സുന്ദരരാഗങ്ങളുടെ പ്രവാഹമായി ആവണീശ്വരം എസ് ആർ വിനുവിന്റെ വയലിന്‍ കച്ചേരി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം വലിയ തമ്പുരാൻ കോവിലകത്തിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സംഗീത പഠന ശിബിരത്തോട് അനുബന്ധിച്ച് ആവണീശ്വരം എസ് ആർ വിനുവിന്റെ വയലിൻ കച്ചേരി ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമായി. ശനിയാഴ്ച നടന്ന കച്ചേരിയിൽ മൃദംഗം ബോംബെ കെ.ബി ഗണേശ്, ഘടം വാഴപ്പള്ളി കൃഷ്‌ണകുമാർ എന്നിവരും കച്ചേരിയെ ജീവസ്സുറ്റതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വയലിൻ കച്ചേരിയുടെ തത്സമയം സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എൻ സി സി കേഡറ്റുകളുടെ കൂട്ടയോട്ടം

ഇരിങ്ങാലക്കുട : എൻ സി സി 23 -ാം കേരളം ബറ്റാലിയൻ ക്രൈസ്റ്റ് കോളേജിൽ നടത്തുന്ന ദശദിന ക്യാമ്പിൽ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ ക്ലാസും എൻ സി സി കേഡറ്റുകളുടെ കൂട്ടയോട്ടവും നടത്തി. ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കമ്മന്റിങ് ഓഫീസർ കേണൽ വി ദിവാകരൻ, എക്സൈസ് ഇൻസ്‌പെക്ടർ ബിനുകുമാർ, കൗൺസിലർമാരായ എം

അപ്രഖ്യാപിത പവർകട്ട് : കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി

കാട്ടൂർ : രണ്ടര മാസക്കാലമായി ഒരു പ്രഖ്യാപനവുമില്ലാതെ അടിക്കടിയുണ്ടാകുന്ന അപ്രഖ്യാപിത പവർക്കട്ടിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കാട്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി. മണ്ഡലം പ്രസിഡൻ്റ് എ എസ് ഹെെദ്രോസ് അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ആനിആൻ്റണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡൻ്റ് വർഗ്ഗീസ് പുത്തനങ്ങാടി, യൂത്ത്കേൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് ധീരജ്തേറാട്ടിൽ ,മണ്ഡലം യൂത്ത്കേൺഗ്രസ്സ് പ്രസിഡൻ്റ് കിരൺ

ക്രൈസ്റ്റ് ടെക്നിക്കൽ അക്കാദമിയിൽ പഠിച്ച് ഇറങ്ങുന്നവർക്ക് നൽകുന്നത് അംഗീകാരം നഷ്ടപ്പെട്ട യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ്

ഇരിങ്ങാലക്കുട : അംഗീകാരമില്ലാത്ത കോഴ്‌സുകൾ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു രണ്ടേകാൽ ലക്ഷത്തോളം രൂപ വിദ്യാർത്ഥികളിൽനിന്നും ഈടാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് ടെക്നിക്കൽ അക്കാദമിയിൽ നിന്നും പഠിച്ച് ഇറങ്ങുന്നവർക്ക് നൽകുന്നത് അംഗീകാരം നഷ്ടപ്പെട്ട യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ്. 2012 ൽ എ ഐ സി ടി ഇ അംഗീകാരം നഷ്ടപ്പെടുകയും തുടർന്ന് 2013 മുതൽ സുപ്രീം കോടതി സ്റ്റേ ചെയ്ത ഇൻസ്റ്റിട്യൂട്ട് ഓഫ് സിവിൽ എഞ്ചിനിയേഴ്സിന്റെ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടാണ് ക്രൈസ്റ്റ്

ദ്വിദിന സംഗീത പഠനശിബിരം ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം വലിയ തമ്പുരാൻ കോവിലകത്തിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ താമരക്കാട് ഗോവിന്ദൻ നമ്പൂതിരി നയിക്കുന്ന ദ്വിദിന സംഗീത പഠന ശിബിരം ശനിയാഴ്ച ആരംഭിച്ചു. മഹാരാജ സ്വാതി തിരുനാളിന്റെ അപൂർവ്വകൃതികൾ, ത്രിമൂർത്തികളുടെ കൃതികൾ എന്നിവ ആസ്പദമാക്കി യാണ് ക്ലാസുകൾ. 5 മണിക്ക് താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയെ വരവീണ സ്കൂൾ ഓഫ് മ്യൂസിക്ക് ആദരിക്കും. 5:30 ന് ആവണീശ്വരം എസ് ആർ വിനു

Top