പരിസ്ഥി ദിനാഘോഷം

എടക്കുളം : എസ് എൻ ജി എസ് എസ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായ്ആചരിച്ചു. കർഷക ശ്രീ അവാർഡ് നേടിയ സുബ്രഹ്മണ്യൻ വത്യേടത്ത് സ്കൂൾ കോംപൗണ്ടിൽ പേരമരം നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്തു. സ്കൂളിലെ മുൻ മാനേജരും എസ് എൻ ജി എസ് എസ് പ്രസിഡന്റുമായ കെ കെ വത്സലൻ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ പ്രധാനാദ്ധ്യാപിക സുധ ടി ഡി പരിസ്ഥിതി ദിന പ്രതിജ്ഞ

പരിസ്ഥിതി ദിനാചരണം

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഇരിങ്ങാലക്കുട അഗ്രിക്കൾച്ചർ ഫീൽഡ് ഓഫീസർ കെ കെ നന്ദനൻ വിത്ത് പാകി കൊണ്ട് ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി ടി ജോർജ്ജ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ടി സുശീല വൃക്ഷതൈ വിതരണം ചെയ്തു. എച്ച് എം സി. റോസ്‌ലെറ്റ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിദ്യാലയം ഗ്രീൻപ്രോട്ടോകോളായി പ്രഖ്യാപിക്കുകയും

നഗരസഭയും ജീവനക്കാരും കൈകോര്‍ത്തു : കെ.എസ്.ഇ.ബി ഗാന്ധിഗ്രാം ഓഫീസ് നവീകരിച്ചു

  ഇരിങ്ങാലക്കുട : നഗരസഭയും ജീവനക്കാരും കൈകോര്‍ത്തതോടെ ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി. നമ്പര്‍ ടു സെക്ഷന്‍ ഗാന്ധിഗ്രാം ഓഫീസിന് പുനര്‍ജ്ജന്മം. വര്‍ഷങ്ങളായി അറ്റകുറ്റപണികളില്ലാതെ കിടന്നിരുന്ന സെക്ഷന്‍ ഓഫീസ് കെട്ടിടമാണ് നഗരസഭയും സെക്ഷന്‍ ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് നവീകരിച്ചത്. ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് സെക്ഷന്‍ ഓഫീസിന്റെ അറ്റകുറ്റപണികള്‍ നടത്താന്‍ നഗരസഭ തുക അനുവദിച്ചത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഫ്‌ളോര്‍ ടൈലിങ്ങും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി രണ്ട് ബാത്ത് റൂമുകളും നവീകരിക്കാനാണ് നഗരസഭ തുക അനുവദിച്ച് നല്‍കിയത്. മേല്‍ക്കൂരയും

പരിസ്ഥിതി ദിന റാലി നടത്തി

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജ് എന്‍.സി.സി. യൂണിറ്റും വനം വകുപ്പും സംയുക്തമായി പരിസ്ഥിതി ദിന റാലി നടത്തി. ജൂണ്‍ 5 രാവിലെ 10 മണിയ്ക്ക് കോളേജിന്‍റെ പൂന്തോട്ടത്തിന്‍റെ ചുമതലയുള്ള സി.ജെയ്സി മരിയ ഉദ്‌ഘാടനം ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പി. ബാബുരാജില്‍ നിന്നും ഹോസ്റ്റല്‍ മുറ്റത്ത് നടാന്‍ അശോകമരത്തൈകള്‍ വാര്‍ഡന്‍ ഡോ. സി. ക്ലെയര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് എന്‍. സി.സി. കേഡറ്റുകളും വനം വകുപ്പും ചേര്‍ന്ന് ഇരിങ്ങാലക്കുട ടൗണിൽ പ്ലാസ്റ്റിക്

എടക്കുളം എൻ.എൻ.ജി.എസ്.എസ് യു.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

എടക്കുളം : എൻ.എൻ.ജി.എസ്.എസ്. യു.പി. സ്കൂളിൽ സ്കൂൾ മാനേജർ കെ.വി ജിനരാജദാസ് സ്ക്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത് ഇരിങ്ങാലക്കുട മേഖല സെക്രട്ടറി റഷീദ് കാറളം കുട്ടികൾക്ക് പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ചെയ്തു. പ്ലക്കാർഡുകളുമായി ബോധവൽക്കരണ റാലി നടത്തി. ഹെഡ്മിസ്ട്രസ് ദീപ ആന്റണി, സി.ആർ.ജി ജി എന്നിവർ സംസാരിച്ചു'

ആനപനകൾ നട്ടുകൊണ്ട് കൂടൽമാണിക്യം ദേവസ്വം പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : വ്യത്യസ്മായ ഒരു പരിസ്ഥിതി ദിനാചരണവുമായി കൂടൽമാണിക്യം ദേവസ്വം. വർഷാവർഷം സ്വന്തം ആനക്കും ഉത്സവത്തിനു വരുന്ന ആനകൾക്കും ഉള്ള പനം പട്ടക്കും വേണ്ടി ലക്ഷങ്ങൾ ചെലവ് വരുന്നത് ചുരുക്കാൻ ഈ പരിസ്ഥിതി ദിനത്തിൽ ദേവസ്വം കൊട്ടിലാക്കൽ പറമ്പിന്‍റെ അതിർത്തികളിൽ ആനപനകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു ആനത്താവളത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ കണ്ടെങ്കാട്ടിൽ ഭരതൻ, എ വി

Top