ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

ഇരിങ്ങാലക്കുട : ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. പൂവും മധുരവും പഠനോപകാരണങ്ങളും നൽകി നവാഗതരെ സ്വീകരിച്ചു. വാർഡ് കൗൺസിലർ സോണിയ ഗിരി ഉദ്‌ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ജോയ് കോനേങ്ങാടൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രമണി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ബീനടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്‌ദുൾ ഹഖ് എന്നിവർ കുട്ടികളെ സ്വീകരിച്ചു. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ദേവി

ലിറ്റിൽ ഫ്‌ളവർ കോൺവെന്‍റ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്‌ളവർ കോൺവെന്‍റ് ഹൈ സ്കൂളിൽ ബലൂണുകളും തോരണങ്ങളും ബാന്‍റ് മേളങ്ങളോട് കൂടിയ പ്രവേശനോത്സവം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗിസ് ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശിവകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എൽ പി ഹെഡ്മിസ്ട്രസ് സി. ജീസ് റോസ് അവതരിപ്പിച്ചു. ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് പി ടി ജോർജ്ജ്, മാനേജർ മദർ ജെസ്മി, ഹയർ സെക്കണ്ടറി

എടക്കുളം എസ്.എൻ.ജി.എസ്.എസ് യു.പി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

എടക്കുളം : എസ്.എൻ.ജി.എസ്.എസ്.യു പി സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ .കെ.വി.ജിനരാജദാസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിന്ധു ഗോപകുമാർ യോഗത്തിനു അധ്യക്ഷത വഹിച്ചു. എസ്.എൻ.ജി.എസ്.എസ്.പ്രസിഡണ്ട് കെ.കെ.വത്സലൻ, കെ.എസ്.തമ്പി പി.കെ.സുജിത് ,ഹെഡ്മിസ്ട്രസ് ദീപ ആന്റണി , പി.എ.ശർമ്മിള ,സി.പി.ഷൈലനാഥൻ എന്നിവർ സംസാരിച്ചു

ഊക്കൻ മെമ്മോറിയൽ സ്ക്കൂൾ പ്രവേശനോത്സവം നടത്തി

തുറവൻകാട് : ഊക്കൻ മെമ്മോറിയൽ സ്ക്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജു വെളിയത്ത് നിർവഹിച്ചു.പി ടി എ പ്രസിഡന്‍റ് ഗീത ബിനോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ തുറവൻകുന്ന് സെന്‍റ് ജോസഫ് പള്ളി വികാരി ഫാ. ഡേവിസ് കിഴക്കുംതല മുഖ്യാതിഥിയായിരിന്നു. പ്രധാന അധ്യാപിക സിസ്റ്റർ ജെസ്റ്റ, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, സിസ്റ്റർ നിമിഷ, സിസ്റ്റർ ജിത, സിസ്റ്റർ ഫെമി എന്നിവർ സംസാരിച്ചു.

സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോൽസവം സ്ക്കൂൾ മാനേജർ ഫാ.ആന്റൂ ആലപ്പാടൻ, പി ടി എ പ്രസിഡന്‍റ് തോമസ് തൊകലത്ത്, പ്രധാന അധ്യാപിക ലിസി ജോൺസൺ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. തോമസ് കോട്ടോളി, സുബൈദ നാസർ, പ്രൊഫ ജോൺ ഇ.ടി. എന്നിവർ സംസാരിച്ചു.

കാരുമാത്ര ഗവൺമെന്‍റ് യു.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി

കാരുമാത്ര : കാരുമാത്ര ഗവൺമെന്‍റ് യു. പി സ്കൂളിൽ നടന്ന പ്രവേശനോത്സവം വെള്ളാങ്ങല്ലുർ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ ഷാജി ഉദ്‌ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ഷറഫുദ്ധീൻ ടി. കെ അദ്ധ്യക്ഷം വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമന്തിനി സുന്ദരൻ മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ ഓമന, രജനി, മേഘ്‌ന, മുൻ പ്രധാനാധ്യാപിക ശോഭന പി മേനോൻ, സച്ചിൻ, എസ് എം സി

സിഎംഎസ് എൽ പി സ്ക്കൂളിൽ എ ഐ എസ് എഫ് പ്രവേശനോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എ ഐ എസ് എഫ്ന്‍റെ നിറവ് ക്യാപെയിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തിലെ ആദ്യ സ്ക്കൂളായ സിഎംഎസ് എൽ പി സ്ക്കൂളിൽ കുട്ടികൾക്ക് എ ഐ എസ് എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രവേശനോത്സവത്തിന്റെ ഭാഗമായി മധുര പലഹാരങ്ങളും പഠനോപകാരണങ്ങളും നൽകി സ്വീകരിച്ചു. പഠനോപകരണങ്ങൾ എ ഐ എസ് എഫ് തൃശൂർ ജില്ലാ പ്രസിഡന്‍റ് എൻ.കെ സനൽകുമാർ വിതരണം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്‍റ് എ.എസ് ബിനോയ്,

ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയും ഗവൺമെന്‍റ് ആയുർവ്വേദ ആശുപത്രിയും സംയുക്തമായി പകർച്ചപനി പ്രതിരോധ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസ് ഹാളിൽ സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ ഉദ്‌ഘാടനം ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ പി എ അബ്‌ദുൾ ബഷീർ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ഷിബു കെ ഡി അധ്യക്ഷനായിരുന്നു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രജിത ടി ബോധവത്കരണ ക്ലാസ് നടത്തി. ചീഫ്

പഠനോപകരണങ്ങൾ വിതരണം ചെയ്തു

പുല്ലൂർ : സംഘധ്വനി സംഘത്തിന്‍റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്‍റ് അഖിലാഷ് വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു. സംഘം രക്ഷാധിക്കാരി തവളക്കുളങ്ങര സുധൻ അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയികളെ അനുമോദിക്കുകയും ഉപകാര സമർപ്പണം നടത്തുകയും ചെയ്തു. മിഷാദ്, മിഥുൻ, സുനിൽ, കൃഷ്ണരാജ്, കണൻ പികെ, എന്നിവർ നേതൃത്വം നൽകി . സെക്രട്ടറിമാരായ ബിമൽ

ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ഡിജിറ്റൽ മാമ്മോഗ്രാം കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ഡിജിറ്റൽ മാമ്മോഗ്രാം, ഓർത്തോ പാന്‍റമോഗ്രാം (ഡിജിറ്റൽ ഡെന്റൽ എക്‌സ്‌റേ) ഉദ്‌ഘാടനം ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്‍റ് എം. പി. ജാക്സൺ നിർവഹിച്ചു. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ റേഡിയോളജിസ്റ്റ് ഡോ. വില്ലി ജോൺ ഡിജിറ്റൽ മാമ്മോഗ്രാമിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പരിശീലനം സിദ്ധിച്ച വനിതാ ടെക്നിഷ്യന്മാരുടെ സാന്നിധ്യത്തിൽ 24 മണിക്കൂർ സേവനത്തോടെ മിതമായ നിരക്കിൽ ഡിജിറ്റൽ മാമ്മോഗ്രാം, ഓർത്തോ പാന്റമോഗ്രാം പ്രവർത്തനസജ്ജമാക്കിയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Top