കഞ്ചാവ് വില്പനയെ ചോദ്യം ചെയ്ത യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച ഗുണ്ടാസംഘത്തലവൻ പിടിയിൽ

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനത്ത് കഞ്ചാവ് വില്പനയെ ചോദ്യം ചെയ്ത പുല്ലൂർ ഇളംന്തോളിൽ വീട്ടിൽ അർജ്ജുൻ ബാബുവിനെയും സുഹൃത്ത് ശരത്തിനേയും 7 ഓളം പേരടങ്ങുന്ന ഗുണ്ടാസംഘം ഇരുമ്പുവടികളും മറ്റ് ആയുധങ്ങളുമായി  ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് സമീപത്തെ കടയിലെ സി സി ടി വി ദ്യശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയത്. സംഭവം നടന്ന ഉടൻ അക്രമിസംഘതലവൻ " നത്ത് ലിഹി " എന്നറിയപ്പെടുന്ന കനാൽബേസ് കോളനിയിൽ താമസിക്കുന്ന

മഴക്കെടുതിയിൽ വീടുകൾക്കും വൃക്ഷങ്ങൾക്കും വ്യാപക നാശം

ഇരിങ്ങാലക്കുട : അവിട്ടത്തൂർ, പുല്ലൂർ, എടക്കുളം, മാപ്രാണം, കാറളം മേഖലയിൽ ശനിയാഴ്ച രാവിലെ പെയ്ത മഴയിൽ കനത്ത നാശ നഷ്ട്ടങ്ങൾ ഉണ്ടായി. അവിട്ടത്തൂർ കൊറ്റനലൂർ റോഡിന്‍റെ സമീപത്തുള്ള ഹോളി ഫാമിലി മഠത്തിന്‍റെ മതിൽ മഴയിൽ കുതിർന്ന് വീണു, അവിട്ടത്തൂർ സെന്‍ററിലെ കോക്കാട്ട് കുഞ്ഞുവാറു ഷോപ്പിംഗ് കോംപ്ലക്സിന്‍റ മുകളിലെ ട്രസ്സ് കാറ്റിൽ അടുത്ത പറമ്പിലേക്ക് പറന്നു വീണു. അവിട്ടത്തൂർ ബ്ലോക്കിന് സമീപം തേക്ക് മരങ്ങൾ കടപുഴകി വീണു. ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ മുകുന്ദൻ മേനോന്‍റ

ഫർഹ ഫാത്തിമക്ക് ബി.എസ്.സി. ബയോടെക്നോളജിയിൽ ഒന്നാം റാങ്ക്

കരൂപ്പടന്ന : എംജി.യൂണിവേഴ്സിറ്റി ബി.എസ്.സി. ബയോടെക്നോളജിയിൽ പുത്തൻവേലിക്കര പ്രസന്റേഷൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ വിദ്യാർത്ഥിനിയായ ഫർഹ ഫാത്തിമ ഒന്നാം റാങ്ക് കരസ്ഥമാക്കി. കരൂപ്പടന്ന തൈവളപ്പിൽ ഫക്രുദ്ദീന്റേയും ഷാഹിനയുടേയും മകളാണ് ഫർഹ ഫാത്തിമ

നാലമ്പല ദർശനം : അവലോകന യോഗം ചേർന്നു

ഇരിങ്ങാലക്കുട : ജൂലൈ 15 മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന നാലമ്പല ദർശനത്തിന്‍റെ ഭാഗമായ് കൂടൽമാണിക്യം ക്ഷേത്രത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ക്ഷേത്രഭാരവാഹികളുടെയും യോഗം നടന്നു. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലും, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തിലും, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രത്തിലും ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മ്യ

കനത്ത കാറ്റിലും മഴയിലും കൂടൽമാണിക്യം നടപന്തലുകൾക്കും ഗോപുരങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു

ഇരിങ്ങാലക്കുട : ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടപന്തൽ, തെക്കേ ഗോപുരനട, പടിഞ്ഞാറേ നടപന്തൽ ഊട്ടുപുര , എന്നിവിടങ്ങളിൽ മേൽക്കൂര ഭാഗികമായി തകരുകയും ഓടുകൾ പറന്നു പോകുകയും ചെയ്‌തു. കഴിഞ്ഞ ദിവസത്തെ മഴയിലും കിഴക്കേ ഗോപുരനടക്ക് കേടുകൾ പറ്റിയിരുന്നു. ഇതിന്റെ അറ്റകുറ്റ പണികൾ നടന്നു കൊണ്ടിരിക്കവേ ആണ് ശനിയാഴ്ചത്തെ മഴയിൽ വീണ്ടും നടപന്തലുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. ദേവസ്വം അഡ്മിനിസ്ട്രേറ്ററും മാനേജിങ് കമ്മറ്റി അംഗങ്ങളും സ്ഥലം സന്ദർശിച്ചു.

ഇരിങ്ങാലക്കുടയിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശം

ഇരിങ്ങാലക്കുട : വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയും ഉണ്ടായ കനത്തമഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയിൽ കനത്ത നാശ നഷ്ടങ്ങൾ. പലയിടത്തും മരങ്ങൾ കടപുഴകിവീണു . ഗാന്ധിഗ്രാം സ്വീറ്റ് ബസാർ റോഡിൽ കാറിനുമുകളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു, കാട്ടൂർ റോഡിൽ ചുങ്കത്തിന് സമീപം റോഡരികിലെ മരം കടപുഴകി വീണു. ആനന്ദപുരം മുരിയാട് ഭാഗങ്ങളിലും കൃഷി നാശം ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പോയ വൈദ്യുതി ബന്ധം ഇത് വരെ പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.

Top