണ്ട് ദിവസം മാത്രമേ അലോട്ട്മെന്‍റിന് ഉള്ളു എന്നതിനാൽ തിങ്കളും ചൊവ്വയുമായ് വിദ്യാർത്ഥികൾ ടി സിക്കായി പരക്കം പായുകയാണ്. ടി സി ലഭിച്ചാൽ

സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന് ബാസ്ക്കറ്റ്ബോൾ കോർട്ട് സമർപ്പിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈടെക്ക് ബാസ്ക്കറ്റ്ബോൾ കോർട്ട് ഉദ്‌ഘാടനയോഗം നഗരസഭ ചെയർപേഴ്സൺ നിമ്യഷിജു നിർവ്വഹിച്ചു. സൗത്ത് ഇൻന്ത്യൻ ബാങ്ക് റിജണൽ ഹെഡ് ജനറൽ മാനേജർ കെ.ജി.ചാക്കോ സ്കൂളിന് കോർട്ട് സമർപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ സി എസ് ആർ ഫണ്ട് അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് ഹൈടെക്ക് കോർട്ട് പണി പൂർത്തികരിച്ചിരിക്കുന്നത്. യോഗത്തിൽ സ്ക്കൂൾ മാനേജർ ഫാ.ആന്റൂ ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ചു.. കൗൺസിലർ റോക്കി

Top