വിജയൻ കൊലപാതകം : അന്വേഷണസംഘം പ്രതികളേയും കൊണ്ട് തെളിവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : രാത്രിയില്‍ മകനെ അന്വേഷിച്ചെത്തി അച്ചനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണസംഘം പ്രതികളേയും കൊണ്ട് തെളിവെടുപ്പ് നടത്തി. താണിശ്ശേരി കല്ലട അമ്പലത്തിന് പിറകിലുള്ള ബണ്ട്, പ്രതികളുടെ വീടുകള്‍ പ്രതികള്‍ ചികിത്സ തേടിയ കൊടകര ശാന്തി ആശുപത്രി, എന്നിവിടങ്ങളിലാണ് സി.ഐ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. കേസിലെ മുഖ്യപ്രതി ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ (27), പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22), കരണക്കോട്ട് അര്‍ജ്ജുന്‍(18), ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22), കാറളം

ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കല്ലേറ്റുംകര : ക്ഷീരവികസന വകുപ്പും കല്ലേറ്റുംകര ക്ഷീരോൽപാദക സഹകരണ സംഘവും സംയുക്തമായി നടത്തിയ ക്ഷീരകർഷക സമ്പർക്ക പരിപാടി ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് പി എ വര്ഗീസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ടി വി ഷാജു, മിനി ജോൺസൻ എന്നിവർ ആശംസകൾ നേർന്നു. കർഷകർക്കായുള്ള ക്ഷീരവികസന വകുപ്പിന്‍റെ വിവിധ പദ്ധതികൾ ക്ഷീരവികസന ഓഫീസർ മുരളി എ കെ വിശദികരിച്ചു. അനില

പഞ്ചായത്ത് കിണർ വൃത്തിയാക്കി എ ഐ വൈ എഫ് പ്രവർത്തകർ

എടതിരിഞ്ഞി : പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പടിയൂരിലെ എ ഐ വൈ എഫ് പ്രവർത്തകർ കാട് പിടിച്ച് മൂടികിടന്നിരുന്ന പഞ്ചായത്ത് കിണർ വൃത്തിയാക്കി. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു ഉദ്ഘാടനം ചെയ്തു, എ ഐ വൈ എഫ് പഞ്ചായത്ത് സെക്രട്ടറി കെ പി കണ്ണൻ, പ്രസിഡന്റ് വിപിൻ ടി വി, വിഷ്‌ണു ശങ്കർ അഭിജിത് , കാർത്തിക്, കൃഷ്ണദാസ് എന്നിവർ നേതൃത്വം

ആളൂർ പഞ്ചായത്ത് ഓഫീസിനെ ഹരിത ഓഫീസ് ആയി പ്രഖ്യാപിച്ചു

കല്ലേറ്റുംകര : സംസ്ഥാന സർക്കാർ നിർദേശ പ്രകാരം ആളൂർ പഞ്ചായത്ത് ഓഫീസിനെ ലോക പരിസ്ഥിതി ദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഹരിത ഓഫീസിൽ ആയി പ്രഖ്യാപിക്കുകയും ജനപ്രതിനിനിധികളും ജീവനക്കാരും നിർദിഷ്ട പ്രതിജഞ എടുക്കുകയും ചെയ്തു. തുടർന്ന് തൊഴിലുറപ്പു പ്രവർത്തകരുടെയും കൃഷി ഭവൻറെയും നേതൃത്വത്തില്‍ വൃക്ഷതൈ, വിത്ത് എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ , വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, മറ്റു ജനപ്രധിനിധികൾ, പഞ്ചായത്ത്

മെരിലാന്‍റിൽ കല്യാണി മേനോന്‍ മോഹിനിയാട്ടം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : നടനകൈരളിയിലെ മോഹിനിയാട്ട ഗുരു നിര്‍മ്മല പണിക്കരുടെ ശിഷ്യ കല്യാണി മേനോന്‍ അമേരിക്കയിലെ മെരിലാന്‍റിലെ ശ്രീ. ശിവ വിഷ്ണു ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. മെരിലാന്‍റിനു പുറമെ വെര്‍ജിനിയ, വാഷിങ്ടണ്‍ ഡി. സി. എന്നിവിടങ്ങളിലും കല്യണി മോഹിനിയാട്ടം അവതരിപ്പിച്ചു.. ഗണപതി, ചൊല്‍ക്കെട്ട്, വര്‍ണ്ണം, നൃത്തമാടൂ കൃഷ്ണ, കുറത്തി എന്നീ നൃത്ത ഇനങ്ങളാണ് കല്യാണി രംഗത്തവതരിപ്പിച്ചത്.

ക്രൈസ്റ്റ് കോളേജിൽ ‘എന്‍റെ മാവ് എന്‍റെ സ്വന്തം നാട്ടുമാവ് ‘ പദ്ധതി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ്, കോളേജിലെ എൻ എസ് എസ്- എൻ സി സി യൂണിറ്റുകളും, ബയോഡൈവേഴ്സിറ്റി ക്ലബ്ബും തൃശൂർ സി എം ഐ ദേവമാത പ്രവിശ്യ വിദ്യാഭ്യാസവകുപ്പും ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളും സ്കൂളും സംയുക്തമായി നടപ്പിലാക്കുന്ന "എന്‍റെ മാവ് എന്റെ സ്വന്തം നാട്ടുമാവ് " പദ്ധതിയുടെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട നിയോജകമണ്ഡലം എം എൽ എ കെ യു അരുണൻ, മാവിന്‍റെ തൈ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ മാത്യു

സെന്‍റ് ഡൊമിനിക്ക് കോൺവെന്‍റ് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

വെള്ളാനി : സെന്‍റ് ഡൊമിനിക്ക് കോൺവെന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോഫി ഒ പി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കാറളം പ്രൈമറി ഹെൽത്ത് സെന്‍ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഉമേഷ് വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ നൽകികൊണ്ട് ഉദ്‌ഘാടനം ചെയ്തു. പ്ലാസ്റ്റിക്ക് നിരോധനത്തിന്‍റെ ആവശ്യകതയെക്കുറിച്ച്അദ്ദേഹം സംസാരിച്ചു. സ്കൂൾ ലീഡർ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി.

സെന്‍റ് തോമസ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിഗ്രാമിലെ പള്ളിവക സ്ഥലത്ത് പള്ളിയിലെ വൈദീകരും മുഴുവൻ പള്ളികമ്മറ്റി അംഗങ്ങളും ഓരോ മരം നടുന്ന ചടങ്ങ് വികാരി ഡോ. ആന്റോ ആലപ്പാടൻ മാവിൻതൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും കടമയായി ഏറ്റെടുത്തുകൊണ്ട് മരങ്ങൾ വച്ചുപിടിപ്പിച്ചും പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ ഒഴിവാക്കികൊണ്ടും പരിസ്ഥിതിയെ സംരക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്ന് അധ്യക്ഷപ്രസംഗത്തിൽ ഫാ. ആന്റോ ആലപ്പാടൻ പറഞ്ഞു.

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പോത്താനി മഹാദേവ ക്ഷേത്രത്തിൽ വൃക്ഷ തൈകൾ നട്ടു

എടതിരിഞ്ഞി : സംസ്ഥാന സർക്കാരിന്‍റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ദേവസ്വം ബോർഡ് നടപ്പാക്കുന്ന ഹരിത ക്ഷേത്രം രണ്ടാം ഘട്ടം കേരള ഫോറസ്റ്റ് ഡിപ്പാർട്‌മെൻഡും വൈദ്യരത്നം ഔഷധശാലയുടെയും സഹകരണത്തോടെ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പോത്താനി ക്ഷേത്രത്തിൽ വൃക്ഷ തൈകൾ നട്ടു. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി വി എ ഷീജ ഉദ്‌ഘാടനം ചെയ്തു. തൃശൂർ ഫോറസ്ററ് സീനിയർ ഓഫീസർ കെ വേണുഗോപാൽ, റവന്യൂ ഇൻസ്പെക്ടർ ജയകുമാർ

‘ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവൽ’ – ഡി വൈ എഫ് ഐ യുടെ പരിസ്ഥിതി ദിനാചരണം

ഇരിങ്ങാലക്കുട : പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി "ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവൽ" എന്ന മുദ്രാവാക്യമുയർത്തിൽ ഡി വൈ എഫ് ഐ ഇരിങ്ങാലക്കുടയിൽ ആയിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് വ്യക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. ബ്ലോക്ക്തല ഉദ്ഘാടനം പടിയൂരിൽ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം സി.ഡി.സിജിത്ത് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട വെസ്റ്റ് മേഖലാ കമ്മറ്റി നടത്തിയ വൃക്ഷത്തെ നടൽ പരിപാടി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് വനിത കോളേജ് എഡിറ്ററും എസ് എഫ്

Top