ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ സംഭവത്തിലെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിഗ്രാം വേലത്തികുളം തൈവളപ്പിൽ വീട്ടിൽ അഭിഷേക്, കാറളം പുല്ലത്തറ തൊട്ടിപ്പുള്ളി വീട്ടിൽ നിധിൻ (22) , പുല്ലത്തറ കാരണകോട്ട് വീട്ടിൽ അർജുൻ (18 ) , പുല്ലത്തറ തുമ്പരത്തി വീട്ടിൽ ദിലീഷ് (20) എന്നിവരാണ് അറസ്റ്റിലായത് . ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട എസ്.എച്ച്.ഓ എം

വൈദ്യൂതി അപകടങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ഇ.ബി. ബോധവല്‍ക്കരണ റാലി

ഇരിങ്ങാലക്കുട : വൈദ്യൂതി അപകടങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ഇ.ബി. ബോധവല്‍ക്കരണ റാലിയും നടത്തി. സുരക്ഷാമാസാചരണത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടത്തിയ റാലി ഇരിങ്ങാലക്കുട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ എം.വി. ജോസ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എം. നാരായണന്‍ സംസാരിച്ചു. സേഫ്റ്റി കോ- ഓര്‍ഡിനേറ്റര്‍ എം.ആര്‍. മോഹനന്‍ സുരക്ഷാസന്ദേശം നല്‍കി. സുരക്ഷാമാസാചരണത്തിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസില്‍ വെച്ച് ജീവനക്കാര്‍ക്ക് സുരക്ഷാ ക്ലാസുകളും

ഗുണ്ടകളുടെ അഴിഞ്ഞാട്ടം, ഇരിങ്ങാലക്കുടയിൽ സമാധാനജീവിതം ഉറപ്പുവരുത്തണം – സി പി ഐ

ഇരിങ്ങാലക്കുട : വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാവിളയാട്ടം സാസ്കാരിക പട്ടണമായ ഇരിങ്ങാലക്കുടക്ക് അപമാനമായി മാറികഴിഞ്ഞിരിക്കുകയാണെന്നും, സമാധാനജീവിതം ഉറപ്പുവരുത്താന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ആവശ്യപ്പെട്ടു. മാസങ്ങളുടെ ഇടവേളയില്‍ 2 കൊലപാതകങ്ങള്‍ പട്ടണം കേന്ദ്രീകരിച്ച് നടന്നു, ഭവനഭേദനങ്ങള്‍ നിത്യസംഭവമെന്നവണ്ണം വര്‍ദ്ധിക്കുന്നു, ഇതിന് അവസാനമുണ്ടാകണം. രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് ക്രിമിനലുകള്‍ വിലസുന്നത്, കൃത്യങ്ങള്‍ക്കു ശേഷം പ്രതികളെ പിടിക്കുന്നതിന് പോലീസിന് കഴിയുന്നുണ്ട്, എന്നാല്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ജാഗ്രത കുറവുണ്ടെന്ന

വിജയനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിൽ

ഇരിങ്ങാലക്കുട : ഞായറാഴ്ച രാത്രി വീടുകയറി വിജയനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളില്‍ മൂന്നുപേര്‍ കസ്റ്റഡിയിലുള്ളതായി പോലീസ് സ്ഥിരീകരിച്ചു. തുറവന്‍കാട് സ്വദേശികളാണ് പിടിയിലായിട്ടുള്ളത്. അറസ്റ്റ് ഔദ്യോഗികമായ രേഖപ്പെടുത്തിയിട്ടില്ല. ഞായറാഴ്ച രാത്രി ടൗണ്‍ഹാള്‍ പരിസരത്തുവച്ച് വിജയന്റെ മകന്‍ വിനീതുമായി വാക്കേറ്റം നടന്നതും ഫോണില്‍ പോര്‍വിളി നടത്തിയതും ഇവരാണ്. പിടിയിലായവര്‍ മുമ്പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ടിട്ടുള്ളവരാണ്. മറ്റു പ്രതികളും കൂടി ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് പിടിയിലായവര്‍

പ്ലാവ് ജയന് ഭൂമിമിത്ര പുരസ്ക്കാരം

ഇരിങ്ങാലക്കുട : പരിസ്ഥിതി സംരക്ഷണ സംഘം ആലുവ നല്കി വരുന്ന ഭൂമിമിത്ര പുരസ്‌ക്കാരത്തിന് അവിട്ടത്തൂർ സ്വദേശി പ്ലാവ് ജയൻ അർഹനായ്. പ്രാദേശിക പ്രാധാന്യമുള്ള വൃക്ഷങ്ങൾ വച്ച് പിടിപ്പിച്ച് പ്രകൃതിയുടെ തനിമ പരിരക്ഷിക്കുന്നതിൽ വർഷങ്ങളായി പ്രതിബദ്ധതാപൂർവ്വം പ്രവർത്തിച്ചു വരുന്നതിനാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന്ആലുവയിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് കെ ബാലകൃഷ്‌ണനായർ പ്ലാവ് ജയന് ഭൂമി മിത്ര പുരസ്ക്കാരം സമർപ്പിക്കും.

കളത്തുംപടിയിലെ കൂടൽമാണിക്യം ദേവസ്വം വക സ്ഥലങ്ങൾ ഏറ്റെടുക്കുന്നു

ഇരിങ്ങാലക്കുട : സംസ്ഥാന പാതക്കരികിൽ കളത്തുംപടി ദുർഗ്ഗാ ക്ഷേത്രത്തിനോട് ചേർന്ന് കിടക്കുന്ന പഴയ എൻ എസ് എസ് സ്കൂൾ ഓഡിറ്റോറിയം പ്രവർത്തിച്ചിരുന്ന കെട്ടിടമടക്കമുള്ള സ്ഥലം കൂടൽമാണിക്യം ദേവസ്വം ഏറ്റെടുക്കാൻ തയ്യറെടുക്കുന്നു. ഇതിനു വേണ്ട എല്ലാ രേഖകളും ദേവസ്വത്തിന്‍റെ പക്കലുണ്ടെന്നും സ്ഥലം കയ്യേറി പോയീട്ടുണ്ടോ എന്നറിയാൻ അടുത്ത ദിവസം അളന്നു തിട്ടപ്പെടുത്തുമെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ്‌മേനോനും അഡ്മിനിസ്ട്രേറ്റർ എ എം സുമയും അറിയിച്ചു. 5 വർഷമായി ഈ സ്ഥലത്തിന് വാടക ലഭിക്കുന്നില്ലെന്നും

ഇരിങ്ങാലക്കുട നഗരത്തിലെ കൊലപാതകം, ശക്തമായ നടപടി വേണം- ബിജെപി

ഇരിങ്ങാലക്കുട : നഗരത്തിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ വെട്ടേറ്റ് മരിച്ച കനാൽ ബേസ് സ്വദേശിയും കേരള സോൾവെന്റിലെ തൊഴിലാളിയുമായ വിജയനെ വെട്ടി കൊലപ്പെടുത്തകയും ഭാര്യയേയും കുടുംബത്തേയും ഗുരുതരമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത ക്രിമിനൽ സംഘത്തെ മുഴുവൻ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയും മുൻസിപ്പൽ കമ്മിറ്റിയും ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങൾക്ക് രാത്രി വീടുകളിൽ കിടന്ന് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയിലേക്ക് ഇരിങ്ങാലക്കുട മാറുന്നു എന്നുള്ളത് ഉത്കണ്ഠാജനകമാണെന്നും കൊലപാതകികളെ രക്ഷിക്കാൻ

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സെമിനാർ നടത്തി

ഇരിങ്ങാലക്കുട : നൂറ്റൊന്നാംഗസഭയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ കൂടുംബ കൂട്ടായ്മയുടെ ഭാഗമായി സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സെമിനാർ നടത്തി. സഭാ ജനറൽ കൺവീനർ എം.സനൽ കുമാറിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ട്രാഫിക് പോലീസ് സബ്ബ് ഇൻസ്പെക്ടർ വി.വി .തോമസ് വിഷയാവതരണം നടത്തി. നാഷണൽ സ്ക്കൂൾ എൻ.എസ്.എസ് . യൂണിറ്റിന്‍റെ സഹകരണത്തോടെ കാരുകുളങ്ങര നൈവേദ്യം ഹാളിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ1200 മാർക്കു വാങ്ങിയ പാർവ്വതി

മകനെ തേടിയെത്തിയ ഗുണ്ടാസംഘം പിതാവിനെ വെട്ടി കൊലപ്പെടുത്തി

ഇരിങ്ങാലക്കുട : മകനോടുള്ള പക തീര്‍ക്കാനെത്തിയ ഗുണ്ടാസംഘം ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി. ഭാര്യക്കും മാതാവിനും മകനും ഗുരുതര പരിക്ക്. ഇരിങ്ങാലക്കുട കനാല്‍ ബേയ്‌സില്‍ താമസിക്കുന്ന ചുണ്ടചാലില്‍ വീട്ടില്‍ വിജയന്‍ (59) ആണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിജയന്‍ ഉറങ്ങുകയായിരുന്നു. വിജയനെ വെട്ടുന്നത് തടുക്കാന്‍ ശ്രമിച്ച ഭാര്യ അംബിക (52) യ്്്്ക്കും വെട്ടേറ്റിട്ടുണ്ട്. ഭാര്യ മാതാവ് കൗസല്യ (83), മകന്‍

കേരള പുലയർ മഹിളാ ഫെഡറേഷന്‍റെയും, യൂത്ത് മൂവ്മെന്‍റിന്‍റെയും സംയുക്ത കൺവെൻഷൻ

വെള്ളാങ്ങലൂർ : കേരള പുലയർ മഹിളാ ഫെഡറേഷന്‍റെയും, യൂത്ത് മൂവ്മെന്‍റിന്‍റെയും സംയുക്ത കൺവെൻഷൻ മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി സുനിത സജീവൻ ഉദ്‌ഘാടനം ചെയ്തു. വെള്ളാങ്ങലൂർ പെൻഷൻ ഭവനിൽ യൂണിയൻ പ്രസിഡണ്ട് സന്തോഷ് ഇടയിലപുര അദ്ധ്യക്ഷത വഹിച്ചു. ആതുരശുശ്രൂഷ രംഗത്തെ എക്കാലത്തേയും മാതൃകയായ നിപ്പ വൈറസ് ബാധിച്ച് അകാലത്തിൽ പൊലിഞ്ഞ് പോയ നേഴ്സ് ലിനിയുടെ വേർപ്പാടിൽ യോഗം അനുശോചനം നടത്തി. കൺവെൻഷനിൽ ഏരിയാ സെക്രട്ടറി എം സി സുനന്ദകുമാർ, പി

Top