വിജയൻ കൊലപാതകം – രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

ഇരിങ്ങാലക്കുട : കനാല്‍ ബേയ്‌സില്‍ താമസിക്കുന്ന ചുണ്ടചാലില്‍ വീട്ടില്‍ വിജയനെ വീട്ടിൽ കേറി കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടെ പോലീസ് അറസ്റ്റ് ചെയ്തു. കറത്തുപറമ്പിൽ വിട്ടിൽ മാൻട്രു എന്ന അഭിനന്ദ് (20), കിഴുത്താണി പുളിക്കൽ വീട്ടിൽ സാഗവ് (19) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. മാൻട്രുവിന് മതിലകം , കാട്ടൂർ , ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളിൽ വധശ്രമമടക്കം നിരവധി കേസ്സുകൾ നിലവിലുണ്ട്. അഭിനന്ദിന്റെ വീട് കരുവന്നൂർ പുഴയുടെ തീരത്തായതിനാൽ

ദ്വിദിന സംഗീത പഠന ശിബിരം സമാപിച്ചു

ഇരിങ്ങാലക്കുട : വലിയ തമ്പുരാൻ കോവിലകത്ത് നടന്ന ദ്വിദിന പഠന ശിബിരം സമാപിച്ചു.  കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ടു നിന്ന പഠന ശിബിരത്തിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത വിദ്യാർത്ഥികൾ പങ്കെടുത്തു. സ്വാതി തിരുനാളിന്‍റെയും ത്രിമൂർത്തികളുടെയും അപൂർവ കൃതികൾ കൂടാതെ സാധക പരിശീലന മാർഗ്ഗങ്ങളും, മനോധർമ സംഗീതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ക്ലാസ് എടുത്തു. വരവീണ സ്കൂൾ ഓഫ്

കൂടൽമാണിക്യം തിരുവുത്സവ വരവ് ചിലവ് കണക്കവതരണം 31ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‍റെ വരവ് ചിലവ് കണക്കുകളുടെ അവലോകനവും നാലമ്പല ദർശനത്തിന്‍റെ ഒരുക്കങ്ങളും സംബന്ധിച്ച് ഭക്തജനങ്ങളുടെ യോഗം മെയ് 31 വ്യാഴാഴ്ച വൈകീട്ട് 4 ന് പടിഞ്ഞാറേ ഊട്ടുപുരയിൽ ചേരുന്നു.എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.

ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ.മേഖല സമ്മേളനങ്ങള്‍ പൂര്‍ത്തിയായി

. ഇരിങ്ങാലക്കുട : വേളൂക്കരയില്‍ വെച്ച് 2018 മെയ് 29, 30,31 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന ഇരിങ്ങാലക്കുട ബ്‌ളോക്ക് സമ്മേളനത്തിന്റെ മുന്നോടിയായുള്ള 15 മേഖല സമ്മേളനങ്ങളും പൂര്‍ത്തീകരിച്ചു. സമ്മേളനങ്ങളുടെ ഭാഗമായി വിവിധ കലാ-കായിക മത്സരങ്ങളും സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. സംഘപരിവാര്‍ ഫാസിസത്തിനും, മദ്യാസക്തിക്കും, ലഹരി ദുരുപയോഗത്തിനും എതിരെ യുവതി യുവാക്കളോട് അണിനിരക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് സമ്മേളനങ്ങള്‍ സമാപിച്ചത്. ഡി.വൈ.എഫ്.ഐ.മേഖല ഭാരവാഹികള്‍ - പ്രസിഡണ്ട്, സെക്രട്ടറി എന്ന ക്രമത്തില്‍ അക്ഷയ്‌മോഹന്‍, വിഷ്ണുപ്രഭാകരന്‍ (കരുവന്നൂര്‍), ടി.ഡി.ധനേഷ്പ്രിയന്‍, കെ.ഡി.യദു (മാപ്രാണം),

അനുപമ മോഹന്‍റെ നേതൃത്വത്തിൽ കൂച്ചിപ്പുഡി ശില്പശാല നടന്നു

ഇരിങ്ങാലക്കുട : പ്രശസ്ത കൂച്ചിപ്പുഡി നർത്തകിയും ഗുരു പത്മഭൂഷൺ ഡോ.വെമ്പട്ടി ചിന്നസത്യന്‍റെ ശിഷ്യയുമായ അനുപമ മോഹന്‍റെ നേതൃത്വത്തിൽ കൂച്ചിപ്പുഡി ശില്പശാല നടന്നു. ഇരിങ്ങാലക്കുട അയ്യങ്കാവ് എൻ എസ് എസ് ഹാളിൽ നടന്ന ശില്പശാല പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. നർത്തകിയും നൃത്താദ്ധ്യാപികയുമായ കല പരമേശ്വരൻ, ചുട്ടി കലാകാരൻ കലാനിലയം പരമേശ്വരൻ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 18 കൊല്ലമായി എറണാകുളത്ത് കൂച്ചിപ്പുഡി നാട്യാഭിവൃദ്ധി എന്ന കേന്ദ്രം സ്ഥാപിച്ച് കേരളത്തിലും പുറത്തും

കൂടൽമാണിക്യം ദേവസ്വം സ്ഥലം വീണ്ടും പാട്ടത്തിനു കൊടുക്കാനുള്ള നീക്കം എതിർക്കും – വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ സമിതി

ഇരിങ്ങാലക്കുട : ദേവസ്വത്തിന്‍റെ അധീനതയിലുള്ള കൊട്ടിലായ്ക്കൽ പറമ്പും മണിമാളികയിരിക്കുന്നിടവും ശബരിമല ഇടത്താവളത്തിനെന്ന പേരിൽ ഇന്ധനവ്യവസായ കമ്പനികൾക്ക് പെട്രോൾ പമ്പും കെട്ടിട സമുച്ചയങ്ങളും പണിയാൻ പാട്ട വ്യവസ്ഥയിൽ നൽകുവാനുള്ള കൂടൽമാണിക്യം ഭരണ സമിതിയുടെ നീക്കം എതിർക്കുമെന്നും വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ സമിതി പ്രസിഡന്‍റ് എ.സി ഗംഗാധരൻ പറഞ്ഞു. അനുബന്ധ സ്ഥലങ്ങൾ ഹിന്ദു ഐക്യ വേദി നേതാക്കളോടൊപ്പം സന്ദർശിച്ച വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു മുൻപും പാട്ട വ്യവസ്ഥയിൽ നൽകിയ സ്ഥലങ്ങളെല്ലാം ദേവസ്വത്തിന്

കണ്ഠേശ്വരം കെ എസ് ആർ ടി സി റോഡ് റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : കണ്ഠേശ്വരം കെ എസ് ആർ ടി സി റോഡ് റസിഡൻസ് അസോസിയേഷന്‍റെ വാർഷികാഘോഷം ബ്രഹ്മകുളങ്ങര ക്ഷേത്രം ഹാളിൽ പ്രിൻസിപ്പൽ മുൻസിഫ് ജയാ പ്രഭു ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്ത്രീശാക്തീകരണത്തെക്കുറിച്ചും, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും എപ്രകാരം ജാഗ്രത കാണിക്കണമെന്നതിനെ സംബന്ധിച്ചും തന്‍റെ അറിവ് റസിഡൻസ് അസോസിയേഷൻ അംഗങ്ങളുമായ് പങ്കുവച്ചു. പ്രസിഡണ്ട് പി വി ഭാസ്ക്കര വാര്യർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വി രാധാകൃഷ്‌ണൻ ആമുഖപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ അമ്പിളി

Top