ഒളിവിൽപോയ പോസ്കോ കേസ്സിലെ പ്രതിയായ മദ്ധ്യവയസ്ക്കൻ അറസ്റ്റിൽ

കാട്ടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്സിലെ പ്രതി വെള്ളാനി സ്വദേശി ഗോപിയെ (62 ) കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം നടന്ന സംഭവത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ ഉപേക്ഷിച്ച് വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ ബൈജു ഈ.ആർ, എ എസ് ഐ സജീവ്കുമാർ, സി പി ഓ ജോബി വർഗ്ഗീസ് എന്നിവർ ചേർന്ന് ചോറ്റാനിക്കരയിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോസ്കോ നിയമപ്രകാരവും

കനത്ത മഴയിൽ വീട് തകര്‍ന്നു

അവിട്ടത്തൂര്‍: ഞായറാഴ്ച ഉണ്ടായ കനത്ത മഴയിലും കാറ്റിലും അവിട്ടത്തൂര്‍ പൊതുവാള്‍ മഠം ശിവപ്രസാദിന്റെ വീട് തകര്‍ന്നു. കനത്ത മഴയത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല.

വൃക്ഷത്തൈകൾ നട്ടു

കാട്ടുങ്ങച്ചിറ : ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്‌, കരുവന്നൂർ സഹകരണ ബാങ്കിന്‍റെ സഹായത്തോടെ, കാട്ടുങ്ങച്ചിറ ഫീനിക്സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ കാട്ടുങ്ങച്ചിറ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. ഏർവാടിക്കാരൻ ബാബുവിന് നൽകിക്കൊണ്ട് ക്ലബ്‌ പ്രസിഡന്റ്‌ ശരത്ത് ടി. ദാസ് വീടുകളിലെ വൃക്ഷത്തൈ വിതരണം ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി മുഹ്‌സിൻ കെ.എം പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റേയും, പച്ചപ്പിനെ നിലനിർത്തേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്താൻ ക്ലബ്ബിനായി. പരിസ്ഥിതി ദിനത്തിൽ മാത്രം അല്ല പരിസ്ഥിതി

വൃക്ഷത്തൈ വിതരണം ചെയ്തു

കടലായി : പരിസ്ഥിതി ദിനാചരണത്തിന്റെ മുന്നോടിയായി കടലായി മഹല്ല് & പ്രവാസി അസോസിയേഷൻ വൃക്ഷത്തൈകൾ വിതരണം ചെയ്തു.അസോസിയേഷൻ മുതിർന്ന അംഗവും കമ്മിറ്റി മെമ്പറുമായ അബ്ദുൽ കാദർ മാഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷറഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ടി എ മുഹമ്മദ്‌ ബഷീർ, നഹാസ് തോപ്പിൽ, ഷബീബ് പി കെ, ഷഫീർ കാരുമാത്ര, മൈഷൂഖ്, ജമാൽ കെ കെ എന്നിവർ സന്നിഹിതരായിരുന്നു.വനം വകുപ്പിൽനിന്നും ലഭിച്ച മഹാഗണി, കണിക്കൊന്ന, പ്ലാവ്, നെല്ലി, പുളി, ആര്യവേപ്പ്,

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട : മാധ്യമ പ്രവർത്തകരുടെ ഇരിങ്ങാലക്കുടയിലെ കൂട്ടായ്മ്മയായ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്‍റെ 29-ാം വാർഷികത്തിന്‍റെ ഭാഗമായി അംഗങ്ങളുടെ കുടുംബസംഗമം നടന്നു. ഠാണാവിലുള്ള ഐ ടി യു ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിന്‍റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് ഡോ. പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ടൗൺ ജുമാമസ്ജിദ് ഇമാം കബീർ മൗലവി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ്‌ മേനോൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രസ്സ് ക്ലബ് പ്രസിഡന്‍റ് വി ആർ സുകുമാരൻ അദ്ധ്യക്ഷത

Top