‘വളരുന്ന ലഹരി തകരുന്ന നാട്’ – കഞ്ചാവ് മയക്കുമരുന്ന് മാഫിയക്കെതിരെ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ യുവജന പ്രതിരോധം

ഇരിങ്ങാലക്കുട : കഞ്ചാവ് മയക്കുമരുന്ന് മാഫിയക്കെതിരെ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ യുവജന പ്രതിരോധം സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു. ആൽതറക്കൽ നടന്ന 'വളരുന്ന ലഹരി തകരുന്ന നാട്' എന്ന യുവജന പ്രതിരോധം പരിപാടിയിൽ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്‍റ് എ.എസ്. ബിനോയ് അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം അസി. സെക്രട്ടറി എൻ.കെ.ഉദയപ്രകാശ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിററി അംഗം കെ.സി. ബിജു. സി

ഇരിങ്ങാലക്കുടയിലെ അക്രമങ്ങൾ: സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം- ബിജെപി

ഇരിങ്ങാലക്കുട : നഗരത്തെ നടുക്കിയ കനാൽ ബേസ് സ്വദേശി വിജയന്‍റെ കൊലപാതക കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത് കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നാണെന്നത് കൊലപാതകത്തിൽ സിപിഎം ക്രിമനലുകളുടെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി ഇരിങ്ങാലക്കുടമണ്ഡലം കമ്മിറ്റി ആരോപിച്ചു. കാറളം പഞ്ചായത്തിലെ പുല്ലത്തറയിൽ ഏതാനും മാസങ്ങൾക്കു് മുൻപ് ബോംബ് ശേഖരം പിടികൂടിയ കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതും കണ്ണൂരിൽ നിന്നാണ് ഈ കേസിലെ പ്രതികൾക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നത്

പുസ്തകം വിതരണം ചെയ്തു

നടവരമ്പ് : നടവരമ്പിലെ കലാ സാംസ്ക്കാരിക സംഘടനയായ ബറ്റാലിയൻസ് ആർട്ട്സ് ആന്‍റ് സ്പോർട്സ് ക്ലബിന്‍റെ നേതൃത്വത്തിൽ ഒന്നു മുതൽ പത്ത് വരെയുള്ള സ്കൂൾ കുട്ടികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണം ചെയ്തു. മുതിർന്ന കർഷക തൊഴിലാളി മാരാത്ത് കാർത്ത്യായിനി അമ്മുമ്മ ഉദ്‌ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡണ്ട് കെ.എസ്. സുജീഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. നടവരമ്പ് പൊയ്യ ചിറയിലെ പെരുംത്തോട്ടിൽ കുടി ഒഴികിയെത്തുന്ന പ്ലാസ്റ്റിക്ക് കുപ്പികളും വീടുകളിൽ നിന്നു് സംഭരിക്കുന്ന മറ്റ് പ്ലാസ്റ്റിക്ക്

കൂത്തമ്പലത്തിൽ രാമായണം പ്രബന്ധം ചാക്യാർകൂത്തും അംഗുലിയാങ്കം കൂത്തും 4 മുതൽ

ഇരിങ്ങാലക്കുട : ശ്രീ. കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ ജൂൺ 4 മുതൽ 28 ദിവസം നീണ്ടുനിൽക്കുന്ന ചാക്യാർകൂത്ത് പ്രബന്ധം ആരംഭിയ്ക്കുന്നു. രാമായണം കഥയിൽ ഇക്കൊല്ലം രാക്ഷസോൽപ്പത്തി മുതൽ ആരംഭിയ്ക്കുന്നു. രാവണന്‍റെയും പൂർവ്വീകരുടെയും കഥ പറഞ്ഞ് സൂര്യവംശരാജാക്കന്മാരുടെ വംശവിസ്താരം പറഞ്ഞ് ശ്രീരാമജനനം കഥ പറയുന്നു. ഇതാണ് കൂത്ത് പറയുന്ന രീതി. എല്ലാദിവസവും വൈകിട്ട് അഞ്ചിന് കൂത്ത് ആരംഭിയ്ക്കുന്നു. അമ്മന്നൂർ കുട്ടൻ ചാക്യാർ, അമ്മന്നൂർ രജനീഷ് ചാക്യാർ എന്നിവരാണ് കൂത്ത് അവതരിപ്പിക്കുന്നത്. വാവ് പ്രതിപദം

ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പ് ഡോ.ഡിജോ ഡാമിയന്

ഇരിങ്ങാലക്കുട : രാജ്യാന്തര തലത്തിൽ ഏറെ പ്രസിദ്ധമായ ഫുൾബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. ഡിജോ ഡാമിയൻ തിരഞ്ഞെടുക്കപ്പെട്ടു. ഊർജ്ജസംഭരണ/പരിവർത്തന സാങ്കേതങ്ങൾക്കുതകുന്ന നാനോമെറ്റീരിയൽസിൽ ഐസർ തിരുവനന്തപുരത്തുനിന്നും ഡോക്ടറേറ്റ് നേടിയ ഡിജോ,അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ സാന്ഡിഗോയിൽ ആയിരിക്കും അടുത്ത രണ്ടു വർഷങ്ങളിൽ തുടർഗവഷണങ്ങൾ നടത്തുക. വരും തലമുറയിലെ ബാറ്ററി ടെക്നൊളജിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ള ലിഥിയം എയർ ബാറ്ററികളുടെ വികസനവുമായി ബന്ധപ്പെട്ട ഗവേഷക നിർദേശമാണ് ഫെല്ലോഷിപ്പിനു

കാറളം എ എൽ പി എസിൽ പഞ്ചായത്ത് തല പ്രവേശനോത്സവം

കാറളം : കാറളം എ എൽ പി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം കാറളം പഞ്ചായത്ത് പ്രസിഡന്‍റ് കെ എസ് ബാബു ഉദ്‌ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്‍റ് അംബിക സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ കെ ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷംല അസ്സിസ്, പി ടി എ പ്രസിഡന്‍റ് ചിന്ത സുഭാഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, ഓൾഡ് സ്റ്റുഡന്‍റ് അസോസിയേഷൻ,

കോണത്തുകുന്ന്‍ പൂവത്തുംകടവ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി സ്നേഹധാര പ്രവര്‍ത്തകര്‍

കോണത്തുകുന്ന്‍ : കോണത്തുകുന്ന്‍ - പൂവത്തുംകടവ് റോഡരികിലെ കാനയും സമീപ പ്രദേശവും സ്നേഹധാര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. മഴക്കാലത്ത് ഈ സ്ഥലത്ത് വെള്ളക്കെട്ട് പതിവാണ്. റോഡരികിലെ കാന മണ്ണ് മൂടി അടഞ്ഞതിനാല്‍ വെള്ളം മുഴുവനായും റോഡിലൂടെയാണ് ഒഴുകാറ്. കാനയോട് ചേര്‍ന്നുണ്ടായിരുന്ന സ്ലാബുകള്‍ മാറ്റി കാനയിലെ മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്തു. പുല്ലു പിടിച്ചിരുന്ന പ്രദേശം വൃത്തിയാക്കുകയും ചെയ്തു. സ്നേഹധാരയുടെ പതിനഞ്ചോളം പ്രവര്‍ത്തകര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ബസ്സ്‌ സ്റ്റോപ്പ്‌ കൂടിയായ പ്രദേശത്തെ വെള്ളക്കെട്ട്

വിജയൻ വധകേസ്സിലെ പ്രധാനി പിടിയിൽ

ഇരിങ്ങാലക്കുട : കനാൽ ബേസ് കോളനിയിൽ വിജയനെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി കൊലപെടുത്തുകയും പ്രായമായ രണ്ടു സ്ത്രീകളേയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രധാനി നെല്ലായി സ്വദേശി ആലപ്പാട്ട് മാടാനി വീട്ടിൽ ജിജോ 27 വയസ്സ് എന്നയാളെ കണ്ണൂർ ജില്ലയിലെ തില്ലങ്കേരിക്കു സമീപമുള്ള ''.മുടക്കുഴി " മലയുടെ മുകളിൽ നിന്നാണ് ബോംബുനിർമ്മാണത്തിൽ വിദഗ്ധനായ " ബോംബ് ജിജോയെ" സാഹസികമായി സംഘം പിടികൂടിയത്. മുട്ടക്കുന്ന് സ്റ്റേഷൻ പരിധിയിൽപ്പെട്ട വനാതിർത്തിയിലെ

ജി ഡി എസ് ജീവനക്കാർ സമരത്തിൽ – തപാൽ വിതരണം വീണ്ടും തടസ്സപെട്ടു

ഇരിങ്ങാലക്കുട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക് ( ജി ഡി എസ്) ജീവനക്കാർ വീണ്ടും അനിശ്ചിതകാല സമരത്തിൽ ഏർപെട്ടതോടെ ഇരിങ്ങാലക്കുട മേഖലയിൽ തപാൽ വിതരണം തടസ്സപ്പെട്ടു. FNPO, NFPE എന്നി സംയുക്തസംഘടനകളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ താത്കാലിക പന്തലിൽ നടക്കുന്ന സമര പരിപാടി ഡി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിലെ പോസ്റ്റ്

എടക്കുളം ശ്രീനാരായണഗുരു സ്മാരകസംഘം ലോവർ പ്രൈമറിസ്കൂളിൽ പ്രവേശനോത്സവം നടത്തി

എടക്കുളം : ശ്രീനാരായണഗുരു സ്മാരകസംഘം ലോവർ പ്രൈമറിസ്കൂളിൽ പ്രവേശനോത്സവത്തിന്‍റെ ഉദ്‌ഘാടനം സ്കൂളിലെ പൂർവ്വ അധ്യാപികയും എടക്കുളം എസ് എൻ ജി എസ് എസ് യു പി സ്കൂളിലെ റിട്ടയേർഡ് പ്രധാനാധ്യാപികയുമായ ഫിലോമിന സി വി നിർവ്വഹിച്ചു. വാർഡ് മെമ്പർ സിന്ധു ഗോപകുമാർ അധ്യക്ഷത വഹിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണ കിറ്റുംനൽകി സംഘം പ്രസിഡന്റ് കെ കെ വത്സലൻ സ്വീകരിച്ചു. സ്കൂൾ മാനേജർ കെ.വി ജിനരാജദാസൻ സംഘം സെക്രട്ടറി കെ

Top