ഏറ്റവും കൂടുതൽ ഏത്തക്കായ ഉല്പാദിപ്പിച്ച കർഷകനുള്ള അവാർഡ് സാബു കൂളയ്ക്ക്

കരുവന്നൂർ : വി.എഫ്.പി.സി.കെ കരുവന്നൂർ സ്വാശ്രയ കർഷക സമിതി അംഗങ്ങളിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഏത്തക്കായ ഉല്പാദിപ്പിച്ച കർഷകനുള്ള അവാർഡ് സാബു കൂളയ്ക്ക്. 4000 ത്തോളം നേന്ത്രവാഴകളാണ് കഴിഞ്ഞ വർഷം സാബു കരുവന്നൂരിലും, സമീപ പ്രദേശത്തുമായി കൃഷി ചെയ്തത്. പ്രിയദർശിനി ഹാളിൽ ചേർന്ന സ്വാശ്രയ കർഷക സമിതിയുടെ വാർഷിക പൊതുയോഗത്തിന്റെ ചടങ്ങിൽ ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ സാബുവിന് ഉപഹാരം നൽകി ആദരിച്ചു. നേന്ത്രവാഴയ്ക്കു പുറമെ കരുവന്നൂരിലുള്ള തന്റെ

ആനന്ദപുരത്തെ സർക്കാർ ആശുപത്രികളുടെ വികസനം : കേരള കോൺഗ്രസ് ആരോഗ്യ മന്ത്രിക്ക് ഭീമ ഹർജി നൽകി

മുരിയാട് : ആനന്ദപുരത്തെ സർക്കാർ ആശുപത്രികളുടെ വികസനവും ശാക്തീകരണവും ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ്സ് (എം ) മുരിയാട് മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ജില്ല ജനറൽ സെക്രട്ടറി ടി കെ വർഗ്ഗിസ്, മണ്ഡലം പ്രസിഡണ്ട് എൻ ഡി പോൾ, മണ്ഡലം സെക്രട്ടറി ജെയിംസ് താഴേക്കാടൻ, മണ്ഡലം ട്രഷറർ ഇ വി തോമസ്, എന്നിവർ ചേർന്ന് കേരള ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചർക്ക് ഭീമ ഹർജി നൽകി.

വിമല സെൻട്രൽ സ്കൂളിൽ പരിസ്ഥിതി ദിനാചരണം

താണിശ്ശേരി : ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപിച്ചു. സ്കൂൾ എഡ്യൂക്കേഷണൽ ഡയറക്ടർ സിസ്റ്റർ മരിയ കണ്ണമ്പിള്ളി സന്ദേശം നൽകുകയും പ്രിൻസിപ്പൽ റവ.സിസ്റ്റർ സെലിൻ നെല്ലംകുഴി സ്കൂൾ അങ്കണത്തിൽ ദേശീയഫലവൃക്ഷമായ പ്ലാവിൻതൈ നട്ട് കാര്യപരിപാടി ഉദ്‌ഘാടനം ചെയ്തു. തുടർന്ന്കേ രളത്തിലെ ഔഷധ സസ്യങ്ങളുടെ വിവരണവും പ്രദർശനവും നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെകുറിച്ച് ഉദ്ബോധിപ്പിക്കുന്ന വീഡിയോ പ്രദർശനവും ഉണ്ടായി. ക്ലബ്ബ് അംഗങ്ങൾ

ഇരിങ്ങാലക്കുടയിൽ യുവധാരയുടെ ആദ്യ വരിക്കാരനായി അശോകൻ ചരുവിൽ

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയായ യുവധാരയുടെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ മലയാളത്തിന്‍റെ  എഴുത്തുകാരൻ അശോകൻ ചെരുവിലിനെ ആദ്യ വരിക്കാരനാക്കി ബ്ലോക്ക്തല ഉദ്ഘാടനം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത് യുവധാരയുടെ പതിപ്പ് കൈമാറി. ''സമര യൗവ്വനത്തിന്‍റെ സർഗ്ഗാവിഷ്കാരം" എന്ന സന്ദേശമുയർത്തിയാണ് യുവധാരയുടെ പ്രചരണം സംഘടിപ്പിക്കുന്നത്. ബ്ലോക്ക് നേതാക്കളായ ആർ.എൽ.ശ്രീലാൽ, വി.എ.അനീഷ്, ആർ.എൽ.ജീവൻലാൽ, പി.കെ.മനുമോഹൻ, ഐ.വി. സജിത്ത്, രാഹുൽ.ടി.രവീന്ദ്രൻ, ഗോകുൽ എന്നിവർ പങ്കെടുത്തു.

വിദ്യഭ്യാസ സെമിനാറും, പ്രതിഭാ പുരസ്ക്കാര വിതരണവും നടത്തി

കരുവന്നൂർ : കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ വളർത്തുന്നതിനു വേണ്ടി പ്രവർത്തനം ആരംഭിച്ച ജവഹർ ബാലവിഹാർ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യഭ്യാസ സെമിനാറും ,ഈ വർഷം എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷക്ക് ഉന്നത വിജയം നേടിയ 21 വാർഡുകളിലെ കുട്ടികളെ അനുമോദിക്കുന്നതിന്‍റെ ഭാഗമായി പ്രതിഭാ പുരസ്ക്കാര വിതരണവും ,നൂറുമേനി വിജയം കൈവരിച്ച സ്ക്കൂളുകളെ ആദരിക്കലും കരുവന്നൂർ സെന്‍റ് ജോസഫ്സ് സ്കൂളിൽ നടത്തി . ഇരിഞ്ഞാലക്കുട ട്രാഫിക്ക് എസ്.ഐ.

അണിമംഗലത്ത് നാരായണൻ നമ്പൂതിരി അന്തരിച്ചു

ഇരിങ്ങാലക്കുട : ചെറുമുക്ക് ടെമ്പിൾ റോഡിൽ അണിമംഗലത്ത് നാരായണൻ നമ്പൂതിരി (അപ്പുകുട്ടൻ 72വയസ്സ്) അന്തരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കീഴ്ശാന്തി കുടുംബാംഗവും കൂടൽമാണിക്യം ദേവസ്വം ജീവനക്കാരനുമായിരുന്നു. ഷൊർണ്ണൂർ കാരേക്കാട് തെക്കെപ്പാട്ട് മനയ്ക്കൽ പ്രേമ നാരായണനാണ് ഭാര്യ. സഹോദരങ്ങൾ: ഗൗരി, ദേവകി, ആര്യ, സാവിത്രി, കൃഷ്ണൻ, ശാന്ത, സുഭദ്ര, ഭവാനി, പുരുഷോത്തമൻ. ജൂൺ 7 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ വെച്ച് സംസ്ക്കാരം.

ആളൂരില്‍ കര്‍ഷക സമരാഗ്നി സംഘടിപ്പിച്ചു

ആളൂര്‍ : കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കര്‍ഷക സംഘം ആളൂര്‍ നോര്‍ത്ത്-സൗത്ത് ലോക്കല്‍കമ്മിറ്റികള്‍ സംയുക്തമായി ആളൂര്‍ സെന്‍ററില്‍ നടത്തിയ കര്‍ഷക സമരാഗ്നി സംഗമം സംഘം മാള ഏരിയ പ്രസിഡന്‍റ് എം.എസ്സ് .മൊയ്ദീന്‍ സമരാഗ്നി കൊളുത്തി ഉദ്‌ഘാടനം ചെയ്തു. എ.ആര്‍.ഡേവിസ് അധ്യക്ഷനായി.കെ.ആര്‍.ജോജോ, യു.കെ.പ്രഭാകരന്‍, കെ.എ.അനീഫ, അഡ്വ.എം.എസ് വിനയന്‍, ടി.ജെ.ബെന്നി, പി.ഡി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.കാര്‍ഷിക വിത്തിനങ്ങള്‍,കര്‍ഷക വിള ഇൻഷുറൻസ് അപേക്ഷാ ഫോറം എന്നിവ കര്‍ഷകര്‍ക്ക് വിതരണം

തപാൽസമരം : ബുധനാഴ്ച മുതൽ ഇരിങ്ങാലക്കുടയിൽ റിലേ നിരാഹാരം ആരംഭിച്ചു

ഇരിങ്ങാലക്കുട : തപാൽ വകുപ്പിലെ ജി ഡി എസ് യൂണിയനുകൾ നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിൽ പ്രശ്നപരിഹാരം വൈകുന്നതിൽ പ്രതിഷേധിച്ച് രാജ്യത്തെ എല്ലാ തപാൽ ഡിവിഷനുകളിലും ബുധനാഴ്ച മുതൽ റിലേ സത്യാഗ്രഹം ആരംഭിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജീവനക്കാർ നടത്തുന്ന നിരാഹാരം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി ഐ ടി യു ഏരിയ സെക്രട്ടറിയുമായ മനോജ് കുമാർ ഉദ്‌ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിൽ

ആരോഗ്യ സെമിനാറും സൗജന്യ മെഡിക്കൽ ക്യാമ്പും 10ന്

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ രോഗ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ആരോഗ്യ സെമിനാറും, സൗജന്യ മെഡിക്കൽ ക്യാമ്പും മെയ് 10 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ കാരുകുളങ്ങര നൈവേദ്യത്തിൽ സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയുള്ള ക്യാമ്പിന്‍റെ ഉദ്‌ഘാടനം പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ നിർവ്വഹിക്കും. നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു അദ്ധ്യക്ഷത വഹിക്കും. ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാർ രോഗികളെ

എ.ഐ.വെെ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 – 12 പരിസ്ഥിതി വാരചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : പരിസ്ഥിതി സംരക്ഷണത്തിൻ്റെ സന്ദേശമുയർത്തി എ.ഐ.വെെ.എഫ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും യൂണിറ്റുകളിലും ജൂൺ 5 മുതൽ 12 വരെയുള്ള പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു. എ.ഐ.വെെ.എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ സി ബിജു 'ചെെതന്യ' അംഗനവാടിയിലെ കുഞ്ഞുങ്ങൾക്ക് വൃക്ഷ തെെകൾ വിതരണം ചെയ്തും കാറളം പഞ്ചായത്തിൽ CPI മണ്ഡലം അസി.സെക്രട്ടറി എൻ.കെ ഉദയപ്രകാശ് വൃക്ഷ തെെകൾ നട്ടും, വിതരണം ചെയ്തും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പടിയൂരിൽ എ.ഐ.വെെ.എഫ് പ്രവര്‍ത്തകർ

Top