ആര്‍.ഡി.ഒ ഓഫീസ് : സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് മാതൃകാപരമായ നടപടികള്‍ – ജോയിന്റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസ്ഥാനമാക്കി റവന്യൂഡിവിഷന്‍ രൂപീകരിച്ചുകിട്ടാന്‍ ദശാബ്ദങ്ങളുടെ കാത്തിരിപ്പുണ്ടായെങ്കിലും പ്രഖ്യാപനശേഷം ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നത് റെക്കോര്‍ഡ് വേഗത്തിലും മാതൃകാപരമായ നടപടികളിലൂടേയുമെന്ന് ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാ കമ്മറ്റി അഭിപ്രായപ്പെട്ടു. 2017-18 ലെ ബജറ്റ് നിര്‍ദ്ദേശമായാണ് ജില്ലയില്‍ രണ്ടാമതൊരു റവന്യൂ ഡിവിഷന്‍ പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ആസ്ഥാനം പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. ജില്ലയിലെ പ്രഖ്യാപിക്കപ്പെട്ട രണ്ടാമത്തെ ജില്ലാ ഓഫീസുകളും കോടതികളും പോലീസ് സംവിധാനങ്ങളുമെല്ലാം ഇരിങ്ങാലക്കുടയിലായതിനാല്‍ സ്വാഭാവികമായും റവന്യു ഡിവിഷനും ഇരിങ്ങാലക്കുടയില്‍ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ജില്ലയിലെ

കോട്ടക്കൽ രഞ്ജിത്ത് വാര്യർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം വലിയ തമ്പുരാൻ കോവിലകത്തിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സംഗീത പഠന ശിബിരത്തോട് അനുബന്ധിച്ച് കോട്ടക്കൽ രഞ്ജിത്ത് വാര്യർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ. വയലിൻ : രഘു, മൃദംഗം : രമേശ് ചന്ദ്രൻ, ഘടം : ബിജയ് ശങ്കർ, ഗഞ്ചിറ :സുജേഷ് ചിറക്കൽ.

കേരളം പാല്‍ ഉല്പാദന രംഗത്ത് ഉടൻ സ്വയംപര്യാപ്തത നേടും. മന്ത്രി അഡ്വ.കെ. രാജു

ഇരിങ്ങാലക്കുട : കന്നുകാലി സമ്പത്ത് കേരളത്തില്‍ കുറഞ്ഞു കൊണ്ടിരിക്കുമ്പോളും പാല്‍ ഉല്പാദന മേഖലയില്‍വമ്പിച്ച മുന്നേറ്റമാണ് കൈവരിച്ചു കൊണ്ടിരിക്കന്നതെന്നും ഈ വര്‍ഷവസാനത്തോടെ നമ്മുടെ സംസ്ഥാനം പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത നേടുമെന്ന് സംസ്ഥാന വനം പരിസ്ഥിതി മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ.രാജു. കേരള ഫീഡ്‌സ് എംപ്ലോയിസ് യൂണിയന്‍ എ.ഐ.ടി.യു.സി വാര്‍ഷിക സമ്മേളനം ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്തു സംസാരി്ക്കുകയായിരുന്നു മന്ത്രി. ക്ഷീരകര്‍ഷകര്‍ക്ക് ഗുണമേന്മയുളള കാലി തീറ്റ കുറഞ്ഞ ചിലവില്‍ ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരളാഫീഡ്‌സ് യു.ഡി.എഫ്

ഏകദിന കൂടിയാട്ട പഠന ആസ്വാദന ശിൽപശാല തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട : മാധവമാതൃഗ്രാമം കൂടിയാട്ടം-നാട്യശാസ്ത്രം എന്നിവ കേന്ദ്രീകരിച്ച് 12 വയസ്സ് മുതലുളള വിദ്യാർത്ഥികൾക്കായി മണ്ണാത്തിക്കുളം വാൾഡനിൽ നടത്തുന്ന ഏകദിന ശിൽപശാല തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ. കൂടിയാട്ടത്തിന്‍റെ സങ്കേതങ്ങളെ ലളിതമായ രീതിയിൽ വിവരിച്ച് വരും തലമുറയ്ക്ക് കാഴ്ചയിൽ തന്നെ മനസ്സിലാക്കാനും, വിവിധ മേഖലയിൽ പ്രയോക്താക്കളായ വിദ്യാർത്ഥികൾക്ക് ഈ സങ്കേതങ്ങളുടെ പ്രയോജനം അതാത് മേഖലകളിൽ പ്രയോഗിച്ച് പാടവം നേടാനും, പത്ത് കൊല്ലങ്ങൾക്ക് അപ്പുറം ഈ കല ജനമനസ്സുകളിൽനിന്ന് അകന്നുപോകാതിരിയ്ക്കാനും ഈ ശില്പശാല

യുവാവ് കഞ്ചാവും, വലിക്കാൻ ഉപയോഗിക്കുന്ന ബോങ്ങ് ഉപകരണം സഹിതം പിടിയിൽ

ഇരിങ്ങാലക്കുട : പൊറുത്തിശ്ശേരിയിൽ നിന്നും യുവാവിനെ കഞ്ചാവും, വലിക്കാൻ ഉപയോഗിക്കുന്ന ബോങ്ങ് ഉപകരണം സഹിതം എക്സൈസ് സംഘം പിടികൂടി. കോരഞ്ചേരി നഗറിലെ മേപ്പുറത്ത് വീട്ടിൽ വിഷ്ണു പ്രസാദിനെയാണ് (19 ) ഉപകരണവും 30 ഗ്രാം കഞ്ചാവ് സഹിതം ഞായറാഴ്ച എക്സൈസ് ഇൻസ്‌പെക്ടർ എം ഓ വിനോദുംപാർട്ടിയും പിടികൂടിയത്. ഇയാളുടെ സഹോദരൻ മുൻ കഞ്ചാവ് കേസിലെ പ്രതിയാണ്. ഇയാളുടെ പേരിൽ മറ്റു ക്രിമിനൽ കേസുകളും കഞ്ചാവ് കേസും നിലവിലുണ്ട്. പ്രിവന്റീവ് ഓഫീസർമാരായ പി

ജവഹർലാൽ നെഹ്രുവിന്റെ അൻപത്തിനാലാം ചരമദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ അൻപത്തിനാലാം ചരമദിനം സമുചിതമായി ആചരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടിവി ചാർളി അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വർഗ്ഗീസ് പുത്തനങ്ങാടി അദ്ധ്യക്ഷനായിരുന്നു. രാജീവ് ഗാന്ധി ഭവനിൽ ചേർന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജെയ്സൺ കെ ജെ,

മൺസൂൺകാല സ്കൂൾ വാഹനങ്ങളുടെ പരിശോധന 30ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിന്റെ കീഴിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ മൺസൂൺകാല പരിശോധന 30 ന് രാവിലെ 9 മണിമുതൽ 1 മണിവരെ ക്രൈസ്റ്റ് കോളേജിനടുത്തുള്ള ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തും. ഏപ്രിൽ മെയ് മാസങ്ങളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ വാഹനങ്ങൾ ഇതിൽ വരേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. സ്കൂൾ അധികൃതർ പരിശോധന സ്ഥലങ്ങളിൽ വാഹനങ്ങൾ പരിശോധനക്ക് ഹാജരാക്കണം. പരിശോധനക്ക് ശേഷം സേഫ്റ്റി സ്റ്റിക്കർ വാഹനത്തിൽ പതിച്ചു നൽകും.

Top