പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധന : പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

വെള്ളാങ്ങല്ലൂര്‍ : സി.പി.ഐ. വെള്ളാങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പെട്രോളിയം ഉത്പന്നങ്ങളുടെ വില ദിനം പ്രതി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. തുടര്‍ന്ന് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ.വി.വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് പണിക്കശ്ശേരി അധ്യക്ഷനായി. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ., ടി.എം.ബാബു, എ.എസ്.സുരേഷ്ബാബു, പ്രൊഫ. കെ.എ.മുരളീധരന്‍, ശൈലജ മനോജ്‌,

ട്രഷറികളുടെ ശോച്യാവസ്ഥയ്‌ക്കെതിരെ പ്രതിഷേധം

ഇരിങ്ങാലക്കുട : റൂറല്‍ ജില്ലാ ട്രഷറി ഓഫീസിന്റേയും സബ്ബ് റജിസ്ട്രാര്‍ ഓഫീസിന്റേയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇരു ഓഫീസുകളിലേയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഈ ഓഫീസുകള്‍ അടിയന്തിരമായി സിവില്‍ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രതിഷേധ മാര്‍ച്ച് എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വി.എസ്. സിജോയ് അധ്യക്ഷനായിരുന്നു.

എ.ഐ.വൈ.എഫ് കാട്ടൂർ പഞ്ചായത്ത് കൺവെൻഷൻ

കാട്ടൂർ : എ.ഐ.വൈ.എഫ് കാട്ടൂർ പഞ്ചായത്ത് കൺവെൻഷൻ സിപിഐ കാട്ടൂർ ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്നു. കയ്പമംഗലം എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. നൂറുശതമാനം വിജയം നേടിയ കാട്ടൂർ ഗവ: ഹൈസ്ക്കൂളിനെയും , എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ഈ കൺവെൻഷനിൽ വെച്ച് ഇ.ടി. ടൈസൺ മാസ്റ്റർ മെമ്മന്റോ നൽകി അനുമോദിച്ചു. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ടൈസൺ മാസ്റ്ററിൽ നിന്നും ലോക്കൽ സെക്രട്ടറി എ.ജെ.

അമ്മമാര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി മുസ്ലീം ലീഗ്

ഇരിങ്ങാലക്കുട : മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ കൂട്ടായ്മയും ശാന്തി സദനത്തിലെ അമ്മമാരോടൊപ്പം ഇഫ്താര്‍ സംഗമവും നടത്തി. മൂസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ റിയസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു മുഖ്യാതിഥിയായിരുന്നു. അഡ്വ. തോമസ് ഉണ്ണിയാടന്‍, കിഡ്‌നി ദാനം നല്‍കിയ സി. റോസ് ആന്റോയെ ഉപഹാരം

35 മണിക്കൂറായിട്ടും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല

വല്ലക്കുന്ന് : വെള്ളിയാഴ്ച രാത്രിയിലെ കനത്ത കാറ്റിനെയും മഴയെയും തുടർന്ന് നിലച്ച വൈദ്യുതി ബന്ധം ഞായറാഴ്ച രാവിലെ വരെയും ഇരിങ്ങാലക്കുടയിലെ ഉൾപ്രദേശങ്ങളിൽ പുനഃസ്ഥാപ്പിക്കാൻ സാധിച്ചിട്ടില്ല . തൊമ്മാന, വല്ലക്കുന്ന്, മുരിയാട് ഭാഗങ്ങളിൽ 35 മണിക്കൂറിലധികമായി വൈദ്യുതി നിലച്ചിട്ട്. മഴയിലും കാറ്റിലും വരെയധികം വൈദ്യുതി പോസ്റ്റുകളും കമ്പികളും നശിച്ചതിനാലാണ് പുനഃസ്ഥാപ്പിക്കാൻ കാലതാമസം നേരിടുന്നതെന്ന് അധികൃതർ അറിയിച്ചു.

പ്രതിമാസ ചർച്ചാ പരിപാടിയിൽ ‘നന്നങ്ങാടികൾ’

ഇരിങ്ങാലക്കുട : അവിട്ടത്തൂർ സ്പേസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിമാസ ചർച്ചാ പരിപാടിയിൽ രാജേഷ് തെക്കിനിയേടത്ത് എഴുതിയ 'നന്നങ്ങാടികൾ' എന്ന നോവൽ ചർച്ച ചെയ്തു. കെ. ഹരി പുസ്തകാവതരണം നടത്തി. തുടർന്നുള്ള ചർച്ചയിൽ പി.ഗോപിനാഥൻ, കെ.രാജേന്ദ്രൻ, വി.വി. ശ്രീല ടീച്ചർ, കെ കൃഷ്ണരാജ് എന്നിവർ പുസ്തകത്തെ വിലയിരുത്തി സംസാരിച്ചു. യോഗത്തിൽ കെ.പി. രാഘവപ്പൊതുവാൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. അപ്പു സ്വാഗതവും ഇ.എം. നന്ദനൻ നന്ദിയും പറഞ്ഞു.

Top