മാങ്ങ പൊട്ടിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

പൊറത്തിശ്ശേരി : മാങ്ങ പറിക്കുന്നതിനിടയില്‍ ഷോക്കേറ്റ് മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. പൊറത്തിശ്ശേരി കലാസമിതിക്ക് സമീപം നരയത്ത് ഷണ്‍മുഖന്‍ (55) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പുറ്റിങ്ങല്‍ ക്ഷേത്രത്തിനടുത്തുള്ള ശാന്തിനഗറില്‍ വത്സലാവര്‍മ്മയുടെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ഷണ്‍മുഖന്‍. വലിയ ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാവില്‍ നിന്നും മാങ്ങ പറിക്കുന്നതിനിടയില്‍ സമീപത്തുകൂടെ പോയിരുന്ന വൈദ്യൂതി കമ്പിയില്‍ തോട്ടിതട്ടിയായിരുന്നു അപകടം. ഭാര്യ: പങ്കജം. മകള്‍: ശില്‍പ്പ.

ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ നഗരസഭയില്‍ വെയ്ക്കുന്നതിനെ എതിര്‍ക്കും: ബി.ജെ.പി

ഇരിങ്ങാലക്കുട : ജീവിച്ചിരിക്കുന്ന ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ നഗരസഭയില്‍ വെയ്ക്കുന്നതിനെ എതിര്‍ക്കുവാന്‍ ബുധനാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. മണ്‍മറഞ്ഞ ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുന്‍സിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുവാനും ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഒരു ചെയര്‍മാന്റേയും ഫോട്ടോ ഇല്ല. ഫോട്ടോ വയ്ക്കണമെന്ന് ഒരു കൗണ്‍സിലിലും തീരുമാനിച്ചിട്ടില്ല. ഇങ്ങനെയിരിക്കെ ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ സ്ഥാപിക്കുന്നതിന് കൊട്ടേഷന്‍ വിളിച്ച ചെയര്‍മാന്റെ

പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും

ഇരിങ്ങാലക്കുട : ഇന്ത്യൻ യൂണിയൻ മുസലീംലീഗ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും മുസലീംലീഗ് ജില്ലാപ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ.എ. റിയാസുദീന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.മുഹമ്മദ് അനുസ്മരണപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട നഗരസഭാ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.എ.അബ്ദുള്‍ബഷീര്‍, ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് കബീര്‍ മൗലവി, ഇരിങ്ങാലക്കുട പ്രസ്സ്

എസ് എൻ ജി എസ് എസ് ലൈബ്രറി വാർഷികവും അനുമോദനസമ്മേളനവും

എടക്കുളം : എസ് എൻ ജി എസ് എസ് ലൈബ്രറി വാർഷികവും അനുമോദനസമ്മേളനവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.കെ പി ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. കെ.കെ വത്സലൻ അധ്യക്ഷത വഹിച്ചു. ക്രിഡിറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ കലാരംഗത്തെ വിദ്യാർത്ഥി പ്രതിഭകളായ അർജ്ജുൻ പണിക്കർ, അഭിനവ്, എന്നിവരെയും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിലെ മികച്ച വിദ്യാർത്ഥികൾ,

സേവാഭാരതി കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട : വിവിധ ഉപസമിതികളിലായി പ്രവർത്തിക്കുന്ന സേവാഭാരതി അംഗങ്ങളുടെ കുടുംബസംഗമം നടത്തി. സേവാഭാരതി വൈസ് പ്രസിഡന്‍റ് കെ വി പ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ എസ് എസ് വിഭാഗ് സഹസംഘ ചാലക് കെ ജി അച്യുതൻ മാസ്റ്റർ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ആർ വി ജയകുമാർ എന്നിവർ പങ്കെടുത്തു. 'സേവാ പ്രവർത്തനങ്ങളിൽ കുടുംബങ്ങളുടെ സഹകരണം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ ജയകുമാർ, ഐ എ എസ്

സ്കൂൾ വാഹനങ്ങളുടെ മൺസൂൺകാല പരിശോധന നടത്തി

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളുടെ സുരക്ഷയുടെ ഭാഗമായി ഇരിങ്ങാലക്കുട സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്‍റെ കീഴിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ മൺസൂൺകാല പരിശോധന നടത്തി. ക്രൈസ്റ്റ് കോളേജിനടുത്തുള്ള ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തിയ പരിശോധനക്ക് നൂറോളം വാഹനങ്ങൾ എത്തി. വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പരിശോധനക്ക് വിദേയമാക്കി . സ്കൂൾ വാനുകൾ ഓടിക്കുന്നവർക്ക് കുറഞ്ഞത് 10 വർഷത്തെ എൽ എം വി ലൈസൻസും ബസുകൾ ഓടിക്കുന്നവർക്ക് 5 വർഷത്തെ ഹെവി ലൈസൻസും ഉള്ളവരെ

അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ സി പി ഐയുടെ മുൻസിപ്പൽ ഓഫീസ് മാർച്ച്

ഇരിങ്ങാലക്കുട : നഗരസഭയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ സി പി ഐ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്തി. പാർട്ടി മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.2013 മുതൽ 2017 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടിൽ വ്യാപകമായ ക്രമക്കേടുകളാണ് വിവരിച്ചീട്ടുള്ളത്. ദീർഘവീക്ഷണമില്ലാതെ പദ്ധതികൾക്ക് രൂപം നൽകുക വഴി ഒന്നും പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നു. സ്വാർത്ഥ താത്പര്യങ്ങൾക്കനുസരിച്ച് പദ്ധതി ആനുകൂല്യങ്ങൾ അനർഹർക്ക് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നുവെന്ന്

വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ പെട്രോൾ പമ്പ് ഉപരോധിച്ചു

ഇരിങ്ങാലക്കുട : ദിനം പ്രതി നിയന്ത്രണമില്ലാതെ ഇന്ധനവില വർദ്ധിപ്പിക്കുന്ന മോഡി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ഉപരോധിച്ചു. ഉപരോധ സമരം കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷനായിരുന്നു. രാജീവ്ഗാന്ധി ഭവനിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു.

ചെറുകഥകൾ ക്ഷണിക്കുന്നു

വെള്ളാനി : കാട്ടൂർ ഗ്രാമം കലാസാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള ജനകീയ പ്രസിദ്ധീകരണ സംരംഭമായ ഗ്രാമം പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ചെറുകഥാസമാഹാരത്തിലേക്ക് ചെറുകഥകൾ ക്ഷണിക്കുന്നു. ആനുകാലികങ്ങളിലോ, സമൂഹമാധ്യമങ്ങളിലോ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കണം അയയ്ക്കേണ്ടത്. തെരെഞ്ഞെടുക്കുന്ന കൃതികളുടെ രചയിതാക്കളെ വിവരമറിയിക്കുന്നതാണ്. ഡി.ടി.പി. രൂപത്തിലാക്കിയ രചനകൾ പൂർണമായ വിലാസവും, ഫോൺനമ്പറും ഉൾപ്പെടെ താഴെക്കാണുന്ന വിലാസത്തിൽ സെപ്റ്റംബർ 25 ന് മുൻപായി അയയ്ക്കുക. ഷിഹാബ് ഖാദർ, സെക്രട്ടറി, കാട്ടൂർ ഗ്രാമം കലാസാംസ്‌കാരിക സമിതി, വെള്ളാനി പി.ഒ.

Top