വായനശാലയിൽ കുട്ടികളുടെ സംവാദസദസ്സ്

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങൾ മതിലകം കളരിപ്പറമ്പ് വായനശാല സന്ദർശിച്ചു. പാട്ടും കവിതയും പുസ്തക പരിചയവുമായി വായനശാലാ പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്നു നടത്തിയ സംവാദസദസ്സ് അവിസ്മരണീയമായി. അടുക്കും ചിട്ടയുമുള്ള വായനശാലാ ക്രമീകരണങ്ങളും മൾട്ടിമീഡിയ ലൈബ്രറി, മത്സരപ്പരീക്ഷകൾക്കാവശ്യമായ പുസ്തക ശേഖരം, ബാലസാഹിത്യ കോർണർ ,റഫറൻസ് ലൈബ്രറി തുടങ്ങിയ സജ്ജീകരണങ്ങളും മികച്ചതായിരുന്നു. ഹെഡ്മാസ്റ്റർ പി.ജി. സാജൻ, ടി.ആർ കാഞ്ചന,

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ലഗസി പ്രൊജക്റ്റ്, ചാരുബഞ്ചുകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : സിവിൽ സ്റ്റേഷനിലെ പുതിയ റവന്യു കെട്ടിടത്തിന്റെ മുൻ വശത്ത് ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോൺക്രീറ്റ് ചാരുബഞ്ചുകൾ സ്ഥാപിച്ചു. മുകുന്ദപുരം തഹസിൽദാർ മധുസൂദനൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ്ജ് ചീരൻ അദ്ധ്യക്ഷത വഹിച്ചു. കാബിനറ്റ് സെക്രട്ടറിമാരായ എൽ എൻ തോമസ് കാളിയങ്കര, എൽ എൻ കെ എൻ സുഭാഷ്, ജെ ടോണി, മറ്റു ഭാരവാഹികളും പങ്കെടുത്തു. ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അഡ്വ.

യൂ ടി എസ് ആപ്പ് : റെയിൽവേ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ തയ്യാറാവണം – റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : റെയിൽവേയുടെ നൂതന സംരംഭമായ യൂ ടി എസ് ആപ്പ് ഉപയോഗിച്ച് സീസൺ ടിക്കറ്റ് എടുത്ത യാത്രക്കാരനെ ഫോൺ കേടായതിനാൽ ഫൈൻ അടപ്പിച്ച് വഴിയിൽ ഇറക്കി വിട്ട പരാതി നില നിൽക്കുന്ന സാഹചര്യത്തിൽ യൂ ടി എസിന്റെ ഉപയോഗത്തെക്കുറിച്ച് യാത്രക്കാർക്കിടയിൽ ഉണ്ടായിരിക്കുന്ന ആശങ്കയകറ്റാൻ റെയിൽവേ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ എത്രയും പെട്ടെന്ന് പുറത്തിറക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യൂ ടി എസ് മുഖേന ടിക്കറ്റെടുത്തവർ പരിശോധനാസമയത്ത് ഫോൺ

അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലം ‘ഗുരുസമരണ 2018 ‘ – നങ്ങ്യാര്‍കൂത്ത് മഹോത്സവം ജൂലായ് 1 മുതൽ 16 വരെ

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചുചാക്യാർ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുസ്മരണ 2018 പത്മഭൂഷൺ ഗുരു മാധവചാക്യാരുടെ 10-ാം ചരമവാർഷികമായ് ആചരിക്കുന്നു. ജൂലൈ 1 മുതൽ 16 വരെ ശ്രീകൃഷ്‌ണചരിതം നങ്ങ്യാര്‍കൂത്തിലെ 217 ശ്ലോകങ്ങളും തുടർച്ചയായി ഒരരങ്ങിൽ അവതരിപ്പിക്കുക എന്നതാണ് മഹോത്സവം കൊണ്ടുദ്ദേശിക്കുന്നത്. മധുര രാജധാനി വർണ്ണന മുതൽ സുഭദ്രാഹരണം വരെയുള്ള 217 ശ്ലോകങ്ങൾ ഒരരങ്ങിൽ തുടർച്ചയായി 16 ദിവസങ്ങളിൽ ഒട്ടുമിക്ക അഭിനയഭാഗങ്ങളും വിസ്തരിച്ച് അഭിനയിച്ചുകൊണ്ട് അവതരിപ്പിക്കുക എന്നത് നങ്ങ്യാര്‍കൂത്ത് ചരിത്രത്തിൽ ആദ്യമാണ്. ജൂലൈ

വ്യാപാര സ്ഥാപനങ്ങൾ കാന ഉയർത്തികെട്ടിയതു മൂലം തകർന്ന റോഡ് ആരുടെതെന്ന് നഗരസഭയും പി.ഡബ്ല്യു.ഡിയും തമ്മിൽ തർക്കം : അറ്റകുറ്റപണികൾ വൈക്കുന്നതുമൂലം അപകടകെണിയായി തുടരുന്നു

ഇരിങ്ങാലക്കുട : ഏറെ തിരക്കുള്ള എ കെ പി- ബസ്റ്റാന്റ് റോഡിൽ സണ്ണി സിൽക്‌സിനും നവരത്ന സൂപ്പർ മാർക്കറ്റിനു മുന്നിലുള്ള റോഡ് തകർന്ന് രൂപപെട്ട വെള്ളക്കെട്ടും കുഴികളും അപകട കെണിയാകുന്നു. ദിനം പ്രതി വെള്ളക്കെട്ട് ഒഴിവാക്കാനും കുഴിയിൽ വീണും ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവ അപകടത്തിൽ പെടുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും ദുരന്തങ്ങൾ ഒഴിവാകുന്നത്. ഇരുവശമുള്ള വ്യാപാര സ്ഥാപനങ്ങൾ അവരുടെ കെട്ടിടങ്ങൾക്ക് ഭംഗി വരുത്തുവാനായ് കാന ഉയർത്തികെട്ടിയതാണ് ഇവിടെ വെള്ളക്കെട്ട്

ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ ക്ലബ്ബുകളുടെ ഉദ്‌ഘാടനം നടത്തി

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ അദ്ധ്യാപക പരിശീലകനായ സി സി പോൾസൺ ക്ലബ്ബുകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.. പി ടി എ പ്രസിഡന്റ് പി ടി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. എല്ലാ ക്ലബ് പ്രസിഡന്റുമാരും അതാത് ക്ലബ്ബിന്റെ ആപ്തവാക്യം പരിചയപ്പെടുത്തി. ഓട്ടൻതുള്ളൽ, നൃത്തശില്പം, നാടൻപാട്ട്, ഹാന്‍റ്പ്രിന്‍റിങ്, മോക്ക് വോളിബോൾ, എന്നി വിവിധ ക്രിയാത്മക പരിപാടികൾ വിവിധ ക്ലബ്ബുകൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്‌ലെറ്റ് ഉദ്‌ഘാടകൻ സി സി പോൾസന് ഉപഹാരം

യാത്രയയപ്പ് സമ്മേളനവും അവാർഡ് ദാനവും നടത്തി

ഇരിങ്ങാലക്കുട :കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്സിന്റെ (ഐ എൻ ടി യു സി ) നേതൃത്വത്തിൽ നഗരസഭയിലെ കണ്ടിജൻസി തൊഴിലാളി എം കെ ചന്ദ്രന്റെ യാത്രയയപ്പും എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അജീൻ, അഭിജിത്ത് എന്നിവരെയും ആദരിക്കുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിച്ചു. വിജയൻ ഇളയേടത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. വി

കൊച്ചിൻ ദേവസ്വം ബോർഡ് തിരുവഞ്ചിക്കുളം ഗ്രൂപ്പ് പ്രവർത്തക കൺവെൻഷൻ, പ്രതിഭകൾക്ക് ആദരണവും ചീകിത്സ ധനസഹായ വിതരണവും നൽകി

ഇരിങ്ങാലക്കുട : കൊച്ചിൻ ദേവസ്വം എംപ്ലോയിസ് ഓർഗനൈസേഷൻ തിരുവഞ്ചിക്കുളം ഗ്രൂപ്പ് ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ കലാനിലയത്തിൽ പ്രത്യേക പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശൻ കൺവെൻഷൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. കൺവെൻഷനിൽ 2017 -2018 അദ്ധ്യയനവർഷത്തെ എസ് എസ് എൽ സി, പ്ലസ് ടൂ വിജയികളേയും കലാകായിക പ്രതിഭകളെയും വാദ്യകുലപതികളായ പെരുവനം കുട്ടൻമാരാർ, കലാമണ്ഡലം അന്നമനട പരമേശ്വരമാരാർ, എന്നിവരെയും ആദരിച്ചു. എസ് എസ് എൽ സി വിജയികളെ

ഇരിങ്ങാലക്കുട മത്സ്യ മാർക്കറ്റിൽ നിന്ന് ഫോർമാലിൻ ചേർത്ത ചെമ്മീൻ പിടികൂടി

ഇരിങ്ങാലക്കുട : ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ നടത്തിയ സ്ട്രിപ്പ് ടെസ്റ്റിൽ ഇരിങ്ങാലക്കുട നഗരസഭാ ഓൾസെയിൽ മത്സ്യ മാർക്കറ്റിൽ നിന്ന് ഫോർമാലിൻ അടങ്ങിയ ചെമ്മീൻ പിടിക്കൂടി. മൂന്നുപീടികയിൽ എത്തിയ മത്സ്യ വണ്ടിയിൽ നിന്നാണ് ഇവിടെ ചെമ്മീൻ എത്തിയതെന്ന് വ്യാപാരികൾ പറഞ്ഞു. വ്യാപാരികൾക്കെതിരെ പിഴ ഈടാക്കിയീട്ടില്ല. ഫോർമാലിൻ അടങ്ങിയ ചെമ്മീൻ നശിപ്പിച്ചു കളഞ്ഞു. തൃശൂർ ജില്ലാ ഫുഡ് സേഫ്റ്റി അസ്സിസ്സ്ടന്റ് കമ്മീഷണർ ജി ജയശ്രീയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരിങ്ങാലക്കുട - ഒല്ലൂർ ഫുഡ് സേഫ്റ്റി

സെന്‍റ് തോമസ് കത്തീഡ്രൽ റൂബി ജൂബിലി ‘അമ്മകൂട്ടായ്മ’ 2018 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രൽ റൂബി ജൂബിലിയോട് അനുബന്ധിച്ച് ഇടവകയിലെ അമ്മമാരുടെ സംഗമം "അമ്മകൂട്ടായ്മ" സംഘടിപ്പിച്ചു. കൂട്ടായ്മയിൽ ആയിരത്തിഅറുനൂറോളം അമ്മമാർ പങ്കെടുത്തു. കത്തീഡ്രൽ വികാരി ഫാ. ആന്റോ ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. ആതുരശുശ്രൂഷ മേഖലയിലെ നൈറ്റിംഗേൽ അവാർഡ് നേടിയ ലിൻസിയും പൂപ്പാടിയിലെ അഭയഭവൻ എന്ന പ്രസ്ഥാനം നടത്തുന്ന മേരി എസ്തഫാനും തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. റെജിനയും അനുഭവങ്ങൾ പങ്കുവച്ചു. വ്യത്യസ്തതയാർന്ന

Top