വിജയൻ കൊലപാതക കേസിലെ പ്രതികളെ തമിഴ്‌നാട്ടില്‍ സംരക്ഷിച്ചിരുന്ന വധശ്രമകേസിലെ പ്രതികള്‍ പിടിയില്‍

ഇരിങ്ങാലക്കുട : മകനെ തേടിയെത്തി അച്ചനെ വെട്ടി കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതികളെ തമിഴ്‌നാട്ടില്‍ സംരക്ഷിച്ചിരുന്ന വധശ്രമകേസിലെ പ്രതികള്‍ പിടിയില്‍. ചെന്ത്രാപ്പിനി ചക്കനാത്ത് വീട്ടില്‍ ജിഷ്ണു (23), സഹോദരന്‍ വൈഷ്ണവ് (22) എന്നിവരെയാണ് എസ്.ഐ. കെ.എസ്. സുശാന്തും സംഘവും മധുരയില്‍ നിന്നും പിടികൂടിയത്. കനാല്‍ബേസില്‍ മോന്തചാലില്‍ വിജയന്‍ കൊലപാതകേസില്‍ ഒന്നാം പ്രതിയായ രഞ്ജിത്തിനും കൂട്ടുകാര്‍ക്കും ഇവരായിരുന്നു മധുരയില്‍ സംരക്ഷണം നല്‍കിയിരുന്നത്. കഴിഞ്ഞ സെപ്തംബറില്‍ കരുവന്നൂര്‍ റിവര്‍വ്യൂ ക്ലബ്ബിന് സമീപം അരിമ്പുള്ളി വീട്ടില്‍ പ്രകാശന്‍

കേരള കോൺഗ്രസ്സിന് രാജ്യസഭാസീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം ജനറൽ സെക്രട്ടറി രാജി വച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കേരള കോൺഗ്രസ്സ് എം ന് ഒഴിവു വന്ന രാജ്യസഭാസീറ്റ് നൽകിയതിൽ ഇരിങ്ങാലക്കുടയിലും പ്രതിഷേധം. സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം ജനറൽ സെക്രട്ടറി തിജേഷ് കെ ടി രാജി വച്ചു. കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം കേന്ദ്ര സംസ്ഥാന ഭരണ കർത്താക്കളുടെ കുഴലൂത്ത്ക്കാരാവുന്നത് യൂത്ത് കോൺഗ്രസ്സിൽ അടക്കമുള്ള പ്രവർത്തകരുടെ വീര്യം കെടുത്തുന്ന നടപടിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. സ്വാർത്ഥ ലാഭത്തിനായി മുന്നണി മര്യാദ മറന്ന് സിറ്റിംഗ്

പരിസ്ഥിതി സംരക്ഷണ പരിപാടി – വൃക്ഷത്തൈകൾ നട്ടു

മാപ്രാണം : പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാപ്രാണം സെന്‍ററിലെ പാതയോരങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റർ ഞാവൽ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അമ്പാടി വേണു, ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ, എം.ബി.രാജു, കെ.ജെ.ജോൺസൺ, മുനിസിപ്പൽ കൗൺസിലർ പി.വി.പ്രജീഷ്, കാഞ്ചന കൃഷ്ണൻ, ആർ.എൽ.ജീവൻ ലാൽ, കൃഷ്ണൻ കൊല്ലാറ, പ്രകാശൻ

പിജി അഡ്മിഷനുള്ള അപേക്ഷ ഫോമുകൾ വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.കോം മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഫോമുകൾ വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 20 നു മുൻപായി സമർപ്പിക്കേണ്ടതാണ്. ഫോമുകൾ കോളേജ് ഓഫീസിലും കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലും ലഭ്യമാണ്. വിവിധ ഡിഗ്രി സീറ്റുകൾക്കുള്ള അപേക്ഷകൾ നൽകേണ്ട തിയ്യതി ജൂൺ 10 കൂടുതൽ വിവരങ്ങൾക്ക് : 0480 2833910, 9846730721

കല്ലംകുളം വൃത്തിയാക്കി

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 21 ലെ കല്ലംകുളം അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കി ജല സ്രോതസ് സംരക്ഷണം നടത്തി. വാർഡ് കൗൺസിലർ അഡ്വ. വി സി വർഗ്ഗിസ്, തൊഴിലുറപ്പ് കോർഡിനേറ്റർ സിബിൻ എന്നിവർ നേതൃത്വം നൽകി.

വിജയദിനവും പ്രതിഭാപുരസ്‌ക്കാര സമർപ്പണവും 9 ന്

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജൂൺ 9 ശനിയാഴ്ച്ച 10 മണിക്ക് കാട്ടുങ്ങച്ചിറ പി ടി ആർ മഹലിൽ അനുമോദിക്കുന്നു. വിജയദിനവും പ്രതിഭാപുരസ്‌ക്കാര സമർപ്പണവും ഇന്നസെന്റ് എം പി ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്‌കുമാർ അദ്ധ്യക്ഷത വഹിക്കും . സിവിൽ സർവ്വീസ്

വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

ആളൂർ : കേരള കര്‍ഷക സംഘം ആളൂര്‍ നോര്‍ത്ത് മേഖലയുടെ ആഭിമുഖ്യത്തില്‍ നടന്ന വൃക്ഷ തൈക്കള്‍ വിതരണം മേഖല സെക്രടറി പി,ഡി.ഉണ്ണികൃഷ്ണന്‍ ആളൂര്‍ കനാൽപാലം സെന്‍ററില്‍ ഉദ്‌ഘാടനം ചെയ്തു. വൃക്ഷത്തൈ നടീല്‍ ഉദ്‌ഘാടനം കര്‍ഷക സംഘം മേഖല പ്രസിഡന്‍റ്   എ.ആര്‍.ഡേവിസ് ഉദ്‌ഘാടനം ചെയ്തു. ടി.ടി.സംഗീത്, എം.കെ..ഉത്തമന്‍, അജു സുബ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ലെയ്സ് അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ സെന്‍റർ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ സ്പോട്ട് അഡ്മിഷൻ സെന്‍റർ ഇരിങ്ങാലക്കുട ലെയ്സ് അക്കാദമിയിൽ പ്രവർത്തനം ആരംഭിച്ചു. എം എ ഇംഗ്ലീഷ്, സോഷ്യോളജി, എം കോം ഫിനാൻസ്, എം ബി എ- എച്ച് ആർ, മാർക്കറ്റിങ്, ഫിനാൻസ്, ഇന്റർ നാഷണൽ ബിസിനസ്സ് എന്നി കോഴ്‌സുകളിലേക്കാണ് പ്രവേശനം. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും : 04802822551 8943782499

റഷീദ് കാറളത്തിനെ ആദരിച്ചു

ഇരിങ്ങാലക്കുട : ജലസുരക്ഷ ജീവസുരക്ഷ, പ്ലാസ്റ്റിക് മലിനീകരണവും മലിനജലവും, തുടങ്ങിയ വിഷയങ്ങളിൽ നിരവധി സ്കൂളുകൾ, എസ് പി സി ക്യാമ്പുകൾ, എൻ എസ് എസ് ക്യാമ്പുകൾ , റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയിൽ രണ്ടു വർഷമായി ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തുന്ന റഷീദ് കാറളത്തിനെ ഇരിങ്ങാലക്കുട തെക്കേ നട റസിഡൻസ് അസോസിയേഷൻ ആദരിച്ചു. ചടങ്ങിൽ പ്രൊഫ. സാവിത്രി ലക്ഷ്മണൻ കിഷോർ പള്ളിപ്പാട്ട്, രാധാകൃഷണൻ പി.എ എന്നിവർ പങ്കെടുത്തു.

പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള മഹിളാ സംഘം ‘പ്രതിഷേധ പൊങ്കാല’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ദിനം പ്രതി വർദ്ധിച്ച് കൊണ്ടിരിക്കുന്ന പെട്രോൽ ഡീസൽ വില വർദ്ധനവ് കൂടാതെ സാധാരണക്കാരന്‍റെ നട്ടെല്ലൊടിക്കുന്ന പാചക വാതക വില വർദ്ധനവിനെതിരെ കേരള മഹിളാ സംഘത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചു. സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ എത്തി ചേർന്നു. തുടർന്ന് കേരള മഹിളാ സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ പാചക വാതക

Top