മൂന്ന് അറസ്റ്റ് കൂടെ : വിജയൻ കൊലപാതകം ഇതുവരെ 11 പേർ പിടിയിൽ

ഇരിങ്ങാലക്കുട : നാടിനെ നടുക്കിയ കനാൽ ബെയ്‌സിലെ വിജയൻ കൊലപാതക കേസിൽ വ്യാഴാഴ്ച പ്രധാന പ്രതിയടക്കം 3 പേരേ കൂടെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി താണിശ്ശേരി ഐനിയിൽ വീട്ടിൽ രഞ്ജിത്ത് (29), കാറളം പുല്ലത്തറ പെരിങ്ങാട്ട് വിട്ടില്‍ പക്രു എന്നുവിളിക്കുന്ന നിധീഷ് (27), ഇരിങ്ങാലക്കുട കോമ്പാറ കുന്നത്താന്‍ വീട്ടില്‍ മെജോ (25) എന്നിവരെയാണ് സി ഐ എം കെ സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി

ജില്ലാ ട്രഷറി ചോർന്നൊലിക്കുന്നു – കെട്ടിടം അത്യന്തം അപകടാവസ്ഥയിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കച്ചേരിവളപ്പിൽ സ്ഥിതി ചെയുന്ന ജില്ലാ ട്രഷറിയുടെ സീലിംഗ് വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ അടർന്ന് വീണ് കംപ്യൂട്ടറുകളും ഓഫീസ് ഫയലുകളും നനഞ്ഞുകുതിർന്നു. ഒരു മണിക്കൂറിൽ അധികം പെയ്ത കനത്ത മഴയിൽ ഓഫീസ് പൂർണ്ണമായും വെള്ളത്തിലായി. പെൻഷൻ വാങ്ങാനും ചലാൻ മാറാനും എത്തിയവരും ഓഫീസ് ജീവനക്കാരും ഇത് മൂലം ബുദ്ധിമുട്ടിലായി. സിവിൽ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിലേക്ക് ട്രഷറി മാറാൻ ഇനിയും വൈകുമെന്ന് അറിയുന്നു. ഈ മാസം 16-ാം തിയ്യതി

വിജയൻ കൊലപാതകം : ചുണ്ണാമ്പിനെ ചൊല്ലിയുള്ള തർക്കത്തിനിടയാക്കിയ പെട്ടിക്കടയിലേക്ക് പ്രതികളേ തെളിവെടുപ്പിന് കൊണ്ടുവന്നു

ഇരിങ്ങാലക്കുട : വിജയൻ കൊലക്കേസിലെ പ്രതികളെ ബസ്റ്റാന്റിലെ ജോളി ബാറിന് സമീപത്തെ പെട്ടിക്കടയുടെ സമീപത്തേക്ക് തെളിവെടുപ്പിനായി പോലീസ് കൊണ്ട് വന്നു. ഇവിടെ വച്ചാണ് ചുണ്ണാമ്പിനെ ചൊല്ലി വിജയന്റെ മകന്‍ വിനീതുമായി ഗുണ്ടാസംഘം വാക്കേറ്റം നടന്നത്.. ഇതിലുള്ള വൈരാഗ്യത്തിലാണ് രാത്രി പത്തുമണിയോടെ വിനീതിനെ അന്വേഷിച്ച് സംഘം വിജയന്റെ വീട്ടിലെത്തിയത്. വാതില്‍ തുറന്ന് വന്ന വിജയനെ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം വെട്ടിപരിക്കല്‍പ്പിച്ചു കൊന്നത്. ഒന്നാം പ്രതി താണിശ്ശേരി ഐനിയിൽ വീട്ടിൽ രഞ്ജിത്ത്(29), കാറളം

‘ഓൾഡ് മാൻ ആൻഡ് ദി സീ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ അമേരിക്കൻ എഴുത്തുകാരൻ എണസ്റ്റ് ഹെമിങ്ങ് വെയുടെ നോവലിനെ പ്രമേയമാക്കി ജൂഡ് ടെയ്ലർ സംവിധാനം ചെയ്ത 'ഓൾഡ് മാൻ ആൻഡ് ദി സീ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുൺ 8 വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു.1952ൽ എഴുതപ്പെട്ട ഓൾഡ് മാൻ ആൻഡ് ദി സീ ,1953 ലെ പുലിറ്റ്സർ പുരസ്കാരം നേടിയിരുന്നു. ഒരു കൊച്ചു വഞ്ചിയിൽ

നായ്ക്കൂട്ടങ്ങൾ പശുകുട്ടിയെ കടിച്ച് കൊന്നു

കടലായി : കഴിഞ്ഞ ദിവസം രാത്രി 20 ഓളം വരുന്ന പട്ടികൂട്ടങ്ങൾ വീട്ടിൽ കെട്ടിയിരുന്ന പശുകുട്ടിയെ കടിച്ചു കൊന്നു. കടലായി സലീം മൗലവിയുടെ വീട്ടിലെ പശുകുട്ടിയെയാണ് പട്ടികൾ കൊന്നത്. ക ടലായി മേഖലയിൽ തെരുവ് പട്ടികളുടെ ആക്രമണം വ്യാപകമാണ്. ഇതിനു മുൻപും പരിസര പ്രദേശങ്ങളിലെ വീടുകളിലെ കോഴികളേയും ആടുകളേയും നായ്ക്കൾ ആക്രമിച്ച് കൊല്ലുന്നത് ഇവിടെ പതിവായിരുന്നു . തെരുവുനായ ശല്ല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്. കൂട്ടത്തോടെ എത്തുന്ന നായ്ക്കളെ ഓടിക്കാൻ

സെൻട്രൽ സ്പെഷ്യലിറ്റി ഡയഗ്‌നോസ്റ്റിക്ക് സെന്‍ററിൽ അത്യാധുനിക പരിശോധന യന്ത്രങ്ങൾ

ഇരിങ്ങാലക്കുട : സെൻട്രൽ സ്പെഷ്യലിറ്റി ഡയഗ്‌നോസ്റ്റിക്ക് സെന്‍ററിൽ ലോകോത്തര നിലവാരമുള്ള പൂർണ്ണമായി ഇറക്കുമതി ചെയ്ത തൈറോയ്ഡ്, മറ്റു സ്ത്രീ ഹോർമോണുകൾ, ക്യാൻസർ നിർണ്ണയത്തിനുള്ള ടെസ്റ്റുകൾ മുതലായവ കൃത്യതയോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്ത് നൽകുന്ന സീമൻസ് ഹോർമോൺ അനലൈസർ എന്ന മെഷീന്‍റെയും ഷുഗർ, കൊളസ്‌ട്രോൾ, ലിവർ ഫങ്‌ഷൻ , റീനൽ ഫങ്‌ഷൻ എന്നിവ ചെയ്യുന്നതിനുള്ള ജപ്പാനീസ് നിർമ്മിതമായ അനലൈസർ ബയോലിസ് 50 യുടെയും ഉദ്‌ഘാടനം തിരുവനന്തപുരം ആർ സി സി യിലെ ക്യാൻസർ

ഇഫ്താർ കിറ്റ് വിതരണം

വെള്ളാങ്ങല്ലൂർ : മുസ്‌ലിം സർവ്വീസ് സൊസൈറ്റി കരൂപ്പടന്ന യുണിറ്റ് അഡ്‌ഹോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റംസാൻ റിലീഫിന്‍റെ ഭാഗമായി വെള്ളാങ്ങല്ലൂർ ബുസ്താനിയാ ബോർഡിങ് ഹോമിലെ കുട്ടികൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു. മുകുന്ദപുരം താലൂക്ക് എം എസ് എസ് പ്രസിഡന്‍റ് പി കെ എം അഷ്‌റഫ് വിതരണോദ്‌ഘാടനം നിർവ്വഹിച്ചു. പി എം അബ്‌ദുൾ ഷുക്കൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എ എ യൂനസ്,എം കെ എം ഷരീഫ്, അലിഹാജി എന്നിവർ

സത്‌സംഗ് സുവർണ്ണമുദ്രക്ക് പ്ലാവ് ജയൻ അർഹനായ്

ഇരിങ്ങാലക്കുട : കേരളത്തിന്‍റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് രാജ്യാന്തരതലത്തിൽത്തന്നെ പ്രസിദ്ധി നേടികൊടുത്ത അവിട്ടത്തൂർ സ്വദേശി പ്ലാവ് ജയന് തൃശൂർ സത്‌സംഗിന്‍റെ 2018 ലെ സുവർണ്ണമുദ്രക്ക് അർഹനായ്. ഒരു പവൻ സ്വർണ്ണവും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് സുവർണ്ണമുദ്ര. തൃശൂർ ജില്ലയുടെ ജന്മദിനമായ ജൂലൈ 1 ന് പ്ലാവ് ജയന് സുവർണ്ണ മുദ്ര സമ്മാനിക്കും. പരിസ്ഥിതി ദിനത്തിൽ ചേർന്ന സത്‌സംഗ് യോഗത്തിൽ തൃശൂർ കോർപ്പറേഷൻ മേയർ അജിത ജയരാജൻ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എം

അക്വാപോണിക്സ് യുണിറ്റ് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിന്‍റെ 2018 -19 വാർഷിക പദ്ധതി പ്രകാരം ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാപിച്ച അക്വാപോണിക്സ് യൂണിറ്റിന്‍റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി എ മനോജ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് നളിനി ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ശ്രീചിത്ത് സി, മറ്റ് ബ്ലോക്ക് മെമ്പർമാർ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്

കൊടിയൻകുന്ന് വലിയപറമ്പ് സ്റ്റേഡിയം ഉദ്‌ഘാടനം നടത്തി

ഇരിങ്ങാലക്കുട : 30 ലക്ഷം രൂപ ചിലവിൽ പണിപൂർത്തികരിച്ച തൃശൂർ ജില്ലാപഞ്ചായത്തിൽ മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം കൊടിയൻകുന്ന് വലിയപറമ്പ് സ്റ്റേഡിയത്തിന്‍റെ ഉദ്‌ഘാടനംഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് ഫുട്‍ബോൾ ഷൂട്ടൗട്ട് മത്‌സരവും സന്തോഷ് ട്രോഫി താരങ്ങൾക്കും എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ആദരവും നൽകി.

Top