സ്പർദ്ധവളർത്താൻ പുരാണങ്ങളെ ഭരണാധികാരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു – പന്ന്യന്‍ രവീന്ദ്രന്‍

ഇരിങ്ങാലക്കുട : ദൈവസങ്കല്‍പ്പവും പുരാണങ്ങളെല്ലാം പഠിപ്പിക്കുന്ന സ്‌നേഹത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് അസഹിഷ്ണുതയും സ്പർദ്ധയും വളര്‍ത്താനാണ് ഭരണാധികാരികള്‍ ഉള്‍പ്പടെയുള്ളവരുടെ ശ്രമമെന്ന് സി.പി.ഐ. ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാടായി കേരളം അറിയപ്പെടണമെന്നും മാനവിക പൈതൃകത്തിന്റെ കേന്ദ്രമായി ഇന്ത്യയും അറിയപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ അഭിഭേഷനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അഡ്വ. കെ.ആര്‍. തമ്പാന്‍ പത്താം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

സിവിൽ സർവ്വീസ് യോഗ്യതക്ക് അനുകരണത്തെക്കാൾ പോരായ്മകൾ മനസിലാക്കിയുള്ള തയ്യാറെടുപ്പാണ് വേണ്ടത് : ഹരി കല്ലിക്കാട്ട്

ഇരിങ്ങാലക്കുട : സിവിൽ സർവ്വീസ് യോഗ്യത നേടുവാൻ ആഗ്രഹിക്കുന്നവർ അനുകരണത്തെക്കാൾ സ്വന്തം പോരായ്മകൾ മനസിലാക്കിയുള്ള തയ്യാറെടുപ്പാണ് നടത്തേണ്ടതെന്ന് സ്വന്തം അനുഭവം മുൻനിർത്തി സിവിൽ സർവ്വീസ് പരീക്ഷയിൽ 58-ാം റാങ്ക് നേടിയ ഹരി കല്ലിക്കാട്ട് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുടയിൽ നിന്ന് ആദ്യമായാണ് ഒരു ഐ എ എസ് കരസ്ഥമാക്കുന്നത്. ഡൽഹിയേക്കാൾ എന്തുകൊണ്ടും മുകളിലാണ് നമ്മുടെ നാട്ടിലുള്ള പരിശീലനങ്ങൾ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവേകാനന്ദ ഐ എ എസ് അക്കാദമി ജില്ലയിലെ സിവിൽ സർവ്വീസ്

ക്രൈസ്റ്റ് കോളേജിന് സി.എന്‍.ജയദേവന്‍ എം.പി.യുടെ സമ്മാനം

ഇരിങ്ങാലക്കുട : കായിക കലാമല്‍സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സഞ്ചരിക്കാന്‍ സ്വന്തമായി ഒരു ബസ്സ് എന്ന ക്രൈസ്റ്റ് കോളേജിന്‍റെ ഒരു ചിരകാലസ്വപ്നം പൂവണിയിച്ചുകൊണ്ട് സി.എന്‍.ജയദേവന്‍ എം.പി.യുടെ സ്‌നേഹസമ്മാനം. കായിക രംഗത്ത് തുടര്‍ച്ചയായി രണ്ടുകൊല്ലം സര്‍വ്വകലാശാലയിലെ മികച്ച കോളേജായി തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും ദൂരെസ്ഥലങ്ങളില്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാനും തിരികെയെത്താനും ക്രൈസ്റ്റിലെ കുട്ടികളും അദ്ധ്യാപകരും നന്നേ വിഷമിച്ചിരുന്നു. സ്വന്തമായി ബസ് വാങ്ങി സര്‍വ്വീസ് നടത്താന്‍ പലവുരു ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ പാതിവഴിയില്‍ നിലച്ചുപോയ ആ സ്വപ്നം തൃശൂര്‍ എം.പി സി.എന്‍.ജയ

എം എസ് എസ് അവാർഡ് വിതരണം നടത്തി

ഇരിങ്ങാലക്കുട : മുസ്ലിം സർവ്വീസ് സൊസൈറ്റി ആഭിമുഖ്യത്തിൽ വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിംഗ് കോളേജിന്‍റെ സഹകരണത്തോടെ താലൂക്ക് പരിധിയിലെ വിവിധ യൂണിയനുകളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു, പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മുസ്ലിം വിദ്യാർത്ഥികളെ ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു. ഇരിങ്ങാലക്കുട ടൗൺ ഹാളിനെതിർ വശത്തുള്ള നക്കര കോംപ്ലെക്സ് ഹാളിൽ നടത്തിയ യോഗത്തിൽ കൊടുങ്ങലൂർ എം എൽ എ  വി ആർ

അഡ്വ. കെ ആർ തമ്പാൻ അനുസ്മരണ സമ്മേളനം തിങ്കളാഴ്ച 3 മണിക്ക് ഗായത്രി ഹാളിൽ

ഇരിങ്ങാലക്കുട : അഡ്വ. കെ ആർ തമ്പാൻ അനുസ്മരണ സമ്മേളനം തിങ്കളാഴ്ച 3 മണിക്ക് ഗായത്രി ഹാളിൽ പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു.  ഡോ. ടി മനോജ്‌കുമാറിന് അഡ്വ. കെ ആർ തമ്പാൻ സ്മാരക പുരസ്ക്കാരം പ്രൊഫ. മീനാക്ഷി തമ്പാൻ സമർപ്പിക്കും. ജ്ഞാനോദയം വായനശാല പ്രസിഡന്റ് ഇ ജെ സെബാസ്ട്യന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പ്രഭാത ബുക്ക്സ് എൻഡോവ്മെന്റ് സമർപ്പിക്കുന്നു. ഇരിങ്ങാലക്കുട മേഖല കമ്മറ്റി യുവകലസാഹിതി

കരുവന്നൂരിൽ സംസ്ഥാന പാതക്കരികിൽ അപകടകരമായ രീതീയിൽ വൻ മരം

കരുവന്നൂർ : തൃശൂർ ഇരിങ്ങാലക്കുട സംസ്ഥാന പാതയിൽ കരുവന്നൂർ സെന്‍റ് ജോസഫ് സ്കൂളിന് സമീപത്തെ തണൽ മരം ഏതു നിമിഷവും നിലംപൊത്താവുന്ന രീതിയിൽ വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായി നിലനിൽക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും കാറ്റിലും ആടിയുലഞ്ഞ മരം പാതി ചെരിഞ്ഞ നിലയിലാണ് റോഡരികിൽ നില്കുന്നത്. സ്കൂളിന് സമീപമായതിനാൽ വിദ്യാർത്ഥികൾക്കും ഭീഷണിയാകുന്നു.

Top