മാടായിക്കോണം ശ്രീ ശങ്കരമംഗലം ശിവക്ഷേത്രത്തിൽ ഹരിത ക്ഷേത്രം പദ്ധതി

മാടായിക്കോണം : അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരത്നം ഔഷധ ശാലയും കൊച്ചിൻ ദേവസ്വം ബോർഡും സംയുക്തമായി നടത്തുന്ന “ഹരിത ക്ഷേത്രം” പദ്ധതിയുടെ ഭാഗമായി മാടായിക്കോണം ശ്രീ ശങ്കരമംഗലം ശിവക്ഷേത്രത്തിൽ നിത്യ പൂജയ്ക്കാവശ്യമായ പുഷ്പങ്ങൾ നൽകുന്ന ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപേദശക സമിതി സെക്രട്ടറി സുജേഷ് കണ്ണാട്ട് ഔഷധ ചെടിയുടെ നടീൽ കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ

കർഷക സമരാഗ്നി സംഗമം സംഘടിപ്പിച്ചു

മാപ്രാണം : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ തിരുത്തുക, കർഷക ഉല്പന്നങ്ങൾക്ക് ഉല്പാദന ചിലവിന്റെ 150 ശതമാനം തറവില നിശ്ചയിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, ഡോ. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് രാജ്യത്ത് നടപ്പാക്കുക, കാർഷിക മേഖലയിലെ സബ്സിഡികൾ പുന:സ്ഥാപിക്കുക,കേരളത്തിന് അർഹതപ്പെട്ട റേഷൻ വിഹിതം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക സമരാഗ്നി സംഗമം സംഘടിപ്പിച്ചു. മാപ്രാണം സെന്ററിൽ നടന്ന

പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ മാർച്ച്

കാട്ടൂർ : പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിനെതിരെ സിപിഐ കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ പോസ്റ്റാഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ലോക്കൽ സെക്രട്ടറി എ.ജെ.ബേബി, അസി: സെക്രട്ടറി കെ.എ.പ്രദീപ്, ജോജോ തട്ടിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എൻ.കെ.ഉദയപ്രകാശ് മാർച്ച് ഉദ്ഘാടനം ചെയ്തു. എഐടിയുസി നേതാവ് എം.കെ.കോരൻ മാസ്റ്റർ, കെ.പി.രാജൻ, ബിന്ദു സുബി എന്നിവർ സംസാരിച്ചു.

സെന്‍റ് ജോസഫ്’സ് കോളേജിൽ പരിസ്ഥിതി ദിനാഘോഷം

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്‍റെ സഹകരണത്തോടെ സെന്‍റ് ജോസഫ്‌'സ് കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പ്ലാസ്റ്റിക് ബോട്ടിലുകൾക്കു പകരം സ്റ്റെയിൻലെസ്സ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകുന്ന പദ്ധതിയുടെ ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.സി. ഇസബെൽ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് വൈസ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ

മദ്യപിച്ച് വഴക്കു കൂടി ഝാർഖണ്ഡ് സ്വദേശി മരണപ്പെട്ട കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

ഇരിങ്ങാലക്കുട : നെന്മണിക്കര  തലവണിക്കര താഴത്തോൻ ടൈൽ ഫാക്ടറിക്ക് സമീപം ഝാർഖണ്ഡ് സ്വദേശി മരണപ്പെട്ട കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഝാർഖണ്ഡ് സിംഡേഗ ജില്ലയിൽ ബഗഡേഗ വില്ലേജിൽ സബക് കുമ്രാ( 19 )യെയാണ് ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ ശിക്ഷ വിധിച്ചത്. പിഴ അടക്കാതിരുന്നാൽ 3 മാസം കൂടി കഠിന തടവ് അനുഭവിക്കണം. നെന്മണിക്കരയിലെ നിർമ്മാണ തൊഴിലാളികളായ

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : എസ് എഫ് ഐ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി ആർ ഐ എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സോനാ കരീം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐI ഏരിയാ പ്രസിഡന്റ് വിഷ്ണൂ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപിക ജിനു ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ക്ഷേത്രപരിസരത്തെ മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാൻ നഗരസഭ ദേവസ്വത്തിന് നിർദേശം നൽകി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞീട്ടും ക്ഷേത്രമാലിന്യങ്ങൾ ക്ഷേത്രപരിസരത്തു നിന്നും നീക്കം ചെയ്യാത്തതിൽ ക്ഷേത്രം സ്ഥിതി ചെയുന്ന ഇരിങ്ങാലക്കുട നഗരസഭ 25 , 26 ലെ കൗൺസിലർമാർ നഗരസഭയിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ഉദ്യോഗസ്ഥർ ക്ഷേത്രപരിസരം സന്ദർശിക്കുകയും മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാൻ കൂടൽമാണിക്യം ദേവസ്വത്തിന് നിർദേശം നൽകുകയും ചെയ്തു. ക്ഷേത്രത്തിന്‍റെ വടക്കേനടയിൽ തീർത്ഥകുളത്തിന്‍റെ കിഴക്കു ഭാഗത്തായി ഉദ്ദേശം 25 മീറ്റർ

ലോനപ്പൻ നമ്പാടൻ മാസ്റ്ററുടെ 5-ാം ചരമവാർഷികാചരണം 5ന്

ഇരിങ്ങാലക്കുട : കാൽ നൂറ്റാണ്ടുകാലം എം എൽ എ യും രണ്ടു തവണ മന്ത്രിയും അഞ്ചു വർഷം ലോക സഭംഗവുമായിരുന്ന ലോനപ്പൻ നമ്പാടൻ മാസ്റ്ററുടെ 5-ാം ചരമവാർഷികാചരണം ജൂൺ 5ന് ഇരിങ്ങാലക്കുട മുനിസിപ്പൽ ടൌൺ ഹാളിൽ ടി വി ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ മികച്ച വിജയം നേടിയ എസ് എസ് എൽ സി, പ്ലസ് ടൂ വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാനം കേരള കലാമണ്ഡലം കല്പിതസർവ്വകലാശാല വൈസ് ചാൻസലർ

എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ സി എസ് സുതൻ നിർവ്വഹിച്ചു. മാനേജർ ഭരതൻ കണ്ടേക്കാട്ടിൽ അധ്യക്ഷനായ്. എടതിരിഞ്ഞി സർവ്വീസ് സഹകരണ സംഘം പ്രസിഡന്‍റ് പി മണി പുസ്തകവിതരണ ഉദ്‌ഘാടനം നിർവ്വഹിച്ചു. രാജൻ നെല്ലായി മുഖ്യാതിഥിയായിരുന്നു. എടതിരിഞ്ഞി വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് ദീപക് പുരയാട്ട് സമ്മാനദാനം നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ കെ പി കണ്ണൻ, ബിജു കെ സി

ഹരിതം സഹകരണ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം കരുവന്നൂരിൽ 5 ന്

കരുവന്നൂർ : സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹരിതം സഹകരണ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം ജൂൺ 5 ന് ചൊവ്വാഴ്ച 4 മണിക്ക് കരുവന്നൂർ ബാങ്ക് നവതി മന്ദിരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരിതോമസ് നിർവ്വഹിക്കും. കേരളത്തിന്‍റെ പരിസ്ഥിതി സംതുലനാവസ്ഥ നിലനിർത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായ് അടുത്ത 5 വർഷം കൊണ്ട് 5 ലക്ഷം ഫലവൃക്ഷ തൈകൾ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വച്ച് പിടിപ്പിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. മഴക്കുഴി നിർമ്മാണ

സി സി ടി വി ക്യാമറ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭ ആസ്ഥാനമായ നൈവേദ്യം ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറ സംവിധാനത്തിന്‍റെ ഉദ്‌ഘാടനം ട്രാഫിക്ക് സബ് ഇൻസ്‌പെക്ടർ തോമസ് വടക്കൻ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ നഗരസഭയും ആരോഗ്യവകുപ്പും സാമൂഹ്യ സംഘടനകളുടെ സഹകരണത്തോടെ മഴക്കാല പൂർവ്വരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്ന് നൂറ്റൊന്നംഗ ഇടക്കാല പൊതുസഭ അധികൃതരോടാവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ ഡോ. ഇ പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.  ജനറൽ കൺവീനർ എം സനൽ കുമാർ വാർഷിക പ്രവർത്തന

ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

കൊറ്റനെല്ലൂര്‍ : വേളൂക്കര ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വിപുലമായ ശുചികരണ പ്രവർത്തനങ്ങൾ നടത്തി. ശുചിത്വ ക്യാമ്പയിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, ഓഫീസ് ഘടകസ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, തുടങ്ങിയവ ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ശുചീകരണ പ്രവർത്തികൾക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാ തിലകൻ നേതൃത്വം നൽകി. വൈസ് പ്രസിഡന്‍റ് കെ ടി പീറ്റർ, മറ്റു ജനപ്രതിനിധികൾ, ജീവനക്കാർ കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പുവിഭാഗം തൊഴിലാളികൾ എന്നിവർ പങ്കാളികളായ്. ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾ

പഠനോപകരണ വിതരണവും വൃക്ഷതൈ വിതരണവും

മാപ്രാണം : രാജീവ് ഗാന്ധി എഡുക്കേഷണൽ & കൾച്ചറൽ ഫോറം പൊറത്തിശ്ശേരിയുടെ ആഭിമുഖ്യത്തിൽ തുടർച്ചയായി അഞ്ചാം വർഷവും അനുമോദന സദസ്സും, പഠനോപകരണ വിതരണവും, വൃക്ഷതൈ വിതരണവും, ആരോഗ്യ ക്യാമ്പും സംഘടപ്പിച്ചു. സംഘടനയുടെ രക്ഷധികാരിയും കെ പി സി സി ജനറൽ സെക്രട്ടറിയുമായ എം.പി ജാക്സൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ടി ടി.വി ബിജോയ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ നിമ്മ്യഷിജു ബ്ലോക്ക് കോൺഗ്രസ് പ്രസിസണ്ട് ടി.വി.ചാർളി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി

Top